-
കേരളമാകെ ‘രതിച്ചേച്ചി’ തരംഗം!
രതിച്ചേച്ചി ഒരു ആവേശമായി പടര്*ന്നു പിടിക്കുകയാണ്. ‘രതിനിര്*വേദം’ കളിക്കുന്ന തിയേറ്ററുകളില്* ജനസമുദ്രം. കണ്ടവര്* തന്നെ വീണ്ടും വീണ്ടും കാണുന്നു. യുവാക്കള്* ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു. റിലീസിനുമുമ്പേ ഹിറ്റായി മാറിയ രതിനിര്*വേദം മലയാള സിനിമാചരിത്രത്തില്* പുതിയ വിജയകഥ എഴുതുകയാണ്.
1.55 കോടി രൂപയാണ് രതിനിര്*വേദത്തിന്*റെ ആകെ ചെലവ്. സാറ്റലൈറ്റ് റൈറ്റായി തന്നെ ഒന്നരക്കോടി രൂപ ലഭിച്ചു. ഓവര്*സീസ്, ഡി വി ഡി, സി ഡി അവകാശങ്ങളെല്ലാം ചേര്*ത്ത് 50 ലക്ഷം രൂപ കിട്ടി. ആദ്യ വാരം തിയേറ്റര്* കളക്ഷനില്* നിന്ന് വിതരണക്കാരുടെ ഷെയറായി ലഭിച്ചത് 1.15 കോടി രൂപയാണ്.
ഇതോടെ ആദ്യവാരം തന്നെ മെഗാഹിറ്റായി മാറി ‘രതിനിര്*വേദം’. ഹിറ്റ് ചാര്*ട്ടില്* രണ്ടാം സ്ഥാനത്തേക്ക് ആദ്യവാരം തന്നെ കുതിച്ചെത്താനും രതിനിര്*വേദത്തിന് കഴിഞ്ഞു.
വൈശാഖ് സംവിധാനം ചെയ്ത ‘സീനിയേഴ്സ്’ ആണ് ഹിറ്റ് ചാര്*ട്ടില്* ഒന്നാം സ്ഥാനത്ത്. ബിജുമേനോന്* - മനോജ് കെ ജയന്* ടീമിന്*റെ തകര്*പ്പന്* കോമഡിയാണ് ചിത്രത്തെ വന്* ഹിറ്റാക്കി മാറ്റിയത്. എല്ലാ കേന്ദ്രങ്ങളിലും ഇപ്പോഴും മിക്ക ഷോയും ഹൌസ്ഫുള്ളാണ്.
ഹിറ്റ് ചാര്*ട്ടില്* തുടര്*ന്നുള്ള സ്ഥാനങ്ങളില്* ഇവയാണ്:
3. ചൈനാ ടൌണ്*
4. മാണിക്യക്കല്ല്
5. ജനപ്രിയന്*
പുതിയ റിലീസുകളായ ഉപ്പുകണ്ടം ബ്രദേഴ്സ്, വാടാമല്ലി, ശങ്കരനും മോഹനനും, ദി ട്രെയിന്* എന്നിവ കനത്ത പരാജയം രുചിക്കുകയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks