സിനിമയുടെ വിധി എന്തായാലും വേണ്ടില്ല, തന്*റെ പ്രതിഫലം കൃത്യമായിരിക്കണം എന്ന് ശഠിക്കുന്ന നായക നടന്**മാരാണ് കൂടുതല്*. ഇന്ത്യയിലെ ഏതുഭാഷയിലെ കാര്യമെടുത്താലും അത് അങ്ങനെ തന്നെ. സിനിമ പരാജയപ്പെട്ടാല്* താന്* വാങ്ങിയ പ്രതിഫലം തിരിച്ചു നല്*കുന്ന നടീനടന്**മാര്* വളരെ കുറവാണ്. രജനീകാന്തിനെപ്പോലെ ചിലര്* മാത്രമാണ് പ്രതിഫലം മടക്കി നല്*കി മാതൃക കാട്ടിയിട്ടുള്ളത്.

ഇപ്പോള്* അങ്ങനെയൊരു വാര്*ത്ത കേള്*ക്കുന്നത് കോളിവുഡില്* നിന്നാണ്. ‘വാഗൈ സൂടാ വാ’ എന്ന തമിഴ് സിനിമ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്. സിനിമ കണ്ടവര്*ക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്* ബോക്സോഫീസില്* കനത്ത നഷ്ടമാണ് ഈ ചിത്രം വരുത്തിവച്ചത്. നല്ല അഭിപ്രായം നേടിയിട്ടും ചിത്രം പരാജയപ്പെടുകയായിരുന്നു.

വിമല്* എന്ന യുവനടനാണ് വാഗൈ സൂടാ വായിലെ നായകന്*. ഈ ചിത്രത്തില്* അഭിനയിക്കുന്നതിന് വിമല്* പ്രതിഫലം വാങ്ങിയിരുന്നില്ല. മാത്രമല്ല, പടം പൊളിഞ്ഞു എന്നറിഞ്ഞതോടെ അമ്പതുലക്ഷം രൂപ നിര്*മ്മാതാവ് മുരുഗാനന്ദത്തിന് നല്*കി സഹായിച്ചിരിക്കുകയാണ് വിമല്*. കൂടാതെ, മുരുഗാനന്ദത്തിന്*റെ ഒരു സിനിമയില്* ഇനിയും സൌജന്യമായി അഭിനയിക്കാമെന്ന് വാക്കുനല്*കുകയും ചെയ്തു വിമല്*.

ഇപ്പോള്* ഏതു താരത്തിനുണ്ട് ഇങ്ങനെയൊരു മനസ്? വിമലിന്*റെ മാതൃക പിന്തുടരാന്* ആരെങ്കിലും തയ്യാറാകുമോ? എന്തായാലും നിര്*മ്മാതാവിന് സന്തോഷമായി. ആപത്തുണ്ടായപ്പോള്* തന്*റെ നായകന്* തന്നെ രക്ഷകനായി അവതരിച്ചല്ലോ.

‘കളവാണി’ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സര്*ഗുണം ആണ് വാഗൈ സൂടാ വാ സംവിധാനം ചെയ്തത്. ഇനിയ ആണ് നായിക.



Keywords: vagai sooda va, thamil film, Vimal, Iniya,kallavanni, director, Muruganandan