-
ദിലീപിന്*റെ നായികയാകാന്* സമയമില്ല, എമി ജാŎ
ദിലീപിനെ നായകനാക്കി ലാല്* ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘സ്പാനിഷ് മസാല’യില്* എമി ജാക്സണ്* നായികയാകുമെന്ന് റിപ്പോര്*ട്ട് ചെയ്തിരുന്നു. എന്നാല്*, എമി ഈ ചിത്രത്തില്* നിന്ന് പിന്**മാറിയിരിക്കുകയാണ്. ഡേറ്റ് പ്രശ്നം കാരണമാണ് ദിലീപിന്*റെ നായികയാകാനുള്ള അവസരം എമി വേണ്ടെന്നു വച്ചിരിക്കുന്നത്.
നിലവില്* ഗൌതം വാസുദേവ് മേനോന്* സംവിധാനം ചെയ്യുന്ന ‘വിണ്ണൈത്താണ്ടി വരുവായാ’ ഹിന്ദി റീമേക്കില്* അഭിനയിച്ചുവരികയാണ് എമി ജാക്സണ്*. ഈ സിനിമയുടെ തിരക്കില്* ‘സ്പാനിഷ് മസാല’യ്ക്ക് നല്*കാന്* ഡേറ്റില്ലാത്തതിനാലാണ് എമി ജാക്സണ്* മലയാളചിത്രം വേണ്ടെന്നു വച്ചത്.
എമി ജാക്സണ്* ഇക്കാര്യം അറിയിച്ച ഉടന്* തന്നെ ലാല്* ജോസും ദിലീപും സ്പാനിഷ് മസാലയിലേക്ക് പുതിയ നായികയെ കണ്ടെത്തി. ഓസ്ട്രേലിയന്* മോഡലായ ഡാനിയേല സാഷേള്* ആണ് ദിലീപിന്*റെ നായികയാകുന്നത്. ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ഒട്ടേറെ സ്പാനിഷ് സുന്ദരിമാരുടെ ഫോട്ടോ സെഷന്* നടത്തിയെങ്കിലും ഒടുവില്*, നായികയായി ബ്രിട്ടീഷ് മോഡല്* കൂടിയായ എമി ജാക്സണ്* മതി എന്ന് ലാല്* ജോസ് തീരുമാനിക്കുകയായിരുന്നു. എമി പിന്**മാറിയതോടെ ഡാനിയേല മലയാളത്തിലേക്ക് വരികയാണ്.
പൂര്*ണമായും സ്പെയിനില്* ചിത്രീകരിക്കുന്ന സ്പാനിഷ് മസാലയുടെ ചിത്രീകരണം ഓഗസ്റ്റ് ആദ്യവാരം തുടങ്ങും. സ്പെയിനിലെ പ്രശസ്തമായ ‘ലാ ടൊമാറ്റിന ഫെസ്റ്റിവല്*’(തക്കാളിയുത്സവം), കാളപ്പോര് എന്നിവ സ്പാനിഷ് മസാലയ്ക്ക് വേണ്ടി ചിത്രീകരിക്കുന്നുണ്ട്.
ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന സ്പാനിഷ് മസാലയില്* കുഞ്ചാക്കോ ബോബന്*, ബിജു മേനോന്* തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിഗ് സ്ക്രീന്* പ്രൊഡക്ഷന്*സിന്*റെ ബാനറില്* നൌഷാദ് നിര്*മ്മിക്കുന്ന ചിത്രത്തിന്*റെ സംഗീതം വിദ്യാസാഗര്*. ലോകനാഥനാണ് ക്യാമറ.
ദിലീപ് - ബെന്നി - ലാല്* ജോസ് ടീമിന്*റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്*ത്തിക്കാനാകുമെന്നാണ് ലാല്* ജോസിന്*റെ പ്രതീക്ഷ. ചന്ദ്രനുദിക്കുന്ന ദിക്കില്*, മീശമാധവന്*, രസികന്*, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്**ജോസും ഒന്നിച്ച സിനിമകള്*.
Keywords: Daniela Zacherl is Dileep's heroine,emi jackson, benny, laljose, meeshamadhavan, rasikan, chanthupottu, mulla, chandranudikunna dikkil,Big Screen Production, vidyasagar, camera lokanathan,spanish masala,la toamtina festival, director goutham vasudevan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks