ഉദയനാണ് താരം എന്ന ചിത്രത്തില്* നായകകഥാപാത്രമാകുന്ന സരോജ്കുമാര്* വീണ്ടും വെള്ളിത്തിരയില്* എത്തുന്ന ചിത്രമാണ് പത്മശ്രീ ഭരത് ഡോക്ടര്* സരോജ്കുമാര്*. വൈശാഖസിനിമയുടെ ബാനറില്* വൈശാഖ രാജന്* നിര്*മിക്കുന്ന ഈ ചിത്രം നവാഗതനായ സജിന്* രാഘവന്* സംവിധാനം ചെയ്യുന്നു. ചിത്രീകരണം കൊച്ചിയില്* ആരംഭിച്ചു. ചെന്നൈയാണ് മറ്റൊരു ലൊക്കേഷന്*. ശ്രീനിവാസന്* സരോജ്കുമാറിനെ അവതരിപ്പിക്കുന്നു. മംമ്താ മോഹന്*ദാസ് നായികവേഷത്തില്* എത്തുന്നു. മുകേഷ്, ജഗതി, സലീംകുമാര്* എന്നിവര്* ഉദയാണ് താരത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസന്*, ഫഹദ് ഫാസില്* എന്നിവരും പ്രധാനപ്പെട്ട വേഷത്തില്* എത്തുന്നു. ശ്രീനിവാസന്* തിരക്കഥയും, അനില്* പനച്ചൂരാന്* ഗാനരചനയും, ദീപക് ദേവ് സംഗീതസംവിധാനവും നിര്*വഹിക്കുന്നു. എസ്. കുമാര്* ക്യാമറ കൈകാര്യം ചെയ്യുന്നു.


Keywords: Latest malayalam film, sreenivasan new film, udayananu tharam, Padmashree Bharath Dr.Saroj Kumar