-
ആ മരണം നഷ്ടപ്പെടുത്തിയ കഥകള്*!
ഒട്ടേറെ കഥകള്* നമ്മളെ വന്നു വിളിക്കുന്നുണ്ട്. രാത്രിയിലും പകല്**സമയത്തും. ഉറക്കത്തിലും ഉണര്*വിലും. പക്ഷേ അജ്ഞാതമായ നിലവിളികള്* പോലെ ആ കഥകള്* നമ്മളിലേക്കെത്തുന്നില്ല. അല്ലെങ്കില്* ആ കഥകള്*ക്ക് എത്താനുള്ള വഴി അടഞ്ഞുപോയിരിക്കുന്നു.
കഥകളെയും മലയാളികളെയും തമ്മില്* ബന്ധിപ്പിച്ചിരുന്ന ലോഹിതദാസ് എന്ന നടവഴി അടഞ്ഞുപോയിട്ട് രണ്ടുവര്*ഷം തികയുന്നു. രണ്ട് വര്*ഷം മുമ്പ് ജൂണ്* 28ന് രാവിലെയാണ് മലയാളത്തിന്*റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്* കഥകള്* കണ്ടെടുക്കുന്ന ഭൂതക്കണ്ണാടി ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് പറന്നത്.
‘ഭീഷ്*മര്*’ എന്ന തന്*റെ പുതിയ സിനിമയുടെ രചന നടന്നുകൊണ്ടിരിക്കെയാണ് ലോഹി മരണത്തിന് കീഴടങ്ങുന്നത്. മോഹന്*ലാലിനെ നായകനാക്കിയുള്ള ആ ചിത്രത്തിന്*റെ 20 സീനുകള്* എഴുതി പൂര്*ത്തിയാക്കിയിരുന്നു. ഒരുപക്ഷേ, മറ്റൊരു ക്ലാസിക് ചിത്രമായി മാറിയേക്കാമായിരുന്ന ‘ഭീഷ്മര്*’ ഇരുപത് സീനിലൊതുങ്ങി അനാഥമായി അവശേഷിക്കുന്നു.
മനുഷ്യബന്ധളുടെയും മനുഷ്യരും സമൂഹവും തമ്മിലുള്ള സംഘര്*ഷങ്ങളുടെയും കഥകളായിരുന്നു ലോഹിതദാസ് എന്നും പറഞ്ഞിരുന്നത്. തന്*റെ അമ്പതിലധികം ചിത്രങ്ങളിലൂടെ എത്രയെത്ര കഥാപാത്രങ്ങളുടെ കണ്ണീരും നൊമ്പരവും വിലാപങ്ങളും സന്തോഷങ്ങളും ഒറ്റപ്പെടലുകളും അദ്ദേഹം പകര്*ത്തിവച്ചു. മഹാനടന്**മാര്* പലരുടെയും ഏറ്റവും മികച്ച കഥാപാത്രങ്ങള്* ലോഹി എഴുതിയതാണ്.
സ്ത്രീ കേന്ദ്രീകൃതമായ രചനകള്* മലയാള സിനിമയില്* ഇന്ന് വംശനാശം വന്നുപോയ വിഭാഗമാണ്. നായകന്*റെ നിഴലാകാന്* വിധിക്കപ്പെട്ട ജന്**മങ്ങളാണ് ഇന്ന് സ്ത്രീ കഥാപാത്രങ്ങള്*. എന്നാല്* നായകനൊപ്പമോ അതിനും മുകളിലോ ആയിരുന്നു ലോഹിയുടെ സ്ത്രീ കഥാപാത്രങ്ങളുടെ സ്ഥാനം. സിനിമയുടെ കച്ചവട സാധ്യതയ്ക്കായി സ്ത്രീയുടെ ശരീരമോ കണ്ണീരോ ഉപയോഗിച്ചിട്ടില്ല ലോഹി, ഒരു സിനിമയിലും.
തനിയാവര്*ത്തനത്തിലെ അമ്മ സ്വന്തം മകന് വിഷച്ചോറുരുള നല്*കുമ്പോള്* കണ്ണീരണിഞ്ഞ മുഖത്തോടെ പ്രേക്ഷകര്* ആ അമ്മയ്ക്ക് നന്ദി പറയുകയായിരുന്നു. ശ്രീധരമ്മാമയെപ്പോലെ ചങ്ങലകിലുക്കിക്കൊണ്ട് മച്ചിലെ തടവറയില്* മകനെ കഴിഞ്ഞുകൂടാന്* വിട്ടില്ലല്ലോ, നന്ദി.
എഴുതാപ്പുറങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്* സ്ത്രീയുടെ ശക്തിയും ദൌര്*ബല്യവും നിസഹായതയും ദയനീയതയുമൊക്കെ പകര്*ത്തിയവയാണ്. കുടുംബപുരാണത്തിലെ മരുമകള്* മലയാളിയുടെ ഐഡിയല്* മരുമകളാണ്. അമ്മായിയച്ഛന്*റെ തലയില്* രാസ്നാദിപ്പൊടി തിരുമ്മിക്കൊടുക്കുന്ന ആ മരുമകളെപ്പോലെ ഒരാള്* തങ്ങളുടെ കുടുംബത്തിലും ഉണ്ടായിരുന്നെങ്കില്* എന്ന് ആഗ്രഹിക്കാത്തവര്* ആരുണ്ട്?
കിരീടത്തിലെ ദേവിയും കമലദളത്തിലെ സുമംഗലയും മൃഗയയിലെ ഭാഗ്യലക്ഷ്മിയും രാധാമാധവത്തില്* പാര്*വതി അവതരിപ്പിച്ച കഥാപാത്രവും അല്*പ്പം അസൂയയും പരിഭവവും എടുത്തുചാട്ടവുമുള്ള സാധാരണ പെണ്*കുട്ടികളായിരുന്നു. അവര്*ക്ക് അവര്* മാത്രമായിരുന്നു ലോകം. അത്രത്തോളം പൊസസ്സീവായ സ്ത്രീ കഥാപാത്രങ്ങളെ മറ്റാരെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ എന്ന് സംശയം.
മാതൃത്വത്തിന്*റെ മഹത്വം മനസിലാക്കാതെ പോകുന്നതാണ് ഇന്നത്തെ ദുരവസ്ഥയ്ക്കെല്ലാം കാരണമെന്ന് ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. മാതൃത്വത്തോടുള്ള തന്*റെ നിലപാട് വ്യക്തമാക്കുന്ന ചിത്രമായിരുന്നു ദശരഥം. മറ്റൊരാള്*ക്ക് വേണ്ടി വാടകയ്ക്ക് ഒരു കുഞ്ഞിനെ ഉദരത്തില്* പേറുകയാണെങ്കിലും കുഞ്ഞ് ജനിച്ചു കഴിയുമ്പോള്* മുതല്* ആനി ഒരു സാധാരണ അമ്മയായിപ്പോകുന്നു. ആ കുഞ്ഞിനെ ആര്*ക്കും വിട്ടുനല്*കാന്* അവള്* തയ്യാറല്ല.
മഹായാനത്തിലെ രാജമ്മ ഏതൊരാണിനോടും പോന്നവളാണ്. അവളുടെ ശകാരം കേള്*ക്കാനാവാതെ ആ നാട്ടിലെ ആണുങ്ങളെല്ലാം വഴിമാറിപ്പോകുന്നു. ഒടുവില്* ചന്ദ്രു എന്ന നായകന്*റെ ചുംബനത്തിന് കീഴടങ്ങുമ്പോഴും അവളുടെ വ്യക്ത്വിത്വം അടിയറ വയ്ക്കുന്നില്ല. കന്**മദത്തിലെ ഭാനുവും അങ്ങനെ തന്നെ. അവളും നായകന്*റെ ചുണ്ടുകള്*ക്ക് വിധേയയാകുകയാണ്. അപ്പോഴും ഉള്ളില്* എരിയുന്ന കനല്* അവളെ പ്രകാശിപ്പിക്കുന്നു.
ഭരതത്തില്* ഉര്*വശി അവതരിപ്പിച്ച കഥാപാത്രം നായകനായ കല്ലൂര്* ഗോപിനാഥനേക്കാള്* മനഃശക്തിയുള്ളവളാണ്. അയാള്* വീണുപോകുന്ന ഘട്ടത്തില്* പോലും കൈത്താങ്ങാകുന്നത് അവളാണ്. എന്നാല്* ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധ ആരുടെയും കണ്ണില്* പെടാതെ ആ കൊട്ടാരത്തിന്*റെ ഏതെങ്കിലും കോണില്* ഒതുങ്ങിക്കഴിയാനിഷ്ടപ്പെടുന്നവളാണ്. സ്വന്തം ജന്**മം തന്നെ ഒരു തെറ്റിന്*റെ ഫലമാണെന്ന വിശ്വാസമാണ് അവളെ അങ്ങനെ ഒരു പാവമാക്കിത്തീര്*ത്തത്.
അമരത്തിലെ മുത്ത് അച്ഛന്*റെ സ്നേഹത്തിനും കാമുകന്*റെ വാശിക്കുമിടയില്* ധര്*മ്മസങ്കടം അനുഭവിക്കുന്നു. ഒടുവില്* അച്ഛനെ ധിക്കരിച്ച് കാമുകനൊപ്പം പോകുമ്പോഴും പ്രിയപ്പെട്ടവനു വേണ്ടി അച്ഛനെ തള്ളിപ്പറയുമ്പോഴും സ്നേഹത്തിന്*റെ വിവിധ ഭാവങ്ങള്*ക്കാണ് അവള്* കീഴടങ്ങുന്നത്. പാഥേയത്തിലെ ഹരിതയും സ്നേഹബന്ധങ്ങള്*ക്കിടയില്* ധര്*മ്മസങ്കടം അനുഭവിക്കുന്നു. അവള്*ക്കും അച്ഛന്*റെ സ്നേഹം വേണം, ഒപ്പം മറ്റുള്ളവരുടെയും. ലോഹിതദാസിന്*റെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും സ്നേഹത്തിനു വേണ്ടി ദാഹിക്കുന്നവരാണെന്ന് കാണാം.
ചകോരത്തിലെ ശാരദാമണിയും അങ്ങനെ തന്നെ. പുറമേ അവള്* ശക്തയാണ്. മന്ത്രവാദിനിയാണോ എന്നുപോലും മറ്റുള്ളവര്* സംശയിക്കുന്നു. പക്ഷേ അവള്* ആഗ്രഹിക്കുന്നതും ഒരു പുരുഷന്*റെ തണലാണ്, സ്നേഹമാണ്. ധനത്തിലെ നായികയും ആ ദാഹം അനുഭവിക്കുന്നു.
സല്ലാപത്തിലെ രാധയെ ജീവനുതുല്യം സ്നേഹിച്ചുകൊണ്ട് ദിവാകരന്* ഒപ്പമുണ്ട്. എന്നാല്* അവള്* ആഗ്രഹിക്കുന്നത് ശശികുമാറിനൊപ്പമുള്ള ജീവിതമാണ്. തന്*റെ ഒപ്പമുള്ള നിധി വേണ്ടെന്നുവച്ചിട്ടാണ് അവള്* മറ്റൊരാളെ തേടിപ്പോകുന്നത്. തൂവല്*ക്കൊട്ടാരത്തിലെ നായിക മോഹന്* എന്ന യുവാവില്* അന്വേഷിക്കുന്നത് സ്വന്തം സഹോദരനെ തന്നെയാണെന്നറിയുമ്പോള്* സുജാതയ്ക്കൊപ്പം പ്രേക്ഷകരും ആശ്വസിക്കുന്നു.
വെങ്കലത്തിലെ തങ്കമണി ഭര്*ത്താവിന്*റെ സംശയത്തിന് പാത്രമാകുന്നവളാണ്. തന്*റെ നിസഹായതയിലും വ്യക്തിത്വം അടിയറ വയ്ക്കാന്* അവള്* തയ്യാറാകുന്നില്ല. അവള്* ഭര്*ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്കു പോകുന്നു. ഭൂതക്കണ്ണാടിയിലെ സരോജിനിയ്ക്ക് വിദ്യാധരനോടുള്ള സ്നേഹം വിവാഹത്തിനു ശേഷവും മറക്കാനാവുന്നില്ല. അവള്* വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിക്കുന്നു. വിദ്യാധരനൊപ്പം ഒരു ജീവിതം എന്നെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയാണ് അവളെ നയിക്കുന്നത്.
വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവന, കസ്തൂരിമാനിലെ പ്രിയംവദ, വളയത്തിലെ വനജ, സൂത്രധാരനിലെ ദേവമ്മ, അരയന്നങ്ങളുടെ വീട്ടിലെ സീത, ജോക്കറിലെ വനജ, കമലദളത്തിലെ മാളവിക, ഓര്*മ്മച്ചെപ്പിലെ സമീര, ചക്രത്തിലെ ഇന്ദ്രാണി തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെയും ഒരിക്കലും മരിക്കാത്ത ഓര്*മ്മയായി അവശേഷിപ്പിച്ചിട്ടാണ് ലോഹിതദാസ് വിടവാങ്ങിയത്.
ഇനിയും എത്രയെത്ര കഥകള്* ആ തൂലികയില്* നിന്ന് മലയാളിയെ തേടി വരുമായിരുന്നു. എത്ര കഥാപാത്രങ്ങള്* നമ്മുടെ കണ്ണുകളും മനസും ആര്*ദ്രമാക്കുമായിരുന്നു. ലോഹി പോയതോടെ കഥകളുടെ നടവഴിയില്* അഭയമില്ലാതെ അലയുകയാണ് ആ കഥകളും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks