മോഹന്*ലാലിന് ആന്*റണി പെരുമ്പാവൂര്* എങ്ങനെയാണോ അതുപോലെയാണ് മമ്മൂട്ടിക്ക് ജോര്*ജ്ജ്. വര്*ഷങ്ങളായി മമ്മൂട്ടിയുടെ പേഴ്സണല്* അസിസ്റ്റന്*റായ ജോര്*ജ്ജ് നിര്*മ്മാതാവാകുന്നു എന്നാണ് പുതിയ വാര്*ത്ത. സിന്**സില്* സെല്ലുലോയ്ഡിന്*റെ ബാനറില്* ജോര്*ജ്ജ് നിര്*മ്മിക്കുന്ന ആദ്യ ചിത്രം ഒരു ആക്ഷന്* എന്*റര്*ടെയ്നറായിരിക്കും. ചിത്രത്തിന്*റെ പേര് ‘ന്യൂസ് മേക്കര്*’.

‘പുതിയമുഖം’ എന്ന സൂപ്പര്*ഹിറ്റ് ചിത്രം ഒരുക്കിയ ദീപനാണ് ‘ന്യൂസ് മേക്കര്*’ സംവിധാനം ചെയ്യുന്നതെന്നാണ് സൂചനകള്*. 2012ല്* മമ്മൂട്ടിയുടെ ഓണച്ചിത്രമായിരിക്കും ഇത്. സിനിമയുടെ പ്രാഥമിക ജോലികള്* ആരംഭിച്ചുകഴിഞ്ഞു.

മമ്മൂട്ടിക്ക് ‘പ്ലേ ഹൌസ്’ എന്ന നിര്*മ്മാണ - വിതരണക്കമ്പനിയുണ്ട്. ഇതുമായി ബന്ധമില്ലാതെയായിരിക്കും ജോര്*ജ്ജിന്*റെ ‘സിന്**സില്* സെല്ലുലോയ്ഡ്’ പ്രവര്*ത്തിക്കുക. പ്ലേ ഹൌസ് മറ്റ് താരങ്ങളുടെ സിനിമകളും നിര്*മ്മിക്കുമ്പോള്* മമ്മൂട്ടിച്ചിത്രങ്ങള്* മാത്രമായിരിക്കും ജോര്*ജ്ജ് ഒരുക്കുക എന്ന് സൂചനയുണ്ട്.

ആന്*റണി പെരുമ്പാവൂര്* മോഹന്*ലാല്* ചിത്രങ്ങള്* മാത്രമാണ് നിര്*മ്മിക്കുന്നത്. ഇതേ രീതി തന്നെയായിരിക്കും ജോര്*ജ്ജും പിന്തുടരുക.

അതേസമയം, മമ്മൂട്ടി 2012 വരെയുള്ള ഡേറ്റുകള്* വിവിധ സംവിധായകര്*ക്കായി നല്*കിക്കഴിഞ്ഞു. ലാല്*, ജോണി ആന്*റണി, വിനോദ് വിജയന്*, അടൂര്* ഗോപാലകൃഷ്ണന്*, ടി വി ചന്ദ്രന്* എന്നിവര്*ക്കാണ് മമ്മൂട്ടി ഡേറ്റ് നല്*കിയിരിക്കുന്നത്. പ്രമോദ് പയ്യന്നൂര്*, അനൂപ് കണ്ണന്*, മാര്*ത്താണ്ഡന്* എന്നീ നവാഗതര്*ക്കും മമ്മൂട്ടി ഡേറ്റ് നല്*കിയിട്ടുണ്ട്.

എന്തായാലും ‘ന്യൂസ് മേക്കര്*’ ഹിറ്റായാല്* ‘മമ്മൂട്ടിയുടെ ജോര്*ജ്ജ്’ നമ്പര്* വണ്* നിര്*മ്മാതാവ് ആരെന്ന മത്സരത്തില്* ആന്*റണി പെരുമ്പാവൂരിന് ഭീഷണിയുയര്*ത്തുമെന്നാണ് പിന്നാമ്പുറ സംസാരം.


Keywords: Mammootty's action film , News Maker,t v chandran, adoor gopalakrishnan, anoop kannan, pramod payyanoor,play house, antony perumbavoor