ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികള്*ക്ക് ആശ്വാസവും അറിവും പകര്*ന്നു നല്*കുന്ന മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയില്* നഴ്*സുമാരെ ഗുണ്ടകള്* മര്*ദ്ദിച്ച വാര്*ത്ത മാധ്യമങ്ങളിലൂടെ അറിയാനുള്ള സാധ്യത കുറവാണ്. അമ്മയ്*ക്കും അമ്മയുടെ പേരിലുള്ള സ്ഥാപനത്തിനും കളങ്കമുണ്ടാക്കാനിടയുള്ള ഈ സംഭവം റിപ്പോര്*ട്ട് ചെയ്യാന്* ആരും ആഗ്രഹിക്കില്ല.അമ്മയുടെ കാരുണ്യവും വാല്*സല്യവുമറിഞ്ഞിട്ടുള്ള ഒരാള്*ക്കും ഈ അക്രമങ്ങളോട് അമ്മ യോജിക്കും എന്നും കരുതാനാവില്ല.എന്നാല്*,അക്രമത്തിനിരയായ നഴ്*സുമാരും അമ്മയുടെ മറ്റു ഭക്തരെപ്പോലെ തന്നെയുള്ളവരാണ് എന്നത് മാനേജ്*മെന്റ് മറക്കരുതായിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്തെ ശങ്കേഴ്*സ് ആശുപത്രിയില്* നഴ്സുമാരെ ഗുണ്ടകള്* മര്*ദിച്ച സംഭവം മാധ്യമങ്ങള്* അതിവിദഗ്ധമായി മുക്കിയിരുന്നു. ഇവിടെയും അതാവര്*ത്തിക്കും. അമൃത ആശുപത്രിയില്* ഇന്നലെ രാവിലെ ചര്*ച്ചയ്*ക്കെത്തിയ നഴ്*സിങ് അസോസിയേഷന്* ഭാരവാഹികളെയാണ് മറ്റ് ജീവനക്കാരും ഗുണ്ടകളും ചേര്*ന്ന് മര്*ദ്ദിച്ചത്. ഇറച്ചിക്കൊതിയുള്ള ആശുപത്രികളില്* നിന്നു വ്യത്യസ്തമായി മനുഷ്യനന്മയ്*ക്കും സാമൂഹികസേവനത്തിനും വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്* നിന്നും ഇത്തരം വാര്*ത്തകള്* കേള്*ക്കേണ്ടി വരുന്നത് വേദനാജനകമാണ്.
ക്രൂരമായ പീഡനങ്ങളും ചൂഷണവുമേറ്റുവാങ്ങുന്ന നഴ്*സിങ് സമൂഹം രാജ്യത്ത് ഒരു വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. മുംബൈയിലെ നഴ്*സുമാരുടെ സമരകഥകളും മാനേജ്*മെന്റുകളുടെ ക്രൂരതകളും വര്*ണിച്ച മാധ്യമങ്ങള്* സ്വന്തം കണ്*മുന്നിലെ അക്രമങ്ങള്*ക്കു മുന്നില്* ഷണ്ഡീകരിക്കപ്പെടുകയാണ്. അവര്* മനുഷ്യരാണെന്നും അവര്* ചെയ്യുന്നത് മാന്യമായ പ്രതിഫലം അര്*ഹിക്കുന്ന ജോലിയാണെന്നുമുള്ള സത്യം അംഗീകരിക്കാന്* മടിക്കുന്ന മാനേജ്*മെന്റുകള്* അവരെ അടിച്ചമര്*ത്താനും കൊലപ്പെടുത്താനും വരെ തയ്യാറാകും എന്നതിന്റെ സൂചനകളാണ് കാണുന്നത്.ലോകത്തെ ഏറ്റവും സുരക്ഷിതത്വമില്ലാത്ത,ഏറ്റവുമധികം അവഗണിക്കപ്പെട്ട, എന്നാല്* ഏറ്റവും അനിവാര്യമായ തൊഴില്*മേഖലയില്* നിന്നും ഉയരുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ശബ്ദങ്ങളെ അവഗണിക്കുന്നത് നീതികരിക്കാനാവാത്ത ക്രൂരതയാണ്.
