ആവേശപ്പോരാട്ടത്തിനൊടുവില്* അമ്പത്തിയൊമ്പതാമത്* നെഹ്രു ട്രോഫി കിരീടം കൊല്ലം ജീസസ്* ബോട്ട്* ക്ലബിന്റെ ദേവാസ് ചുണ്ടന്* സ്വന്തമാക്കി. യുബിസി കൈനകരിയുടെ മുട്ടേല്* കൈനകരി ചുണ്ടനെ പിന്നിലാക്കിയാണ് തൃക്കുന്നപ്പുഴ സ്വദേശി കലാധരന്റെ ഉടമസ്ഥതയിലുള്ള ദേവാസ്* ചുണ്ടന്* ജലോല്*സവത്തില്* ഒന്നാമതെത്തിയത്.


കൈനകരി ഫ്രീഡം ബോട്ട്* ക്ലബിന്റെ കാരിച്ചാലാണ് മൂന്നാമതെത്തിയത്. ആലപ്പുഴ ടൗണ്* ബോട്ട്* ക്ലബ്* തുഴഞ്ഞ തുഴഞ്ഞ പായിപ്പാടന്* ചുണ്ടന്* നാലാം സ്*ഥാനത്തെത്തി.

ചുണ്ടന്* വള്ളങ്ങളുടെ ലൂസേഴ്* ഫൈനലില്* ശ്രീഗണേശന്* ചുണ്ടന്* ഒന്നാമതെത്തി. ജവഹര്* തായങ്കരിയാണ് രണ്ടാം സ്ഥാനത്ത്. ഹീറ്റ്*സില്* മൂന്നാം സ്*ഥാനത്ത്* ഫിനിഷ്* ചെയ്*ത ചുണ്ടന്* വള്ളങ്ങളുടെ ലൂസേഴ്* ഫൈനലില്* ആനാരി ചുണ്ടന്* ഒന്നാമതെത്തി.

വിജയികള്*ക്ക്* ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്*ലാല്* നെഹ്*റുവിന്റെ കൈയൊപ്പോടു കൂടിയ വെള്ളി ട്രോഫിയും സ്*പോണ്*സര്*ഷിപ്പ്* ഉള്*പ്പടെ 10 ലക്ഷത്തോളം രൂപ ക്യാഷ്* അവാര്*ഡും ലഭിക്കും.



Keywords: Devas Chundan win Nehru Trophy,kainakary freedom boat club, payippadan, sreeganesan, jawaharlal nehr, aanari chundan, jawahar thainkari, silver trophy, cash award,kaarichal, UBC kainakari,jesus boat club,59th nehru trophy