1970-ല് പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്സംവിധാനം ചെയ്ത ‘ചട്ടക്കാരി’ റീമേക്ക് ചെയ്യുന്നു. കെ.എസ് സേതുമാധവന്റെ മകന് സന്തോഷ് സേതുമാധവനാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് ഒരുക്കുന്നത്. പഴയ ചട്ടക്കാരിയില് നടി ലക്ഷ്മിയായിരുന്നു ജൂലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പുതിയ പതിപ്പില് മൈഥിലിയാണ് നായികയെന്ന് റിപ്പോര്ട്ട്.

പമ്മന്റെ കഥയാണ് ചട്ടക്കാരിയെന്ന ചിത്രത്തിന്റെ ആധാരം, തോപ്പില് ഭാസിയായിരുന്നു ഇതിന് തിരക്കഥാരൂപം നല്കിയത്. ഒരു ആംഗ്ലോഇന്ത്യന് പെണ്കുട്ടിയും ഒരു ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചട്ടക്കാരിയിലെ പ്രമേയം.


Keywords: Chattakkari, malayalam film Chattakkari , Chattakkari gallery, Chattakkari stills, Chattakkari images