നടന്* പൃഥ്വിരാജിനൊപ്പം സിനിമയിലഭിനയിക്കാന്* ആഗ്രഹിക്കുന്നതായി ‘കൃഷ്ണനും രാധയും’ താരം സന്തോഷ് പണ്ഡിറ്റ്. തന്നെ എല്ലാവരും പൃഥ്വിരാജുമായാണ് താരതമ്യം ചെയ്യുന്നതെന്നും സന്തോഷ് വ്യക്തമാക്കി.

ഒരു പ്രമുഖ മലയാളം സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജിനോടാണ് എല്ലാവരും എന്നെ താരതമ്യം ചെയ്യുന്നത്. അദ്ദേഹത്തോട് എനിക്ക് ആരാധനയില്ല. എന്നാല്* പൃഥ്വിയോടൊപ്പം അഭിനയിക്കാന്* ആഗ്രഹിക്കുന്നു - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

തന്നെ ചീമുട്ടയെറിഞ്ഞതിന് പിന്നില്* മലയാളത്തിലെ ഒരു പ്രമുഖതാരമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മലയാള സിനിമയില്* നിന്ന് തന്നെ പുറത്താക്കാന്* വേണ്ടിയായിരുന്നു ഇത്. മലയാള സിനിമയില്* പലരും എന്നെ ഭയക്കുന്നുണ്ട്. പി സി ജോര്*ജിനുനേരെയും മുട്ടയേറുണ്ടായി. എന്നാല്* എന്നെ എറിഞ്ഞതുമാത്രം പറഞ്ഞുകൊണ്ടു നടക്കുന്നത് അപമാനിക്കാന്* വേണ്ടിയാണ് - സന്തോഷ് പറയുന്നു.

മഹാത്മാഗാന്ധിയെയും ഇന്ദിരാഗാന്ധിയെയും വെടിവച്ചുകൊന്നു. അവരെ പേടിയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നെയും ചില ആളുകള്* പേടിക്കുന്നു. അതുകൊണ്ടാണ് ചീമുട്ട എറിയുന്നത് - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.



Keywords:Mahatma Gandhi, indira Gandhi,Krishnanum Radhayum,I Want to act With Prithviraj,Santhosh Pandit