-
ക്രോണിക് ബാച്ച്ലറിന്*റെ ഹിന്ദി റീമേക്ക
ബോഡിഗാര്*ഡ് ഹിന്ദി സിനിമയില്‍* ചരിത്രം സൃഷ്ടിക്കുകയാണ്. ഗ്രോസ് കളക്ഷനില്‍* ഇനി ബോഡിഗാര്*ഡിന്*റെ മുമ്പില്‍* ഉള്ളത് ‘ത്രീ ഇഡിയറ്റ്സ്’ മാത്രം. ഗ്രോസ് കളക്ഷന്‍* അടുത്ത 15 നാളുകള്‍*ക്കുള്ളില്* 300 കോടി രൂപ കടക്കുമെന്നാണ് ട്രേഡ് വിദഗ്ധരുടെ വിലയിരുത്തല്‍*.
ബോഡിഗാര്*ഡിന്*റെ വിജയലഹരിയില്‍* സിദ്ദിക്ക് അടുത്തിടെ പറഞ്ഞത് തന്*റെ അടുത്ത ചിത്രം മലയാളത്തിലാണെന്നും നായകന്* മോഹന്‍*ലാലാണെന്നുമാണ്. മലയാളം ബോഡിഗാര്*ഡ് ചെയ്യുന്നതിന് മുമ്പ് മോഹന്‍*ലാല്‍* ചിത്രമായിരുന്നു സിദ്ദിക്ക് പ്ലാന്‍* ചെയ്തിരുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍* അത് നടന്നില്ല.
പിന്നീട് സിദ്ദിക്കിനെ കാണുമ്പോഴൊക്കെ മോഹന്‍*ലാല്‍* ഇക്കാര്യം ഓര്*മ്മിപ്പിച്ചുകൊണ്ടിരുന്നു. ഹിന്ദി ബോഡിഗാര്*ഡ് കഴിഞ്ഞാലുടന്‍* ലാല്‍*ചിത്രം ചെയ്യാമെന്നായിരുന്നു സിദ്ദിക്ക് അപ്പോഴൊക്കെ പറഞ്ഞത്. എന്നാല്‍* പുതിയ വാര്*ത്ത, സിദ്ദിക്ക് ഉടന്‍* ചെയ്യാന്‍* പോകുന്നത് ഒരു ഹിന്ദി ചിത്രമാണ് എന്നാണ്.
ക്രോണിക് ബാച്ച്ലറിന്*റെ ഹിന്ദി റീമേക്കായിരിക്കും സിദ്ദിക്ക് ചെയ്യുക എന്ന് സൂചനയുണ്ട്. എന്നാല്‍* കൂടുതല്‍* കാര്യങ്ങള്‍* വെളിപ്പെടുത്താന്‍* സിദ്ദിക്ക് തയ്യാറായിട്ടില്ല. “എന്‍*റെ ഹിന്ദി പ്രൊജക്ടിന്*റെ ജോലികള്‍* ഉടന്‍* ആരംഭിക്കുകയാണ്. കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍* അതൊരു ഫ്രഷ് സ്ക്രിപ്റ്റ് ആയിരിക്കും. അല്ലെങ്കില്‍* എന്‍*റെ തന്നെ ഏതെങ്കിലും പഴയ ചിത്രത്തില്‍* നിന്ന് പ്രചോദനം ഉള്*ക്കൊണ്ടതായിരിക്കും. ഈ ഹിന്ദി പ്രൊജക്ടിന് ശേഷം ഞാന്‍* ഒരു മലയാള ചിത്രം ചെയ്യും. ആ മലയാള ചിത്രം തന്നെ പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുമുണ്ട്” - സിദ്ദിക്ക് വ്യക്തമാക്കി.
ബോളിവുഡിലെ മൂന്ന് വമ്പന്‍* നിര്*മ്മാണക്കമ്പനികളാണ് സിദ്ദിക്കിന്*റെ സമ്മതത്തിനായി കാത്തുനില്*ക്കുന്നത്. ഉടന്‍* തന്നെ തന്*റെ പുതിയ ഹിന്ദി ചിത്രത്തിന്*റെ വിവരങ്ങള്‍* സിദ്ദിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ക്രോണിക് ബാച്ച്ലര്* ഹിന്ദിയിലെടുക്കുകയാണെങ്കില്* അഭിനയിക്കാന്‍* സല്*മാന്‍*ഖാന്* താല്*പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍*.
Keywords:Kronic Bachler, Bollywood, Bodyguard,hindi emake,mohanlal,Salmankhan,Siddique's super plans
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks