-
രതിറീമേക്കുകളുടെ പ്രളയം

രതിനിര്*വേദം കോടികളുടെ കിലുക്കവുമായി വിപണി കൈയടക്കിയതോടെ മോളിവുഡില്* പഴയ 'ചൂടന്*' ചിത്രങ്ങളുടെ റീമേക്കുകള്*ക്ക് വന്* ഡിമാന്റ്. നിര്*മാതാക്കളും സംവിധായകരും രക്ഷാമാര്*ഗമായി ഇതിനെകാണുന്നതോടെ രതിറീമേക്കുകളുടെ ചാകരയാണ് വരാന്* പോകുന്നത്. രതിനിര്*വേദം നിര്*മിച്ചു ലാഭം കൊയ്ത സുരേഷ് കുമാര്* ഇതിനോടകം രണ്ടു റീമേക്കുകള്* പ്രഖ്യാപിച്ചു കഴിഞ്ഞു.
1980ല്* പുറത്തിറങ്ങിയ തകരയാണ് അതിലൊന്ന്. പ്രതാപ് പോത്തന്*, സുരേഖ, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്*. നെടുമുടി അവതരിപ്പിച്ച ചെല്ലപ്പനാശാരിയെ റീമേക്കിലും അദ്ദേഹം തന്നെ അവതരിപ്പിക്കും. ബുദ്ധിമാന്ദ്യമുള്ള തകര എന്ന ചെറുപ്പക്കാരനും ഒരു യുവതിയും തമ്മിലുള്ള പ്രണയമായിരുന്നു 'തകര'യുടെ പ്രമേയം. രതിയും പകയും പ്രമേയമായ ഈ ചിത്രം ധാരാളം ചൂടന്* രംഗങ്ങള്* നിറഞ്ഞതായിരുന്നു. തകര ആര് സംവിധാനം ചെയ്യും എന്ന് തീരുമാനിച്ചിട്ടില്ല. പുതുമുഖങ്ങള്* ആയിരിക്കും മറ്റു പ്രധാന താരങ്ങള്*.
ഇതിനു പുറമേ ഐ വി ശശി - പത്മരാജന്* ടീമിന്റെ 'ഇതാ ഇവിടെ വരെ'യും സുരേഷ്കുമാര്* നിര്*മിക്കുന്നുണ്ട്. ഈ ചിത്രം ഐ വി ശശി തന്നെയാവും സംവിധാനം ചെയ്യുക. 1977ല്* റിലീസ് ചെയ്ത ‘ഇതാ ഇവിടെ വരെ’യില്* ജയഭാരതിയും സോമനുമായിരുന്നു പ്രധാന വേഷങ്ങളില്*. ഇതിനു മുമ്പ് ഐ വി ശശി തന്റെ പഴയകാല സൂപ്പര്*ഹിറ്റ് ചിത്രം അവളുടെ രാവുകള്* റീമേക്ക് ചെയ്യുന്നുണ്ട്. ലിബര്*ട്ടി ബഷീറാണ് നിര്*മാതാവ്. റീമേക്കിന്*റെ പേരും 'അവളുടെ രാവുകള്*' എന്നുതന്നെ ആയിരിക്കും. ആലപ്പി ഷെരീഫ് തന്നെയാണ് തിരക്കഥ രചിക്കുന്നത്.
1978ല്* പുറത്തിറങ്ങിയ അവളുടെ രാവുകള്* രാജി എന്ന ഒരു അഭിസാരികയും അവള്* ഉള്*പ്പെടുന്ന സമൂഹവും തമ്മിലുള്ള സംഘര്*ഷത്തിന്റെ കഥയായിരുന്നു പറഞ്ഞത്. സീമയുടെ വരവറിയിച്ച ഈ ചിത്രം ഐ വി ശശിയുടെ കരിയറില്* ബ്രേക്ക് ആയി. അശ്ലീല ചിത്രം എന്ന നിലയില്* ആദ്യം വിവാദം സൃഷ്ടിക്കുകയും പിന്നീട് ക്ലാസിക് ചിത്രമായി പരിഗണിക്കപ്പെടുകയും ചെയ്ത ചിത്രമാണ് അവളുടെ രാവുകളും. സീമയുടെ ഗ്ലാമര്* ആയിരുന്നു ചിത്രത്തിന്റെ സവിശേഷത. ഇതിലെ രതി സീനുകളും മഴ നൃത്തവും വളരെ പോപ്പുലറായി.
റീമേക്കില്* രാജിയുടെ വേഷം ചെയ്യാന്* പ്രിയാമണി മുതല്* അനുഷ്ക ഷെട്ടിവരെയുള്ളവരെ പരിഗണിക്കുന്നുണ്ട്. നവംബറില്* ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. സിനിമയില്* സോമന്റെ വേഷം വിജയരാഘവനും കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെ മാമുക്കോയയും അവതരിപ്പിക്കും. പൃഥ്വിരാജ് അഭിനയിക്കുമെന്നും വാര്*ത്തകള്* വന്നു തുടങ്ങിയിട്ടുണ്ട്.
തുടരെയുണ്ടായ പരാജയങ്ങളെ തുടര്*ന്ന് ഫീല്*ഡില്* നിന്ന് തന്നെ പുറത്തായ ഐ വി ശശിയുടെ കരിയറില്* അവളുടെ രാവുകള്* ബ്രേക്ക് ആവുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇതിനു പുറമേ എരിവുള്ള പഴയ ചിത്രങ്ങള്* തപ്പി നടക്കുകയാണ് പല സംവിധായകരും. ഭരതന്റെ വൈശാലി റീമേക്ക് ചെയ്യാന്* ആരെങ്കിലും മുന്നോട്ടു വന്നാലും അത്ഭുതപ്പെടാനില്ല. മുമ്പ് ചൂടന്* ചിത്രങ്ങള്* എടുത്തവര്*ക്ക് റീമെക്കവകാശമായി നല്ലൊരു തുക ലഭിക്കാന്* അവസരം ഒത്തു വന്നിട്ടുണ്ട്. ഇതോടെ സമീപകാലത്ത് മലയാളത്തില്* രതിചിത്രങ്ങള്* അരങ്ങു വാഴും എന്നുറപ്പായി.
Last edited by rameshxavier; 07-02-2011 at 05:40 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks