വെസ്*റ്റിന്*ഡീസിനെതിരായ ഏകദിന പരമ്പരയില്* ഇന്ത്യയ്ക്ക് തുടര്*ച്ചയായ രണ്ടാം ജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. വിരാട്* കോലിയുടെ സെഞ്ചുറിയും (117) രോഹിത്* ശര്*മയുടെ (90 നോട്ടൌട്ട്) ഉറച്ച പിന്തുണയുമാണ് ഇന്ത്യയ്ക്ക് തുണയായത്. 123 പന്തില്* നിന്ന് 14 ഫോറുകളുമായാണ് കോലി കരിയറിലെ എട്ടാം സെഞ്ചുറി കുറിച്ചത്. ഇതോടെ അഞ്ച്* ഏകദിനങ്ങളുള്ള പരമ്പരയില്* ഇന്ത്യ 2-0 ത്തിനു മുന്നിലെത്തി.

ടോസ് നേടിയ ടീം ഇന്ത്യ വിന്*ഡീസിനെ ബാറ്റിംഗിനെ അയക്കുകയായിരുന്നു. വിന്*ഡീസ്* ഒന്*പത് വിക്കറ്റ്* നഷ്*ടത്തില്* 269 റണ്*സെടുത്തു. വിന്*ഡീസിന്റെ തുടക്കം തകര്*ച്ചയോടെയായിരുന്നു. ഓപ്പണര്*മാരില്* സിമ്മന്*സ് (78) തിളങ്ങിയെങ്കിലും ബറാത്ത് റണ്*സ് എടുക്കും മുന്നേ പുറത്തായിരുന്നു. സാമുവേല്*സ്*(4),ഡാരന്* ബ്രാവോ(13),ധന്*സ ഹയാത് (0),ദിനേഷ് രാംദിന്*(2) എന്നിങ്ങനെ ബാറ്റ്സ്മാന്**മാര്* പുറത്തായപ്പോള്* വെസ്റ്റിന്*ഡീസ് ഒരു ഘട്ടത്തില്* ഒമ്പത് വിക്കറ്റ് നഷ്ടത്തില്* 170 റണ്*സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

എന്നാല്* പത്താമനായി ഇറങ്ങിയ രാം*പോള്* വെസ്റ്റിന്*ഡീസിനെ തകര്*ച്ചയില്* നിന്ന് രക്ഷിക്കുകയായിരുന്നു. 86 റണ്*സ് എടുത്ത് രാം*പോള്* പുറത്താകാതെ നിന്നു. അവസാന ബാറ്റ്സ്മാനായ റോച്ചും (24) പുറത്താകാതെ നിന്നു. പൊള്ളാര്*ഡ് 35 റണ്*സ് എടുത്തു.ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്* വീഴ്ത്തി. വിനയ് കുമാര്*, രവീന്ദ്ര ജഡേജ എന്നിവര്* രണ്ടു വിക്കറ്റുകള്* വീതവും സ്വന്തമാക്കി.


Keywords: Virad Kohli,Samuels,Raveendra Jadeja,Rohit Sharma,cricket news, sports news,Umesh Yadav,India Wins Second ,odi Aganist Westindies