- 
	
	
		
		
		
		
			 സൂപ്പര്‍*താര സംഗമം. സൂപ്പര്‍*താര സംഗമം.
			
				
					 
 പൃഥ്വിരാജും  സുരേഷ്ഗോപിയും മമ്മൂട്ടിയും ഒന്നിക്കുന്നു. സിനിമയിലല്ല, ഒരു ചാനല്‍*  പ്രോഗ്രാമിലാണ് ഈ സൂപ്പര്‍*താര സംഗമം. ‘കോന്‍* ബനേഗാ ക്രോര്‍*പതി’ മോഡല്‍*  പ്രോഗ്രാമുമായി എത്തുന്നത് ഏഷ്യാനെറ്റാണ്. കോടികള്‍* സമ്മാനമായി നല്*കുന്ന  ഗെയിം*ഷോയാണ് ഏഷ്യാനെറ്റ് ലക്*ഷ്യമിടുന്നത്. പൃഥ്വിരാജും സുരേഷ്ഗോപിയും  മമ്മൂട്ടിയും മാറിമാറി ഈ പരിപാടി അവതരിപ്പിക്കും.
 
 ഏഷ്യാനെറ്റിലെ  ഏറ്റവും ജനപ്രീതിയാര്‍*ജ്ജിച്ച റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍* സിംഗര്‍*  ഇപ്പോള്‍* വേണ്ടത്ര ഏല്*ക്കാത്തത് ചാനലിനെ കുഴപ്പത്തിലാക്കിയിരുന്നു.  സൂര്യയില്‍* മുകേഷിന്*റെ ഗെയിംഷോ ‘ഡീല്‍* ഓര്* നോ ഡീല്‍*’ വന്‍* ഹിറ്റായി  തുടരുന്നതും, ഏഷ്യാനെറ്റിന്*റെ എല്ലാമെല്ലാമായിരുന്ന ശ്രീകണ്ഠന്* നായരുടെ  നേതൃത്വത്തില്‍* പുതിയ ചാനല്‍* ‘മഴവില്‍* മനോരമ’ വരുന്നതുമാണ് കളം പിടിക്കാന്‍*  പുതിയ തന്ത്രങ്ങള്‍* പരീക്ഷിക്കാന്‍* ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്.
 
 പുതിയ  ഗെയിംഷോയുടെ ആശയം ജോണ്‍* ബ്രിട്ടാസിന്*റേതാണ്. പ്രോഗ്രാമിന്*റെ  പെര്*ഫെക്ഷനായി എത്ര പണം ചെലവഴിക്കാനും ചാനല്‍* തയ്യാറായിട്ടുണ്ട്.  സാമൂഹികപ്രാധാന്യമുള്ള ചോദ്യങ്ങളാണ് ഗെയിംഷോയില്‍* ഉള്*പ്പെടുത്തുക.  ഇന്ത്യയില്‍* ഇതുവരെ ഒരു ചാനലും നല്*കിയിട്ടില്ലാത്തത്ര വലിയ  സമ്മാനത്തുകയായിരിക്കും ഈ ഗെയിംഷോയുടെ മറ്റൊരു ആകര്*ഷണ ഘടകം.
 
 അടുത്തിടെ  പൃഥ്വിരാജ് ‘ഇന്ത്യന്‍* റുപ്പി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഗെയിംഷോ  അവതരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് തന്നെയായിരുന്നു ആ ഗെയിംഷോയും  സം*പ്രേക്ഷണം ചെയ്തത്. ഗെയിംഷോ അവതരണത്തില്‍* പൃഥ്വിയുടെ പാടവം  തിരിച്ചറിഞ്ഞതോടെയാണ് ജോണ്‍* ബ്രിട്ടാസ് ഇങ്ങനെയൊരു ആശയം ചാനല്‍*  അധികൃതര്‍*ക്ക് മുന്നില്‍* അവതരിപ്പിച്ചത്.
 
 
 
 Keywords: Prithviraj, Mammootty,Suresh gopi,John Birtas, gameshow,Indian Rupee,Kon Benega Crorpati,Idea star singer, reality show,deal or no deal,Superstars Show
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks