- 
	
	
		
		
		
		
			
 ദ്രാവിഡ് വാഴ്ത്തപ്പെടാത്ത ഹീറോ: സച്ചിന്*
		
		
				
					
					
				
				
					
				
		
			
				
					
ഇന്ത്യയുടെ  വന്‍**മതില്* രാഹുല്‍* ദ്രാവിഡിന് സച്ചിന്* ടെണ്ടുല്*ക്കറുടേയും സൌരവ്  ഗാംഗുലിയുടേയും  അനില്‍* കുംബ്ലെയുടെയും പ്രശംസ. ടീം ഇന്ത്യയുടെ  വാഴ്ത്തപ്പെടാത്ത ഹീറോയാണ് ദ്രാവിഡെന്നാണ് സച്ചിന്*  അഭിപ്രായപ്പെടുന്നത്.
ദ്രാവിഡിന്റെ  സ്വാഭാവികമായ രീതി ഏകദിനക്രിക്കറ്റില്‍* അത്ര യോജിച്ചതല്ലായിരുന്നു. പക്ഷേ  കഠിനാദ്ധ്വാനത്താല്‍* അത്  പരിഹരിക്കാനും മികവ് കാട്ടാനും ദ്രാവിഡിന്  കഴിഞ്ഞു. ചിലപ്പോള്‍* ദ്രാവിഡിന് നല്ല തുടക്കം കിട്ടിയെന്ന് വരില്ല. പക്ഷേ   ഒടുവില്‍*, ക്രീസില്‍* ചെലവഴിച്ച സമയത്തിന് തുല്യമായ ഇന്നിംഗ്സായിരിക്കും  തീര്*ച്ചയായും ദ്രാവിഡിന്റേത്. അത്തരം  താരങ്ങള്‍* ടീമിന് ആവശ്യമാണ്.  എല്ലാവര്*ക്കും ഒരു മാതൃകാപുരുഷനായി തുടരാന്‍* ദ്രാവിഡിന് ഇപ്പോഴും ആകും  എന്ന്  എനിക്ക് ഉറപ്പുണ്ട്- ദ്രാവിഡ് പറഞ്ഞു.
ടീമിന്റെ  ആവശ്യമനുസരിച്ച് പെരുമാറുന്നയാളാണ് ദ്രാവിഡ്. ടീമിന്റെ നേട്ടത്തിനായി  വിക്കറ്റ് കീപ്പര്‍* ജോലിയും  ഏറ്റെടുത്തു.  2003 ലോകകപ്പില്‍* ദ്രാവിഡിന്റെ ഈ  സേവനം ഏറെ പ്രയോജനപ്പെട്ടു. ദ്രാവിഡ് ഇതുവരെയെടുത്ത  റണ്‍*സുകളില്‍* ആ  താരത്തിന്റെ മൂല്യം പ്രതിഫലിക്കും. ഏകദിനക്രിക്കറ്റില്‍* ദ്രാവിഡിന്റേത് ഒരു  മികച്ച കരിയറായിരുന്നു-   സച്ചിന്* പറഞ്ഞു.
ഇന്ത്യന്‍*  ക്രിക്കറ്റ് ദ്രാവിഡിനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഗാംഗുലി  അഭിപ്രായപ്പെട്ടത്.  രാഹുല്‍* ദ്രാവിഡിന് ഒരു  നിര്*ണ്ണായക ഏകദിന കരിയര്‍*  ഉണ്ടായിരുന്നു. വിക്കറ്റ് കീപ്പറാവാന്‍* തീരുമാനിച്ചപ്പോള്‍* അതിന് ഒരു പുതിയ  മാറ്റം  ഉണ്ടായി. വിക്കറ്റ് കീപ്പിംഗ് ദ്രാവിഡ് ഏറ്റെടുത്തത് ടീമിന്  വേണ്ടിയായിരുന്നു.  മധ്യനിര പുന:ക്രമീകരിക്കാന്‍* ഈ നീക്കം  സഹായകമായി. അത്  കൂടുതല്‍* ഗുണവും ചെയ്തു- ഗാംഗുലി പറഞ്ഞു.
ഒരു ടീം പ്ലേയറെന്ന നിലയിലും മാര്‍*ഗദര്‍*ശിയെന്ന നിലയിലും ദ്രാവിഡിന്റെ സേവനം അളക്കാനാകാത്തതാണെന്ന് അനില്‍*  കുംബ്ലെ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള  പരമ്പരയിലെ അവസാന മത്സരത്തോടെ ദ്രാവിഡ് ഏകദിന ട്വന്റി വിഭാഗങ്ങളില്‍*  നിന്ന്  വിരമിക്കും. തുടര്‍*ന്നും ടെസ്*റ്റില്‍* കളിക്കുമെന്ന്* ദ്രാവിഡ്*  വ്യക്*തമാക്കിയിട്ടുണ്ട്*.
ഇതുവരെ  343 ഏകദിനങ്ങള്‍* കളിച്ച ദ്രാവിഡ്* 39.06 ശരാശരിയില്‍* 10820  റണ്‍*സെടുത്തിട്ടുണ്ട്*. 12 സെഞ്ചുറികളും  82 അര്*ധ സെഞ്ചുറികളും ഇതില്‍*  ഉള്*പ്പെടും. 1996ല്‍* സിംഗപ്പുരില്‍* വച്ച് ശ്രീലങ്കയ്*ക്കെതിരെയാണ്  ദ്രാവിഡ്* ആദ്യ  രാജ്യാന്തര ഏകദിനം കളിച്ചത്.
Keywords: oneday cricket match,twenty20,Anil Kumble, cricket news, sports news, cricket malayalam news,Sachin ,Ganguly hail Rahul Dravid
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks