- 
	
	
		
		
		
		
			 പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്ര  നായികയായ& പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്ര  നായികയായ&
			
				
					 
 പൃഥ്വിരാജിന് ബോളിവുഡിലെ സ്വപ്നസുന്ദരി റാണി മുഖര്*ജി നായികയാകുന്നു.  പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്രത്തിലാണ് നായികയായി റാണി എത്തുന്നത്.  ചിത്രത്തിന് ‘അയ്യാ’ എന്ന് പേരിട്ടു. പ്രശസ്ത സംവിധായകന്* അനുരാഗ് കശ്യപാണ്  ഈ സിനിമ നിര്*മ്മിക്കുന്നത്.
 
 ഗന്ധ,  റെസ്റ്റോറന്*റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സച്ചിന്*  കുന്ദല്‍*ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ്  തിരക്കഥയെഴുതുന്നു. ചിത്രീകരണം ഒക്ടോബറില്‍* ആരംഭിക്കും.
 
 ഒരു  തമിഴ് പെയിന്‍*ററായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍* അഭിനയിക്കുന്നത്. ഇയാളെ  പ്രണയിക്കുന്ന മറാത്തി പെണ്*കുട്ടിയായി റാണി മുഖര്*ജി എത്തുന്നു. “ഒരു  ഹിന്ദി സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്*റെ പുറത്തല്ല ഞാന്‍* ഈ ചിത്രം  ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍* വളരെ മുമ്പേ എനിക്ക് ഹിന്ദി പ്രൊജക്ടുകള്‍*  ചെയ്യാമായിരുന്നു. ഒട്ടേറെ സിനിമകള്‍* തിരക്കഥ വായിച്ച ശേഷം ഞാന്‍*  ഉപേക്ഷിച്ചിട്ടുണ്ട്. അനുരാഗ് പറഞ്ഞ കഥയും ചിത്രത്തിന്*റെ തിരക്കഥയും എന്നെ  ആവേശഭരിതനാക്കി. അങ്ങനെയാണ് ഈ സിനിമ ചെയ്യാനൊരുങ്ങുന്നത്.” - പൃഥ്വിരാജ്  വ്യക്തമാക്കുന്നു.
 
 അതേസമയം,  ഒട്ടേറെ വമ്പന്‍* പ്രൊജക്ടുകളാണ് മലയാളത്തില്‍* പൃഥ്വിരാജിനെ കേന്ദ്രമാക്കി  ഒരുങ്ങുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍* റുപ്പീ’ പ്രദര്*ശനത്തിന്  തയ്യാറായിക്കഴിഞ്ഞു. ജോണി ആന്‍*റണിയുടെ മാസ്റ്റേഴ്സ്, രഞ്ജിത് ശങ്കറിന്*റെ  മേയ് ഫ്ലവര്‍*, അമല്‍* നീരദിന്*റെ അരിവാള്‍* ചുറ്റിക നക്ഷത്രം എന്നിവയാണ് ഈ  വര്*ഷത്തെ പ്രധാന പൃഥ്വിച്ചിത്രങ്ങള്*.
 
 
 Keywords: Rani Mukherji, Prithviraj, Ranjith, Indian Rupee, Masters, John Anotny, Renjith sankar, may flower, Anurag,amal neerad, arival chutika nakshatram,Ayya,Prithvi's Hindi film Ayya
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks