- 
	
	
		
		
		
		
			 ദിലീപിന് അഞ്ജലിയും അനന്യയും നായികമാരാക ദിലീപിന് അഞ്ജലിയും അനന്യയും നായികമാരാക
			
				
					 
 തമിഴകത്ത് തരംഗമായി  വീശിയടിച്ച ചിത്രമാണ് ‘എങ്കേയും എപ്പോതും’. നവാഗതനായ ശരവണന്* സംവിധാനം  ചെയ്ത ഈ സിനിമ ഏഴാം അറിവ്, വേലായുധം തുടങ്ങിയ വമ്പന്‍* സിനിമകള്‍*  വന്നപ്പോഴും വീഴാതെ പിടിച്ചുനിന്നു. ഇപ്പോഴും എങ്കേയും എപ്പോതും കളിക്കുന്ന  തിയേറ്ററുകള്‍* എല്ലാ ഷോയും ഹൌസ്ഫുള്ളാണ്.
 
 അനന്യ,  അഞ്ജലി എന്നീ രണ്ടു നായികമാരാണ് ആ സിനിമയുടെ ജീവന്*. ഇവരുടെ പ്രകടനമാണ്  ചിത്രത്തെ രസകരവും നൊമ്പരപ്പെടുത്തുന്നതുമാക്കുന്നത്. എന്തായാലും അനന്യയും  അഞ്ജലിയും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുകയാണ്. ഒരു മലയാളചിത്രത്തിന്  വേണ്ടിയാണ് തമിഴകത്തെ ഇപ്പോഴത്തെ സ്റ്റാര്‍* നായികമാര്‍* ഒന്നിക്കുന്നത്.
 
 ദിലീപിന്*റെ  നായികമാരായാണ് ഇവരെത്തുന്നത്. വിജി തമ്പി സംവിധാനം ചെയ്യുന്ന  ‘നാടോടിമന്നന്*’ എന ചിത്രത്തിലാണ് ദിലീപിന് അഞ്ജലിയും അനന്യയും  നായികമാരാകുന്നത്. ഇതുസംബന്ധിച്ച കരാറില്‍* ഇരുവരും ഒപ്പിട്ടു. ഈ മാസം 25ന്  കൊച്ചിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
 
 കൃഷ്ണ  പൂജപ്പുര തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു സമ്പൂര്*ണ കോമഡിച്ചിത്രമാണ്. മറ്റ്  പ്രൊജക്ടുകളെല്ലാം മാറ്റിവച്ച് നാടോടിമന്നന്* തുടങ്ങാന്‍* ദിലീപ്  തീരുമാനിച്ചത് ചിത്രത്തിന്*റെ പ്രമേയത്തിന്*റെ പ്രത്യേകതകൊണ്ടാണ്.
 
 അഴിമതിയിലും  അക്രമത്തിലും മുന്നില്‍* നില്*ക്കുന്ന ഒരു നഗരത്തിന്*റെ മേയറായാണ് ദിലീപ്  നാടോടിമന്നനില്‍* വേഷമിടുന്നത്. ദിലീപിനെ പ്രണയിക്കുന്ന പെണ്*കുട്ടികളായാണ്  അനന്യയും അഞ്ജലിയും എത്തുന്നത്.
 
 വിദ്യാസാഗറാണ്  നാടോടിമന്നന്*റെ സംഗീതം. ചിത്രം ഫിലിംസ് നിര്*മ്മിക്കുന്ന ഈ സിനിമ വിജി  തമ്പിക്ക് ഒരു ഹിറ്റ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
 
 
 Keywords: Vidhyasagar, Nadodimannan, Viji Thambi, Ananya, Anjali,Comedy film,Enkeyum Eppothum,sharavanan,Velayudham,Eazham arivu,Dileep gets Ananya & Anjali as his heroines
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks