അമല്* നീരദ് സംവിധാനം ചെയ്യുന്ന ‘അരിവാള്* ചുറ്റിക നക്ഷത്രം’ ഒരു വില്ലേജ് ത്രില്ലറാണ്. മൂന്നാറാണ് ചിത്രത്തിന്*റെ കഥാപശ്ചാത്തലം. പൃഥ്വിരാജ് നിര്*മ്മിക്കുന്ന ചിത്രത്തില്* നായകന്* മമ്മൂട്ടി. വില്ലനായെത്തുന്നത് പൃഥ്വിരാജ്. തിരക്കഥ ശങ്കര്* രാമകൃഷ്ണന്*.

“ഒരു മൂന്നാര്* യാത്രയിലാണ് എന്*റെ മനസില്* ഈ ചിത്രത്തിന്*റെ ആശയം കടന്നുവരുന്നത്. തമിഴ്നാട് - കേരള ബോര്*ഡറില്* നിലകൊള്ളുന്ന മൂന്നാര്* ഇപ്പോഴും വില്ലേജാണ്. പുരോഗതിയുടെ വലിയ പാതകളൊന്നും അവിടേക്കെത്തിയിട്ടില്ല. മൂന്നാര്* ലൊക്കേഷനാകുന്ന അരിവാള്* ചുറ്റിക നക്ഷത്രം ഒരു വില്ലേജ് ത്രില്ലറായിരിക്കും എന്ന് പറയാനാണ് ഞാന്* ഇഷ്ടപ്പെടുന്നത്. സര്*ജിയോ ലിയോണ്*, കോഹന്* ബ്രദേഴ്സ് എന്നീ ക്ലാസിക് സംവിധായകരുടെ ചിത്രാവതരണ രീതിയില്* അരിവാള്* ചുറ്റിക നക്ഷത്രം ഒരുക്കാന്* ഞാന്* ആഗ്രഹിക്കുന്നു” - അമല്* നീരദ് ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* പറയുന്നു.

“അരിവാള്* ചുറ്റിക നക്ഷത്രം ഒരു പാര്*ട്ടിച്ചിത്രമല്ല. മൂന്നാറിലെ വനനിയമങ്ങളും അവയുടെ ലംഘനവും വിപ്ലവവീര്യവുമെല്ലാമാണ് ചിത്രത്തിലെ വിഷയം. അരിവാള്* നായകനെയും ചുറ്റിക പ്രതിനായകനെയും നക്ഷത്രം നായികയെയും സൂചിപ്പിക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങള്* എല്ലാം സാങ്കല്*പ്പികമായിരിക്കും. എന്നാല്* കഥാപശ്ചാത്തലത്തില്* ശക്തമായ രാഷ്ട്രീയമുണ്ട്.”

ഈ ചിത്രത്തിന്*റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനൊപ്പം തന്നെ ശങ്കര്* രാമകൃഷ്ണന്* ഒരു സിനിമയില്* നായകനായും അഭിനയിക്കും. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ലീല’യില്*. മം*മ്തയാണ് നായിക.


Keywords:
Arival Chuttika Nakshathram ,A village thriller,Amal Neerad, sankar ramakrishnan,mamta mohandas, leela