ഓസ്കാര്* ജേതാവ് റസൂല്* പൂക്കുട്ടി സംവിധായകനാകുന്നു. മമ്മൂട്ടിയാണ് റസൂലിന്റെ ആദ്യ സംവിധാനസംരഭത്തില്* നായകനായി എത്തുക. ചിത്രത്തില്* അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ച ടെക്നീഷ്യന്**മാര്* ചിത്രത്തിന്റെ അണിയറപ്രവര്*ത്തനങ്ങള്*ക്കായി റസൂലിനൊപ്പമുണ്ടാകും. സൌണ്ട് എന്**ജിനീയര്* എന്ന നിലയില്* ഇപ്പോള്* ഏറ്റിരിക്കുന്ന സിനിമകള്* പൂര്*ത്തിയാക്കിയതിന് ശേഷമാകും റസൂല്* തന്റെ സംവിധാന സംരഭത്തിലേക്ക് കടക്കുക.

അഞ്ച് വര്*ഷങ്ങള്*ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി റസൂല്* ഒരു ചിത്രം ആലോചിച്ചിരുന്നു. എന്നാല്* സാമ്പത്തിക പ്രതിസന്ധികളേ തുടര്*ന്ന് അന്ന് റസൂലിന്റെ സംവിധാനസ്വപ്നം പൂവണിയാതെ പോകുകയായിരുന്നു.