-
ആ 100 ലോര്*ഡ്സില്* പിറക്കുമോ?
ലോകം കാത്തിരിക്കുകയാണ്. അത് സംഭവിച്ചാല്*, അതില്* കൂടുതല്* ആനന്ദം മറ്റൊന്നുമില്ല. ക്രിക്കറ്റിന്*റെ മെക്കയായ ലോര്*ഡ്സില്* ക്രിക്കറ്റ് ദൈവം തന്*റെ നൂറാം സെഞ്ച്വറി തികയ്ക്കുമോ? സച്ചിന്* ടെണ്ടുല്*ക്കര്* സെഞ്ച്വറികളില്* സെഞ്ച്വറി തികയ്ക്കുന്ന കാഴ്ചയ്ക്ക് ലോര്*ഡ്സ് സാക്ഷിയായാല്* ഇന്ത്യന്* ക്രിക്കറ്റിന് അതൊരു അപൂര്*വ നേട്ടമാകും.
എന്നാല്* ഇപ്പോള്* സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ച് ടെന്*ഷന്* കൂട്ടാന്* സച്ചിന്* തയ്യാറല്ല. ഇപ്പോള്* തന്*റെ ആലോചനകളില്* പോലും നൂറാം സെഞ്ച്വറിയില്ലെന്ന് സച്ചിന്* പറയുന്നു. നന്നായി കളിക്കുക മാത്രമാണ് ലക്*ഷ്യം. എങ്കിലും ഇന്ത്യ ആഗ്രഹിക്കുന്നു, സച്ചിന്*റെ ആ വിസ്മയനേട്ടം ലോര്*ഡ്സിലായിരുന്നെങ്കില്*...
അങ്ങനെ ഒരാഗ്രഹത്തിന് കാരണവുമുണ്ട്. ലോര്*ഡ്സില്* സച്ചിന് ഇതുവരെ വേണ്ടത്ര തിളങ്ങാനായിട്ടില്ല. ഏഴ് ടെസ്റ്റ് ഇന്നിങ്*സുകളാണ് സച്ചിന്* ലോര്*ഡ്സില്* കളിച്ചിട്ടുള്ളത്. ഒരു കളിയിലും അര്*ദ്ധസെഞ്ച്വറി പോലും തികയ്ക്കാന്* സച്ചിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തന്*റെ നൂറാം സെഞ്ച്വറി സച്ചിന് ലോര്*ഡ്സിലെ പിച്ചില്* നേടാനായാല്* അത് കൂടുതല്* സന്തോഷകരമായ സംഭവമായിരിക്കും.
അതേസമയം, സച്ചിനെ ക്രീസില്* തളയ്ക്കേണ്ടത് എങ്ങനെയെന്ന ചര്*ച്ച ആതിഥേയര്*ക്കിടയില്* ചൂടുപിടിക്കുകയാണ്. ഫാസ്റ്റ് ബോളിംഗിനു മുന്നില്* സച്ചിനെ കുടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുന്* ഇംഗ്ലീഷ് ക്യാപ്റ്റന്* മൈക്കല്* വോഗന്*.
ഇംഗ്ലണ്ട് സ്ക്വാഡിലെ ക്രിസ് ട്രെം*ലെറ്റും ജെയിംസ് ആന്*ഡേഴ്സനും സച്ചിന്* ഉയര്*ത്തുന്ന വെല്ലുവിളിക്ക് മറുപടി നല്*കുമെന്നാണ് വോഗന്* കരുതുന്നത്. ഇവര്*ക്ക് അനായാസം ബോള്* സ്വിംഗ് ചെയ്യിക്കാനും ബൌണ്*സ് ചെയ്യിക്കാനും കഴിയുന്നത് സച്ചിന് ഭീഷണിയാവുമെന്ന് വോഗന്* അഭിപ്രായപ്പെടുന്നു.
വേഗതയേറിയ പിച്ച് ആണെങ്കില്* ഷോര്*ട്ട് ബോളിംഗിലും സ്വിംഗ് ബോളിംഗിലും ഇംഗ്ലണ്ട് മേല്*ക്കൈ നേടുമെന്നും സച്ചിനെ കൂറ്റന്* സ്കോറിംഗിന് അനുവദിക്കില്ല എന്നുമാണ് മുന്* ഇംഗ്ലണ്ട് ക്യാപ്റ്റന്* കരുതുന്നത്. സച്ചിന്* ഡ്രൈവ് ചെയ്യുമ്പോള്* വരുത്തുന്ന പിഴവുകളും ബൌളര്*മാര്*ക്ക് ജോലി എളുപ്പത്തിലാക്കിയേക്കാം.
ഫീല്*ഡ് സെറ്റിംഗിലും സച്ചിനെ ഒതുക്കാന്* വോഗന്റേതായ ചില നിര്*ദ്ദേശങ്ങളുണ്ട്. മിഡ് ഓണില്* ഗ്യാപ്പ് ഇല്ല എന്ന് തോന്നിക്കുന്ന രീതിയിലാവണം ഫീല്*ഡ് ഇടേണ്ടത്. മിഡ്*വിക്കറ്റില്* പിടിമുറുക്കിയാല്* സച്ചിന്റെ ലെഗ്*സൈഡിലെ ആക്രമണം ഫലപ്രദമായി തടയാന്* സാധിക്കുമെന്നും വോഗന്* കണക്കുകൂട്ടുന്നു.
Keywords: England focusing on Dhoni more than Sachin,cricket loed, sanchin tendulkar, captain of Ingalnd
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks