Results 1 to 1 of 1

Thread: അവിയല്* സിനിമയില്* വിളമ്പുന്നു

  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default അവിയല്* സിനിമയില്* വിളമ്പുന്നു



    അയ്യപ്പന്* കുയ്യപ്പന്* ആനക്കള്ളന്*…
    ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളന്*…,

    ഷിഖ് അബു സംവിധാനം ചെയ്ത സോള്*ട്ട് ആന്*ഡ് പെപ്പര്* എന്ന സിനിമയുടെ ക്ലൈമാക്*സിലെ ഒരു പാട്ടാണിത്. ശ്രദ്ധിച്ചു കേട്ടാല്* പ്രേക്ഷകര്*ക്ക് മനസിലാകും ഇത് ഒരു നാടന്* മലയാളം പാട്ടാണല്ലോയെന്ന്. പാടുന്നവരുടെ കോലം കണ്ടാല്* ഒന്നു കൂടി തോന്നും ഇവന്*മാരെങ്ങനെ മലയാളം പാടുന്നുവെന്ന്. ഇവരാണ് അവിയല്* സംഘം. ഇവര്* മൂളിയതാകട്ടെ അവിയല്*പാട്ടും.

    സദ്യയില്* മാത്രമല്ല മലയാളികള്*ക്ക് അവിയല്* പ്രീയം, സംഗീതത്തിലും അവിയല്* കടന്നു വരികയാണ്. നാടന്*പാട്ടു മുതലുള്ള മലയാളം പാട്ടുകളെ അവിയല്* രൂപത്തിലാക്കി പാടുകയാണ് ഈ നാല്*വര്* സംഘം.തിരുവനന്തപുരത്തുകാരായ ടോണി ജോണ്*, റെക്*സ് വിജയന്*, ബിന്നി ഐസ്*ക്, കണ്ണൂരുകാരനായ മിഥുന്* പുത്തന്*വീട്ടില്* എന്നിവരാണ് ഈ അവിയല്* പാട്ടിന് പിന്നില്*.

    സംഗീതം തന്നെയാണ് ഈ നാല്*വര്* സംഘത്തെ ഒന്നിപ്പിച്ചത്. ഒരു റോക്ക് ബാന്*ഡ് സംഘം രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നാലുപേരും വ്യത്യസ്ത ബാന്*ഡ് ട്രൂപ്പില്* പ്രവര്*ത്തിച്ചുവരികയായിരുന്നു. സംഗീതത്തെ അവിയല്* പരുവത്തിലാക്കി അവതരിപ്പിക്കാനായിരുന്നു ഇവരുടെ താല്*പര്യം. അങ്ങനെ 2003ലാണ് അവിയല്* എന്ന ട്രൂപ്പിന് രൂപം നല്കിയത്.


    ഒരു സുപ്രഭാതത്തില്* തോന്നിയ പേരായിരുന്നു ബാന്*ഡിന് അവിയല്* എന്ന പേരിടാനെന്ന് ടോണി ജോണ്* പറഞ്ഞു. പല തരത്തിലുള്ള പച്ചക്കറികള്* മികസ് ചെയ്യുന്നതാണ് അവിയല്*. അതു പോലെ തന്നെയാണ് ഞങ്ങളുടെ സംഗീതവും, പല തരത്തിലുള്ള മ്യൂസിക് മിക്*സ് ചെയ്തതാണ് ഞങ്ങളുടെ ബാന്*ഡ്. ആല്*ബത്തിലെ ചില പാട്ടുകള്* മലയാളത്തിലെ ചില നാടന്* പാട്ടുകള്* മിക്*സ് ചെയ്തതാണന്നും ടോണി കൂട്ടിചേര്*ത്തു. മലയാളത്തിന്റെ നാടന്* പാട്ടുകള്* അവിയല്* സംഘത്തിലൂടെ വിദേശരാജ്യങ്ങളിലും എത്തപ്പെട്ടു കഴിഞ്ഞു.


    പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ മലയാളത്തിലായിരുന്നു അവിയല്* ഗാനങ്ങള്* ഇറക്കിയത്. നാടന്* പാട്ടുകാരന്* ഏങ്ങണ്ടിയൂര്* ചന്ദ്രശേഖരന്* എഴുതിയ നട.. നട എന്ന ഗാനമാണ് ആദ്യം റോക്കിലേക്ക് മാറ്റി ചുവടു വച്ചത്. ഈ ഗാനത്തിന് വന്* പ്രചാരണമാണ് അവിയല്* ട്രൂപ്പിന് ലഭിച്ചത്. തുടര്*ന്ന് ഇതിന്റെ വീഡിയോ ആല്*ബം ഇറക്കി. എസ് എസ് മ്യൂസികായിരുന്നു ആല്*ബം ഇറക്കിയത്. യു ട്യൂബിലൂടെ ഗാനം ഹിറ്റായി മാറുകയായിരുന്നു. തുടര്*ന്ന് നാലു വര്*ഷങ്ങള്* വേണ്ടി വന്നു പുതിയ ആല്*ബത്തിന്.

    2008ലാണ് ഇത് റിലീസ് ചെയ്തത്. ഇന്ത്യയിലെ വന്*കിട കമ്പനികളിലൊന്നായ ഫാറ്റ് ഫിഷ് കമ്പനിയാണ് ഈ ആല്*ബം ഇറക്കിയത്. ഇറക്കിയ ആല്*ബത്തിന്റെ കാസറ്റുകള്* വ്യാപകമായി വിറ്റഴിഞ്ഞു. 2008-2009ലെ ജാക്ക് ഡാനിയേല്* റോക്ക് അവാര്*ഡ്*സില്* ആറ് അവാര്*ഡാണ് അവിയലിന് കിട്ടിയത്. ഇന്ത്യന്* റെക്കാര്*ഡിംഗ് ആര്*ട്*സ് അക്കാദമിയുടെ പുരസ്*കാരമാണ് ഏറ്റവും അവസാനമായി ലഭിച്ചത്. 54 രാജ്യങ്ങളില്* നിന്നുള്ള റോക്ക് ബാന്*ഡുകള്* പങ്കെടുത്ത മൗറീഷ്യസില്* നടന്ന വേള്*ഡ് മ്യൂസികില്* ഫെസ്റ്റില്* ഇന്ത്യയുടെ പ്രതിനിധിയായി പോയത് അവിയല്* സംഘമാണ്.

    ടോണി ജോണ്* ഗാനങ്ങള്* പാടുമ്പോള്* ഗിറ്റാറില്* റെക്*സ് വിജയനും ബിന്നി ജാസിലും പ്രകടനങ്ങള്* നടത്തുന്നു. ഡ്രംസില്* മിഥുനും മാസ്മരിക പ്രകടനം നടത്തുന്നു. അങ്ങനെ അവിയല്* സംഘത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. എ.ആര്* റഹ്മാന്റെ അഭിനന്ദനവും അവിയല്* ടീം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും അവിയല്* സംഘം പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്* കേരളത്തില്* കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും മാത്രമാണ് പരിപാടികള്* നടത്താന്* സാധിച്ചത്. സ്*പോണ്*സര്*മാരേ കിട്ടാത്തതാണ് കേരളത്തില്* പരിപാടി നടത്താന്* സാധിക്കകാത്തതെന്ന് അവിയല്* സംഘം പറഞ്ഞു. സാള്*ട്ട് ആന്*ഡ് പെപ്പറിനു പിന്നാലെ ചാപ്പാ കുരിശില്* സംഗീതം ഒരുക്കിയിരിക്കുന്നത് റെക്*സി വിജയനാണ്. ഫേസ് ബുക്കില്* പതിനായിരകണക്കിന് ആരാധകരുള്ള അവിയല്* സംഘം മലയാള സിനിമകളില്* പുതിയ അവിയല്* തയാറാക്കുന്നതിനുള്ള തിരക്കിലാണ്.


    കടപ്പാട്: ദീപിക
    Last edited by Vahaa11; 08-08-2011 at 07:22 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •