നെറ്റില്* സന്തോഷ് പണ്ഡിറ്റിന് കിട്ടിയ തെറിവിളിയുടെ മൂര്*ച്ഛ അളക്കാന്* ഒരു മാപിനിക്കും കഴിയില്ല. അത്രയ്ക്കായിരുന്നു യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും മലയാളി യുവത്വം സന്തോഷ് പണ്ഡിറ്റിന് പൂരപ്പാട്ട് ശൈലിയില്* അര്*പ്പിച്ച തെറിയഭിഷേകം. തെറിവിളി കിട്ടിയാലും സന്തോഷ് പണ്ഡിറ്റിന്റെ പാടിയഭിനയിച്ച ക്ലിപ്പിംഗുകള്*ക്കും അഭിമുഖ ക്ലിപ്പിംഗുകള്*ക്കും ഓരോ ദിവസം ചെല്ലുന്തോറും ജനപ്രിയത ഏറിവന്നു. ഇപ്പോളിതാ, സന്തോഷിന്റെ കൃഷ്ണനും രാധയും എന്ന കോമാളിപ്പടം തീയേറ്ററുകളില്* തകര്*പ്പന്* പ്രകടനം നടത്തുകയാണ്.

കൃഷ്ണനും രാധയും റിലീസ് ചെയ്യുന്നതിന് മുമ്പ്, ഒരു ചാനലില്* വന്ന ഭിമുഖത്തില്* ‘സിനിമ വിജയിക്കുമെന്ന് കരുതുന്നുണ്ടോ?’ എന്ന് സന്തോഷ് പണ്ഡിറ്റിനോട് അഭിമുഖം നടത്തുന്നയാള്* ചോദിച്ചിരുന്നു. ‘ഗംഭീരവിജയമാകും എന്ന് ഉറപ്പല്ലേ’ എന്നാണ് സന്തോഷ് ആ ചോദ്യത്തിന് തന്റെ പതിവ് വിഡ്ഡിച്ചിരിയോടെ മറുപടി പറഞ്ഞത്. അത് കണ്ട നമ്മളൊക്കെ ആര്*ത്ത് ചിരിക്കുകയും ചെയ്തു. എന്നാല്* സിനിമ റിലീസായപ്പോള്* നമ്മളാണ് വിഡ്ഡികളായത്. കൃഷ്ണനും രാധയും കാണാന്* വന്* ജനവലിയാണ് തീയേറ്ററുകളില്* തിക്കിത്തിരക്കുന്നത്.

ഒരിക്കല്* പോലും ഒരു സിനിമാ ഷൂട്ടിംഗോ സെറ്റോ പോലും കാണാത്ത കക്ഷിയാണ് സന്തോഷെന്ന് നമുക്ക് എല്ലാവര്*ക്കും അറിയാം. ഇയാളാണ് കൃഷ്ണയും രാധയും എന്ന സിനിമയില്* ക്യാമറ ഒഴികെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നൃത്തം, ഗാനരചന, സംഗീതം, സംഘട്ടനം എന്നിവയൊക്കെയും കൈകാര്യം ചെയ്തിരിക്കുന്നത്. അതായത്, ഒരുചുക്കും അറിയാതെ തന്നെ സന്തോഷ് ഒരു സിനിമ വിജയിപ്പിച്ചിരിക്കുന്നു. ഒരു ഭംഗിയും ഇല്ലാത്ത നായകന്*, മണ്ടന്* തിരക്കഥ, കേട്ടാല്* ഉച്ചിവരെ എന്തോ അരിച്ചുകയറുന്നു എന്ന് തോന്നിപ്പിക്കുന്ന പാട്ടുകള്*.. എന്നിട്ടും പടം ഹിറ്റ്!

സിനിമ റിലീസായ എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും തിരക്കാണ്. മുഖം മറച്ചും അലറിവിളിച്ചും സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്ററില്* ചാണമെറിഞ്ഞും മൂത്രമൊഴിച്ചും യുവാക്കള്* കൃഷ്ണനും രാധയും ഒരു സംഭവമാക്കുന്നു. ‘ഇന്റര്*നെറ്റില്* സര്*വര്* ബ്ലോക്ക് സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് എറണാകുളം എംജി റോഡിലും തൃശൂര്* ബിന്ദു തിയറ്ററിന്റെ മുന്നിലും ട്രാഫിക് ബ്ലോക്ക് തന്നെ തീര്*ത്തു’ എന്നാണ് മാധ്യമങ്ങള്* പറയുന്നത്. എല്ലാവരും പരസ്പരം ചോദിക്കുന്നു, എന്താണിതൊക്കെ?

ഉത്തരമുണ്ട്. ഈ സിനിമ നമ്മെ പലതും ഓര്*മിപ്പിക്കുകയാണ്. അതിലൊന്ന് നെറ്റിന്റെ സ്വാധീനമാണ്. യൂട്യൂബും ഫേസ്*ബുക്കും സര്**വോപരി ഇന്റര്**നെറ്റുമാണ് ഈ സിനിമയെ ഹിറ്റാക്കിയതെന്ന് നിസ്സം*ശയം പറയാം. അല്ലെങ്കില്* യൂട്യൂബും ഇന്റര്**നെറ്റുമൊന്നും ശരിക്ക് ഉപയോഗപ്പെടുത്താത്ത സിനിമകള്* പെട്ടിയിലിരിക്കേണ്ടിവന്നും പറയാം. മറ്റൊരു കാര്യം, പ്രേക്ഷകര്*ക്ക് ‘സ്ഥിരം ഫോര്*മുല’ മടുത്തു എന്നുള്ളതാണ്. ചവച്ചത് തന്നെ ചവയ്ക്കുന്ന സത്യന്* അന്തിക്കാടിന്റെ മോഹന്*ലാല്* ചിത്രമായ സ്നേഹവീട് എട്ടുനിലയില്* പൊട്ടുമ്പോഴാണ് ഒരു സിനിമാബോധവും ഇല്ലാത്ത സന്തോഷ് പണ്ഡിറ്റിന്റെ വികൃതസൃഷ്ടിയെ കേരളത്തിലെ യുവാക്കള്* ആഘോഷമാക്കുന്നത്.

മലയാള സിനിമയിലെ സൂപ്പര്* സ്റ്റാറുകളും തിരക്കഥാ പുലികളും സംവിധായക സിംഹങ്ങളും പി*ആര്**ഓമാരും ഒന്ന് കരുതിയിരിക്കുന്നത് നന്ന്. നായയ്ക്കും നരിക്കും വേണ്ടാത്ത സൃഷ്ടികളാണ് നിങ്ങളിനിയും പടച്ച് ഉണ്ടാക്കുന്നതെങ്കില്* പാവം പ്രേക്ഷകര്*ക്ക് സന്തോഷ് പണ്ഡിറ്റുമാരെ വീണ്ടും സംഭവമാക്കി ആഘോഷമാക്കേണ്ടി വരും! മമ്മൂട്ടി, മോഹന്*ലാല്*, പൃഥ്വിരാജ്, സത്യന്* അന്തിക്കാട്, രഞ്ജി പണിക്കര്*, ഷാജി കൈലാസ്, ബി ഉണ്ണികൃഷ്ണന്* എന്നിവരൊക്കെ തീര്*ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് കൃഷ്ണനും രാധയും.