- 
	
	
		
		
		
		
			
 ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം.
		
		
				
				
		
			
				
					ഇംഗ്ലണ്ട്  പര്യടനത്തിന്റെ ആഘാതത്തില്‍* നിന്ന് ടീം ഇന്ത്യ മോചനം നേടുന്നു. ഇന്ത്യാ-  ഇംഗ്ലണ്ട് പരമ്പരയിലെ തുടര്‍*ച്ചയായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക്  ത്രസിപ്പിക്കുന്ന വിജയം. ഡല്*ഹി ഫിറോസ് ഷാ കോട്*ലയില്‍* നടന്ന  മത്സരത്തില്‍*  എട്ടു വിക്കറ്റിനാണ് അവര്‍* ഇംഗ്ലണ്ടിനെ തകര്*ത്തത്. വിരാട് കോലിയുടെ ഏഴാം  ഏകദിന സെഞ്ച്വറി(112 നോട്ടൗട്ട്) പിറന്ന മത്സരം കൂടിയായിരുന്നു അത്.  കോലിയ്ക്ക് കൂട്ടായി ഗൗതം ഗംഭീറും(84 നോട്ടൗട്ട്) ചേര്*ന്നപ്പോള്* ഇന്ത്യ   വിജയത്തേരിലേറി. 
ടോസ്  നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തീരുമാനം പിഴച്ചു. ഇന്ത്യന്‍*  ബൌളിംഗ് നിരയില്‍* വിനയ്കുമാറും ഉമേഷ് യാദവും ആഞ്ഞടിച്ചപ്പോള്‍* 48.2 ഓവറില്‍*  237 റണ്‍*സിന് ഇംഗ്ലണ്ട് കീഴടങ്ങുകയായിരുന്നു. സഹീര്‍*ഖാന്*, ഹര്*ഭജന്‍*  സിംഗ് തുടങ്ങിയ വമ്പന്‍*മാര്‍* ഇല്ലാത്തതിന്റെ കുറവ് നികത്താന്‍*  യുവനിരയ്ക്കായി. വിനയ്കുമാര്‍* ഇംഗ്ലണ്ടിനെ വിറപ്പിക്കുകയായിരുന്നു.  നാലുവിക്കറ്റാണ് വിനയ് സ്വന്തമാക്കിയത്. 
ഓപ്പണര്‍*മാരായ  അലിസ്റ്റര്‍* കുക്കും കീസ്*വെറ്ററും പൂജ്യത്തിന് മടങ്ങി. എന്നാല്‍*  പിന്നീടെത്തിയവര്‍* പിടിച്ചുനിന്നെങ്കിലും വലിയ സ്കോറിലേക്ക് നയിക്കാനുള്ള  കൂട്ടുകെട്ടുകള്‍* ഉണ്ടായില്ല. ഉമേഷ് യാദവ് രണ്ടുവിക്കറ്റും ജഡേജ, അശ്വിന്*,   പ്രവീണ്‍*കുമാര്‍* എന്നിവര്‍* ഓരോ വിക്കറ്റ് വീതവും നേടി. 
ജയത്തോടെ അഞ്ചു കളികളുടെ പരമ്പരയില്‍* ഇന്ത്യ 2-0ന് മുന്നിലെത്തി. മൂന്നാം മത്സരം വ്യാഴാഴ്ച മൊഹാലിയില്‍* നടക്കും. 
Keywords: Vinaykumar, Umesh Yadav, Jadeja, Aswin, Praveen Kumar, Goutham Gambheer, Veeradu Kohli,Openers, Alister Cook, India's Second Victory
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks