AD 2170



നൂറ്റിയന്*പത് വര്*ഷങ്ങള്*ക്ക് മുന്*പ് തകര്*ന്ന് പോയ റോസ്പെരിയാര്* ഡാമിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

തമിഴ്നാട്ടില്* നിന്നുള്ള എ.എസ്.ഐ അഴകേശന്റെ നേത്രിത്വത്തിലുള്ള വന്*സംഘമാണ് അന്വേഷണം
നടത്തി ഈ കണ്ടുപിടുത്തം നടത്തിയത്….യഥാര്*ത്ഥത്തില്* അങ്ങനെയൊരു ഡാം
ഇല്ലായിരുന്നുവെന്നും, അത് കേരളീയജനത വര്*ഷങ്ങളായി മനസ്സില്*
കൊണ്ടുനടക്കുന്ന ഒരു സങ്കല്പമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്..ഓണം, വിഷു
തുടങ്ങിയ കേരളാമിത്തുകള്* പോലെ വളരെ നല്ല ഒരു കഥയാണ് ഡാമിന്റേതെന്നും
അദ്ദേഹം കൂട്ടിച്ചേര്*ത്തു..
999 വര്*ഷം ഗ്യാരണ്ടിയുള്ള ഉരുക്കുപോലെത്തെ ഒരു ഡാം പൊളിയുക..കുറെപ്പേര്
മുങ്ങിച്ചാവുക….എന്താ കഥ…..കേരളാ പീപ്പിളിന്റെ ഭാവനാശക്തിയെ താന്*
റൊമ്പ അഭിനന്ദിക്കുന്നു എന്ന് തമിഴ്നാട് വെള്ളവകുപ്പ് മന്ത്രി ചിന്നസാമി
പത്രക്കുറിപ്പില്* അറിയിച്ചു..ഇനിയും ഇത്തരം ഭാവനാസമ്പുഷ്ടമായ മിത്തുകള്*
കേള്*ക്കാന്* തങ്ങള്*ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു…

അതിനിടെ.. ഇന്നലെ രാത്രി പമ്പ റണ്*വേയില്* നിന്നും പറന്നുയര്*ന്ന ബോയിങ്ങ് 75757 വിമാനം അടിയന്തിരമായി തിരിച്ചിറക്കി…..

സാങ്കേതികതകരാറാണ് കാരണമെന്ന് കരുതുന്നു…യാത്രക്കാരെ കരിമലയിലുള്ള സപ്തനക്ഷത്ര
ഹോട്ടലില്* താമസിപ്പിക്കാന്* തീരുമാനമായി….ശബരിമല എയര്*പോര്*ട്ടില്*
കൂടുതല്* വികസനം നടത്താത്തത് ഭരണപക്ഷത്തിന്റെ അഴിമതി കാരണമാണെന്ന്
പ്രതിപക്ഷം ആരോപിച്ചു..
ലണ്ടന്* കഴിഞ്ഞാല്* ലോകത്തിലെ ഏറ്റവും പോപ്പുലേറ്റഡ് മെട്രോ സിറ്റിയായ
ശബരിമലയില്* യാത്രാക്ലേശം രൂക്ഷമാണെന്ന് പരാതിയുണ്ട്….അതുകൊണ്ട്
നിലയ്ക്കല്* എയര്*സ്ട്രിപ്പ് വരെയെങ്കിലും കൂടുതല്* വിമാനങ്ങള്*
അനുവദിക്കണം എന്ന് അവര്* ആ*വശ്യപ്പെട്ടു…..ഇത്തവണ ആര് രാജി വയ്ക്കണം
എന്ന് മാത്രം അവര്* പറഞ്ഞില്ല..
എന്നാല്* മുന്* സര്*ക്കാരിന്റെ കാലത്ത് മകരജ്യോതി കത്തിക്കാനുള്ള സൂപ്പര്*
മോഡേണ്* ലേസര്*ലൈറ്റുകള്* വാങ്ങിയതില്* വന്* ക്രമക്കേട് നടന്നിട്ടുണ്ടെന്ന്
മന്ത്രി ആരോപിച്ചു..ആ കേസ് ആദ്യം തീരട്ടെ എന്നിട്ട് നമുക്ക് റണ്*വേ
നന്നാക്കാം എന്നദ്ദേഹം പറഞ്ഞു.


മറ്റു വാര്*ത്തകളിലേക്ക്…

സൂറിക്ക്: സ്വിസ് ബാങ്ക് പൊളിഞ്ഞു.. സ്വസ്റ്റര്*ലന്റിലെ AIG
ബാങ്കിന്റെ പ്രധാന ഗോഡൌണ്* കെട്ടിടമാണ് പൊളിഞ്ഞത്..താങ്ങാവുന്നതില്*
കൂടുതല്* ഭാരം കയറ്റിയ ലോക്കറുകളാണ് ഈ കെട്ടിടത്തില്* ഉള്ളതെന്ന്
അധിക്യതര്* അറിയിച്ചു…ഇന്ത്യന്* രാഷ്ട്രീയക്കാരുടെ എക്കൌണ്ടുകളാണ്
കൂടുതലും ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് അവര്* പിന്നീടറിയിച്ചു..
ഇതിനിടയില്* ഒരു ഷിപ്മെന്റ് കള്ളപ്പണവുമായി വിശാഖപട്ടണത്തുനിന്നും
സ്വിസ്റ്റര്*ലന്റിലേക്ക് പുറപ്പെട്ട ഒരു ചരക്കുകപ്പല്* പാതിവഴിയില്*
മുങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുമുണ്ട്…അമിതഭാരമാണ് അപകട
കാരണമെന്നാണ് പ്രാഥമികവിവരം…
സ്വിസ് ബാങ്കുകളില്* ഇനിയും ഇന്ത്യാക്കാര്* ഇങ്ങനെ പണം കൊണ്ട്
നിറച്ചുകൊണ്ടിരുന്നാല്* ഇവിടെ മഞ്ഞിനേക്കാളധികം മണിയായിരിക്കും എന്ന്
സ്വിസ് സഹകരണബാങ്ക് ക്ലിപ്തം പ്രസിഡന്റ് പമേല സ്പില്*ബര്*ഗ്ഗ്
വാര്*ത്താക്കുറിപ്പില്* അറിയിച്ചു..


അജ്മല്* കസബിന്റെ തൊണ്ണൂറാം ചരമവാര്*ഷികം വന്*പിച്ച ആഘോഷപരിപാടികളോടെ കൊണ്ടാടി…

വാര്*ദ്ധക്യസഹജമായ അസുഖങ്ങളാല്* എണ്*പതാം വയസ്സിലായിരുന്നു അദ്ദേഹം
നാടുനീങ്ങിയത്..പണ്ട് ചില തെറ്റിദ്ധാരണകളുടെ പേരില്* കുറച്ചുനാള്* ജയിലില്*
കഴിയേണ്ടി വന്ന ഒരു മനുഷ്യാവകാശ പ്രവര്*ത്തകനായിരുന്നു അജ്മല്*..ആദ്യം
വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ട് വിധി വന്നെങ്കിലും പിന്നീട് അഞ്ച്
കൊല്ലങ്ങള്*ക്ക് ശേഷം വീഡിയോ ക്ലിപ്പിങ്ങ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു
മോചിപ്പിക്കുകയായിരുന്നു അദ്ദേഹത്തെ..
അന്ന് അദ്ദേഹം രചിച്ച " ഒരു വെടിയും ഒന്*പത് പേരും " എന്ന
ഞ്ജാനപീഠം കിട്ടിയ ആത്മകഥയില്* തന്നെ പ്രതിയാക്കിയ സംഭവം വ്യക്തമായി
പറയുന്നുണ്ട്..പകലന്തിയോളം പാടത്ത് പണിയെടുത്ത് ക്ഷീണിതനായി വീട്ടിലേക്ക്
പോകാനായി ട്രെയിന്* സ്റ്റേഷനില്* എത്തിയ അദ്ദേഹം താഴെ കിടക്കുന്ന ഒരു
തോക്ക് കണ്ട് കൌതുകത്തോടെ അത് എടുത്ത് നോക്കുകയും അപ്പോള്* ഏതോ ഒരു
കശ്മലന്* അത് ഫോട്ടം പിടിക്കുകയും, അത് കണ്ട് തെറ്റിദ്ധരിച്ച് പോലീസ് തന്നെ
അറസ്റ്റ് ചെയ്യുകയുമയിരുന്നു എന്നദ്ദേഹം അതില്* പറയുന്നു..
അവസാനം സത്യം തിരിച്ചറിഞ്ഞ നീതിദേവത അദ്ദേഹത്തെ
വെറുതെവിട്ടു…കോമ്പന്*സേഷനായി സര്*ക്കാര്* തന്നെ അദ്ദേഹത്തിന്
ആന്റൈ-ടെറ റിസ്റ്റ് വിങ്ങ് തലവനായി ജോലി
കൊടുക്കുകയായിരുന്നു..തുടര്*ന്ന് പത്മശ്രീ, പത്മഭൂഷണ്* , ഓസ്കാര്* , മികച്ച
ബാലതാരം, സന്തോഷ് ട്രോഫി, ഖേല്*രത്ന, അര്*ജുനാ അവാര്*ഡ് തുടങ്ങിയ അനേകം
ബഹുമതിക
ള്* അദ്ദേഹത്തിന് കിട്ടുകയുണ്ടായി..

ഇനിയും കൂടുതല്* ചെറുപ്പക്കാര്* ആ ധീരനെ മാത്യകയാക്കണം എന്ന് കേന്ദ്രമന്ത്രി യശ്വന്ത് സഹായി ചാനലിനോട് പറഞ്ഞു…

ഐസ്ക്രീം കേസ് പുനരന്വേഷണത്തിന് ഉത്തരവായി.….

150 വര്*ഷങ്ങള്*ക്കിടെ ഇത് 77ആം തവണയാണ് ഈ കേസ് പുനരന്വേഷിക്കുന്നത്…115 അംഗ പ്രത്യേക അന്വേഷണകമ്മീഷനാണ് കേസന്വേഷിക്കുന്നത്…

ഇന്നലെ രാത്രി ഒന്*പത് മണിക്ക് പോഗോ ചാനലാണ് വിവാദമായ ഒളിക്യാമറാ വീഡിയോ
സംപ്രേക്ഷണം ചെയ്തത്..മിസ്റ്റര്*.ബീന്* എന്ന ഒന്നാംപ്രതി ഫ്രിഡ്ജില്*
സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഐസ്ക്രീമാണ് കാര്*ട്ടൂണ്* നെറ്റ്വര്*ക്ക്കാരായ
ടോമും ജെറിയും അടിച്ചുമാറ്റി വാണിഭം നടത്തിയത്..


പിങ്ക്പാന്തറിനും ഇതില്* പങ്കുണ്ടെന്ന് പോഗോ അറിയിച്ചു..ടോമും ജറിയും
ഐസ്ക്രീമും കൊണ്ട് പമ്മിപ്പമ്മി പോകുന്നത് കണ്ടെന്ന് ആദ്യം മൊഴി തന്ന
ട്വീറ്റി പിന്നീട് മൊഴി മാറ്റിപ്പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്….ഇതോടെ
ഐസ്ക്രീം വിപണിയാകെ തണുപ്പ് മാറി ചൂട് പിടിച്ചിരിക്കുകയാണ്..


കേസിനെപ്പറ്റി വിശദമായി പഠിക്കാനായി കേരളത്തില്* നിന്ന് 115 അംഗ സംഘം ഉടനേ
തന്നേ ലോസ്ഏഞ്ചലസിലേക്ക് തിരിക്കും..ടോം & ജെറിയുടെ ഷൂട്ടിങ്ങ്
സൈറ്റുകള്* സന്ദര്*ശിച്ച് തെളിവെടുക്കാനും അമേരിക്കയിലെ ഐസ്ക്രീം
ഫാക്ടറികള്* നിരീക്ഷിക്കാനും അവര്*ക്ക് പദ്ധതിയുണ്ട്…


ഈ സംഭവത്തെത്തുടര്*ന്ന് തെളിയാത്ത പല പഴയ കേസുകളും അന്വേഷിക്കണം എന്ന്
പൊതുജനാഭിപ്രായം ശക്തമാവുകയാണ്..കീചകനെ കൊന്നത് ഭീമനോ. അതോ അര്*ജ്ജുനനോ.?
കംസനെ വധിച്ചത് ശ്രീരാമനോ സ്പൈഡര്*മാനോ തുടങ്ങിയ അനേകം ദുരൂഹതകള്* ഇന്നും നിലനില്*ക്കുന്നുണ്ട്.


കായിക വാര്*ത്തകള്* : ( ഡുങ്ക ഡുങ്ക …ഡുങ്ക….ഡുങ്ക..ഡു……. – മ്യൂസിക്ക് )


നിക്വാരഗ്വേയും ഉറുഗ്വേയും ഫിഫ വേള്*ഡ്കപ്പ് 2170 സോക്കര്* ഫൈനലില്*…..


ഇന്നലെ ജര്*മ്മനിയില്* നടന്ന സെമിഫൈനല്* മത്സരത്തില്* ഇന്ത്യന്*
താരങ്ങള്* വര്*ദ്ധിതആവേശത്തോടെ മുന്*നിരയിയിരുന്ന് കളികണ്ടു….അടുത്തതവണ
കൂടുതള്* ശക്തിയോടെ ഫിഫ യോഗ്യത റൌണ്ടില്* വിജയിക്കും എന്ന് കേന്ദ്ര
ഫുഡ്ബോള്* വികസനമന്ത്രി ഗുല്*ബന്തര്*സിംഗ് പറഞ്ഞു….


സാബുമോന്* പ്ലൂട്ടോ കപ്പ് ക്രിക്കറ്റ് ടീമില്*
…..

തന്റെ മുത്തശ്ശന്റെ
പാത പിന്തുടര്*ന്നാണ് മലയാളി താരമായ സാബുമോന്*
ക്രിക്കറ്റിലെത്തിയത്..മുതുമുത്തശ്ശിയുടെ കൂടോത്രവും ചാത്തന്*സേവയും തന്നെ
ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം റിപ്പോര്*ട്ടറോട്
പറഞ്ഞു..യഥാര്*ഥത്തില്* താനെറിയുന്ന പന്തില്* വിക്കറ്റ് തട്ടി
താഴെയിടുന്നത് എറണാകുളം ആസ്ഥാനമായുള്ള ചാത്തന്മാരാണെന്ന് അദ്ദേഹം
വെളിപ്പെടുത്തി…


തന്റെ കൈയ്യില്* ചാത്തന്മാരെ ആവാഹിച്ച ഒരു രഹസ്യതേങ്ങയുണ്ടെന്നും അത്
എറിഞ്ഞ് പൊട്ടിച്ചാല്* സെലക്ഷന്* കമ്മിറ്റിയിലുള്ള എല്ലാവന്റേം തല
പൊട്ടിത്തെറിക്കുമെന്നും അത് പേടിച്ചാണവര്* തന്നെ തിരഞ്ഞെടുത്തതെന്നും,
മാത്രമല്ല ഇടയ്ക്കിടെ ഗ്രൌണ്ടില്* വച്ച് തനിക്ക് ബാധ കയറുന്നത്
ചാത്തന്*സ്വാമിയുടെ അനുഗ്രഹമാണെന്നും ഇക്കാര്യത്തില്* മുത്തശ്ശിയുടെ
പാരമ്പര്യമാണ് തനിക്ക് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.


