- 
	
	
		
		
		
		
			
 ‘ഒരു മരുഭൂമിക്കഥ’--മോഹന്‍*ലാല്‍* ചിത്രം
		
		
				
				
		
			
				
					
പ്രിയദര്*ശനും  മോഹന്‍*ലാലും ഒന്നിക്കുന്ന ‘അറബിയും ഒട്ടകവും പി മാധവന്* നായരും’ എന്ന  ചിത്രത്തിന്*റെ പേര് മാറ്റി - ‘ഒരു മരുഭൂമിക്കഥ’ എന്നാണ് പുതിയ പേര്.  ‘അറബിയും ഒട്ടകവും പി മാധവന്* നായരും’ എന്ന പേര് അറബികളെ  അപകീര്*ത്തിപ്പെടുത്തുന്നതാണെന്നും ഗള്*ഫ് മലയാളികള്‍*ക്ക് ഇതുമൂലം  ബുദ്ധിമുട്ടുണ്ടാകുമെന്നും ആരോപണം ഉയര്*ന്നതിനെ തുടര്‍*ന്നാണ് പേരുമാറ്റാന്‍*  അണിയറ പ്രവര്*ത്തകര്* നിര്*ബന്ധിതരായത്. 
ഈ  ചിത്രത്തില്‍* പി മാധവന്* നായര്‍* എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  മോഹന്‍*ലാലാണ്. ‘ഒട്ടകം’ മുകേഷ് തന്നെ. ബോളിവുഡില്‍* വില്ലനായും  ഹാസ്യതാരമായും ശ്രദ്ധേയനായ ശക്തി കപൂറാണ് ചിത്രത്തില്‍* അറബിയായി  എത്തുന്നത്. നവംബര്‍* നാലിന് ഈ സിനിമ പ്രദര്*ശനത്തിനെത്തും.
ഒരു  മരുഭൂമിക്കഥയുടെ രചനയും സംവിധാനവും മാത്രമല്ല, നിര്*മ്മാണ പങ്കാളികൂടിയാണ്  പ്രിയദര്*ശന്*. അശോക് കുമാര്‍*, നവി ശശിധരന്*, അബുദാബിയിലെ രാജകുടുംബാംഗമായ  ജമാല്‍* അല്‍* മു അയ്നി എന്നിവരാണ് മറ്റ് നിര്*മ്മാതാക്കള്*. 
ഭാവന,  ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍*. സെവന്* ആര്*ട്സ് വിതരണം ചെയ്യുന്ന  ചിത്രത്തിന്*റെ സംഗീത സംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്‍* ക്യാമറയും  സാബു സിറിള്‍* കലാസംവിധാനവും നിര്*വഹിക്കുന്നു. 
അതേസമയം,  ‘ഒരു മരുഭൂമിക്കഥ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിന്*റെ  പ്രവര്*ത്തനങ്ങളും ആരംഭിച്ചു. മോഹന്‍*ലാല്‍* മലയാളത്തില്‍* അവതരിപ്പിക്കുന്ന  മാധവന്* നായര്‍* എന്ന നായക കഥാപാത്രത്തെ അജയ് ദേവ്ഗണ്* ഹിന്ദിയില്‍*  അവതരിപ്പിക്കും. പ്രിയദര്*ശന്* തന്നെയാണ് സംവിധാനം.
Keywords: Mukesh, Priyadarshan, Bhavana, Lakshmi Rai, seven arts, Sabu Siril, malayalam film news,Mohanlal's 'Oru Marubhoomikatha
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks