വെസ്റ്റിന്*ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനമത്സരത്തില്* ടീം ഇന്ത്യക്ക് പരാജയം. വെസ്റ്റിന്*ഡീസ് ഉയര്*ത്തിയ 261 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന ടീം ഇന്ത്യക്ക് 244 റണ്*സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്* ഇന്ത്യയും വെസ്റ്റിന്*ഡീസും 2-1 എന്ന നിലയിലായി.

ടോസ് നേടിയ ഇന്ത്യന്* നായകന്* സെവാഗ് വെസ്റ്റിന്*ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുന്* മത്സരങ്ങളിലേതു പോ*ലെ തന്നെ ഇത്തവണയും വെസ്റ്റിന്*ഡീസിന്റെ തുടക്കം തകര്*ച്ചയോടെയായിരുന്നു. 40 ഓവര്* കഴിയുമ്പോള്* വെസ്റ്റിന്*ഡീസ് 154 റണ്*സ് എന്ന നിലയിലായിരുന്നു. എന്നാല്* സമ്മിയും (17 പന്തുകളില്* നിന്ന് 41) റസ്സലും (18 പന്തുകളില്* നിന്ന് 40)ചേര്*ന്ന് വെസ്റ്റിന്*ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. 34 പന്തില്* നിന്ന് ഇരുവരും ചേര്*ന്ന് 79 റണ്*സ് ആണ് നേടിയത്.

ഇന്ത്യക്ക് വേണ്ടി ആര്* വിനയ് കുമാര്* രണ്ടും യാദവും മിഥുനും അശ്വിനും ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയുടെ തുടക്കവും തകര്*ച്ചയോടെയായിരുന്നു. ആദ്യ ഓവറില്* ഇന്ത്യ എട്ട് റണ്*സ് എടുത്തു. എന്നാല്* തൊട്ടടുത്ത ഓവറില്* വീരേന്ദ്ര സെവാഗിനെയും അടുത്തടുത്ത പന്തുകളില്* ഇന്ത്യക്ക് നഷ്ടമായി. രാം*പോള്* ആയിരുന്നു പന്തെറിഞ്ഞിരുന്നത്. ഓപ്പണര്* പാര്*ഥ്വിവ് പട്ടേല്* 39 റണ്*സ് എടുത്തു. എന്നാല്*, കഴിഞ്ഞമത്സരത്തില്* സെഞ്ച്വറി നേടിയ വിരാട് കോഹ്*ലിക്ക് ഇത്തവണ 20 റണ്*സ് എടുക്കാനെ കഴിഞ്ഞുള്ളു. സുരേഷ് റെയ്ന രണ്ട് റണ്*സും രവീന്ദ്ര ജഡേജ 11ഉം റണ്*സ് എടുത്ത് പുറത്തായി.

എന്നാല്* രോഹിത് ശര്*മ്മ പൊരുതിനോക്കി. 100 പന്തുകളില്* നിന്ന് 10 ബൗണ്ടറിയും ഒരു സിക്*സറുമുള്*പ്പടെ 95 റണ്*സ് എടുത്തതിന് ശേഷമാണ് രോഹിത് പുറത്തായത്. അശ്വിനും (31) അഭിമന്യു മിഥുനും ( പുറത്താകാതെ 23 ) ഉമേഷ് യാദവും (പുറത്താകാതെ 11 ) പൊരുതിനോക്കിയെങ്കിലും ജയിക്കാനായില്ല.


Keywords:Veerendra Sevag, Rohit Sharma, Aswin, Abhimanue Mithun, Umesh Yadav, Suresh Raina, Veerad Kohli, Raveenda Jadega, cricket news, sports news,latest news ,West Indies beat team India