-
സോണിയയ്ക്ക് ഗര്‍*ഭാശയ അര്*ബുദം?

കോണ്‍*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗര്‍*ഭാശയഗള അര്*ബുദബാധയെ തുടര്‍*ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് റിപ്പോര്*ട്ടുകള്*. കഴിഞ്ഞ എട്ട് മാസമായി സോണിയ അര്*ബുദ ചികിത്സയിലായിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകളുണ്ട്.
ന്യൂയോര്*ക്കിലെ മെമ്മോറിയല്‍* സ്ലോവന്* - കെറ്ററിംഗ് ക്യാന്‍*സര്* സെന്ററിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍* വംശജനായ ഡോക്ടര്‍* ദത്താത്രേയ നോറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സോണിയയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ ഒരു മണിക്കൂര്‍* നീണ്ടു.
സോണിയയ്ക്ക് ഒരു മാസമെങ്കിലും ചികിത്സ തുടരേണ്ടി വരും. എന്നാല്‍*, ഇതേ ആശുപത്രിയില്‍* തന്നെ വിശ്രമവും ചികിത്സയും തുടരുമോ എന്ന് വ്യക്തമല്ല.
അതേസമയം, സോണിയയെ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി എന്നും സുഖം പ്രാപിച്ചു വരികയാണെന്നും മാത്രമാണ് കോണ്‍*ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞത്. സോണിയയുടെ അസുഖം എന്താണ്, ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത് എന്നീ കാര്യങ്ങളെ കുറിച്ച് പാര്*ട്ടി മൌനം തുടരുകയാണ്. വ്യക്തിപരമായ സ്വകാര്യത ലംഘിക്കാതിരിക്കാനാണ് കൂടുതല്‍* വിശദീകരണം നല്*കാത്തത് എന്നാണ് പാര്*ട്ടി നിലപാട്.
Keywords: Sonia's ailment is cervical cancer,sonia gandhi,memmorial slovan-catering cancer centre,operation,rahul gandhi
Last edited by sherlyk; 08-07-2011 at 05:32 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks