ഓര്* മ്മ തന്* മേച്ചില്* പുറങ്ങള്* ...

പിച്ച വെച്ച വഴികളിലൂടെ
ഇന്നൊന്നു നടന്നപ്പോള്*
കണ്ടതില്ലയെങ്ങും
പരിചിതമായതൊന്നുമേ

വേലിതലപ്പിനുള്ളില്* നിന്നെത്തിനോക്കും
ചെമ്പരത്തിയും ചെത്തിയുമില്ല
കാറ്റൊന്നു വീശിയാല്*
ചാഞ്ചാടിടുന്ന വയല്* പൂക്കളുമില്ല

ഇന്നെങ്ങു നോക്കിയാലും
കണ്ടിടുന്നു കോണ്* ക്രീറ്റിന്*
നിറ പ്പകിട്ടേറിയ
രമ്യ ഹര്* മ്യങ്ങള്* മാത്രം

നെല്* പാടമെല്ലാം നികത്തി വിറ്റു
നെല്ലറയെല്ലാം പൊളിച്ചടുക്കി
മച്ചിന്* പുറങ്ങളൊന്നുമേയില്ലിനി
മച്ചകത്തമ്മയും പടിയിറങ്ങി

ഓര്* മ്മ തന്* മേച്ചില്* പുറങ്ങളിലൂടെ
നോവിച്ചിടാതെ ഞാനും നടന്നിടട്ടെ.