മലയാള സിനിമയിലെ ഒരു നടിയെ കാണുമ്പോള്* തനിക്ക് ശ്രീവിദ്യയെ ഓര്*മ്മ വരുമെന്ന് നടനും സിനിമയുടെ ചുമതലയുള്ള മന്ത്രിയുമായ കെ ബി ഗണേഷ്കുമാര്*. ശ്രീവിദ്യയെപ്പോലെ ജീവിതം നഷ്ടപ്പെടുത്തരുതെന്ന് താന്* അവരോട് നേരിട്ട് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ശ്രീവിദ്യയ്ക്ക് ഒരു ചെക്ക് കൈകാര്യം ചെയ്യാന്* പോലും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ, അവരെ ആര്*ക്കും പറ്റിക്കാമായിരുന്നു. കലയില്* കച്ചവടമറിയാത്ത, കലയെ മാത്രം ഉപാസിച്ച ശ്രീവിദ്യയെ പലരും വഞ്ചിച്ചിരുന്നു.” - ശ്രീവിദ്യയുടെ അഞ്ചാം ചരമവാര്*ഷികാചരണവും അവാര്*ഡുദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഗണേഷ് പറഞ്ഞു.

ശ്രീവിദ്യയുടെ സ്വത്ത് ചലച്ചിത്ര അക്കാദമിക്ക് കൈമാറുമെന്നും ഇതുസംബന്ധിച്ച ഫയല്* തന്*റെ മുന്നിലെത്തിയതായും ഈ ഫയല്* മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം വെളിപ്പെടുത്തി.

ശ്വേതാ മേനോനാണ് ഇത്തവണത്തെ ശ്രീവിദ്യ പുരസ്കാരത്തിന് അര്*ഹയായത്.