നഴ്*സുമാരെ ആക്രമിക്കാന്* മാധ്യമങ്ങളും സര്*ക്കാരും നല്*കുന്ന ഈ മൗനാനുവാദം മൂലം അക്രമങ്ങള്* ഇനി കൂടുതല്* വ്യാപിക്കും.ഇതേ മാതൃക പിന്തുടര്*ന്ന് നഴ്*സുമാരുടെ കയ്യും കാലും തല്ലിയൊടിക്കാന്* മാനേജ്*മെന്റുകള്* തയ്യാറാവും.ഒടുവില്* മുല്ലപ്പെരിയാര്* പ്രശ്നം പോലെ പ്രതിഷേധം വൈകാരികമായതിനു ശേഷം സമവായവുമായി എത്തുമ്പോഴേക്കും വല്ലാതെ വൈകിപ്പോയിട്ടുണ്ടാവും.
പുതുതായി രൂപീകരിച്ച യുണൈറ്റഡ് നഴ്സസ് അസോസിയേഷന്* എന്ന സംഘടനയുടെ യുണിറ്റ് അമൃത ആശുപത്രിയിലും ഉണ്ടാക്കിയിരുന്നത്രേ. അസോസിയേഷന്* ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ മാനേജ്മെന്*റ് പിരിച്ചുവിട്ടു. ഇതാണു സമരത്തിലേക്കു നയിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ചു ചര്*ച്ച ചെയ്യാന്* നേരത്തെ അറിച്ചതുപ്രകാരം യുനൈറ്റഡ് നഴ്സസ് അസോസിയേഷന്* സംസ്ഥാന പ്രസിഡന്*റ് ജാസ്മിന്* ഷാ, തൃശൂര്* ജില്ലാ സെക്രട്ടറി ഷിഹാബ് എന്നിവര്* ആശുപത്രിയിലെത്തിയപ്പോള്* ആശുപത്രി ജീവനക്കാര്* ഇവരെ ക്രൂരമായി മര്*ദ്ദിക്കുകയായിരുന്നത്രേ.പരുക്കേറ്റവരെ മര്*ദിച്ചവര്* തന്നെ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്* പ്രവേശിപ്പിച്ചു. കൈകാലുകള്* ഒടിഞ്ഞ ഇവരെ മറ്റ് ആശുപത്രികളില്* പോകാന്* അനുവദിക്കാതെ മണിക്കൂറുകളോളം കാഷ്വല്*റ്റിയില്* തടഞ്ഞുവെച്ചു.ഇതെത്തുടര്*ന്ന് ആശുപത്രിയിലെ ഇരുനൂറോളം വരുന്ന നഴ്*സുമാര്* ആശുപത്രിക്കു മുന്നില്* കുത്തിയിരുന്നു.തുടര്*ന്ന് പൊലീസെത്തിയെങ്കിലും പൊലീസിനു നേരെയും ആശുപത്രി ജീവനക്കാരുടെ അക്രമമുണ്ടായി.
അമ്മ എന്ന വാക്കിന് ലോകത്ത് ഇന്ന് ഒരേയൊരു പര്യായമേയുള്ളൂ, അത് മാതാ അമൃതാനന്ദമയിയുടേതാണ്. അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്* യൂണിയന്* പ്രവര്*ത്തനം വേണോ വേണ്ടയോ എന്നത് എന്റെ വിഷയമല്ല.അവിടെ ചര്*ച്ചയ്*ക്കു വന്നവര്* ചെയ്തത് തെറ്റോ ശരിയോ എന്നും എനിക്കറിയില്ല.എന്നാല്*,ആ പേരിനു കളങ്കമുണ്ടാക്കും വിധം ഇത്തരത്തില്* ക്രൂരമായ അക്രമങ്ങള്*ക്ക് ആശുപത്രി പരിസരം വേദിയായത് ഖേദകരമാണ്.എല്ലാ വേദനകളും ഇല്ലാതാക്കുന്ന പവിത്രമായ സ്ഥലത്ത് അക്രമികള്* ആയുധങ്ങളുമായി വേട്ടയ്*ക്കിറങ്ങുന്നത് നിര്*ഭാഗ്യകരമാണ്.

Mata Amrithananda Mayi, Amritha Hospital in Cochin