തന്റെ ഏറ്റവും അടുത്ത കൂട്ടുകാര്* സിംഗന്മാരാണെന്നും, പണ്ട് മുത്തശ്ശന്റെ
കവിളില്* തലോടിയ സ്നേഹനിധിയായ ഒരു സിംഗിന്റെ ഓര്*മ്മയ്ക്കായിട്ടാണ്
താനവരുമായി കൂടുതല്* ഇടപഴകുന്നതെന്നദ്ദേഹം പറഞ്ഞു….കൂടുതല്* ശക്തിയോടെ
താന്* തിരിച്ചു വരും..ആരാധികമാര്* കാത്തിരിക്കുക..എന്ന് അദ്ദേഹം
ഊന്നിപ്പറഞ്ഞു..


ഇപ്പോള്* കിട്ടിയ വാര്*ത്ത:
……ഫ്ലാഷ് ന്യൂസ്..

അടുത്തമാസം നടക്കാന്* പോകുന്ന ഇലക്ഷന് മുന്നോടിയായി
UCF ( Universal Commentators Federation ) പ്രകടനപത്രിക പുറത്തിറക്കി…


ഇത് പ്രകാരം വന്*പിച്ച ക്ഷേമപ്രവര്*ത്തനങ്ങള്*ക്കാണ് പാര്*ട്ടി ഊന്നല്*
കൊടുത്തിരിക്കുന്നത്. . ഭൂമിയിലും അന്യഗ്രഹവാസികള്*ക്കും ഒരുപോലെ
പ്രയോജനകരമായ പദ്ധതികളാണിത്തവണ UCF ആവിഷ്കരിച്ചിരിക്കുന്നത്…പ്രധാന
വാഗ്ദാനങ്ങള്* ഇവയൊക്കെയാണ്..


1. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മനുഷ്യര്*ക്ക് കിലോഗ്രാമിന് ഒരു കേരളാ
ഡോളറിനും അന്യഗ്രഹജീവികള്*ക്ക് രണ്ട് കേരളാഡോളറിനും പ്രതിമാസം 25 കിലോഗ്രാം
റോക്കറ്റ് ഫ്യൂവല്* .


2 .ബി.പി.എല്* . ( ബിലോ പ്രാപഞ്ചിക ലെവല്* ) കുടുംബങ്ങളിലെ അന്യഗ്രഹജീവികള്*ക്ക് വിവാഹത്തിന് ധനസഹായം. ( പാവം അന്യഗ്രഹജീവികള്* )

3. കുടുംബനാഥന്റെ മരണത്തെ തുടര്*ന്ന് അനാഥമാകുന്ന പ്ലൂട്ടോ നിവാസികള്*ക്ക് പ്രതിമാസം
ആശ്വസിപ്പിക്കല്* ഫോണ്*കോളുകള്* .


4. പത്താംക്ലാസിലെത്തുന്ന എല്ലാ മാഴ്സ് ഗ്രഹനിവാസികള്*ക്കും സൗജന്യമായി
റോക്കറ്റ്*, ഓരോ അന്യഗ്രഹജീവിക്കും ഫ്ലയിങ്ങ് സോസര്* വാങ്ങുന്നതിന് പലിശ
രഹിത വായ്പ ( റോക്കറ്റ് യാത്രികര്* ഹെല്*മെറ്റ് വയ്*ക്കേണ്ടി വരുമോ ? )


5. അന്യഗ്രഹജീവികള്*ക്കും മലയാളികള്*ക്കും പ്രപഞ്ചതുല്യത (എന്തരോ എന്തോ !)

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.സി.എഫ്. അധികാരത്തില്* വരുമെന്നും അതോടെ
മാഞ്ചസ്റ്റര്* യൂണിവേഴ്സിറ്റിയില്* വിപ്ലവവീര്യം പൊഴിഞ്ഞുതുടങ്ങുമെന്നും
യു.സി.എഫ് പ്രസിഡന്റ് വാര്*ത്താസമ്മേളനത്തില്* അറിയിച്ചു…


എനിക്ക് ഉറക്കം വരുന്നു..അത് കൊണ്ട് ഇന്നത്തെ പ്രധാന വാര്*ത്തകള്* ഇവിടെ
അവസാനിപ്പിക്കുന്നു.. നന്ദി ..നമസ്കാരം….
എണ്ണീറ്റു പോയിനെടെ…