Results 1 to 1 of 1

Thread: നവ്യയുടെ റിയാലിറ്റി ഷോയും വിവാദത്തില്*

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default നവ്യയുടെ റിയാലിറ്റി ഷോയും വിവാദത്തില്*


    നവ്യാനായര്* പ്രധാന വിധികര്*ത്താവായ ഏഷ്യാനെറ്റിലെ 'ഡാന്*സ് ഡാന്*സ്' റിയാലിറ്റി ഷോയുടെ പേരിലും വിവാദം. ചാനലുകാരും വിധികര്*ത്താക്കളും വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് പ്രശനം ഉണ്ടായതത്രേ. ഒരു സിനിമാ വാരികയാണ് ഇക്കാര്യം പുറത്തുവിട്ടത്.

    ഏഷ്യാനെറ്റിലെ തന്നെ സീരിയലുകളിലൂടെ പ്രശസ്തനായ ആണ്*കുട്ടിയും പെണ്*കുട്ടിയും ചേര്*ന്ന ജോഡിയെ മുന്നോട്ടു കൊണ്ട് പോകാനായിരുന്നു ചാനലിന്റെ താല്*പ്പര്യം. എന്നാല്* നവ്യയും അരവിന്ദും ഉള്*പ്പെട്ട ജൂറി അവരുടെ പ്രകടനത്തില്* ഒട്ടും തൃപ്തരല്ലായിരുന്നു. ബാലനടീനടന്*മാര്* എന്ന പ്രശസ്തിയുള്ള ഇവരെ ആറു റൗണ്ടുവരെ എത്തിയ്ക്കാമെന്ന് ചാനല്* നേരത്തെ ഉറപ്പ് നല്*കിയിരുന്നത്രേ.


    എന്നാല്* ജൂറി അംഗങ്ങളായ നവ്യയ്ക്കും അരവിന്ദിനും ഇവരുടെ പെര്*ഫോമന്*സ് ബോധിക്കാത്തതിന്റെ ഫലമായി നൃത്തമത്സരത്തിന്റെ രണ്ടാം റൗണ്ടില്* ഇരുവരും ഡെയ്ഞ്ചറസ് സോണിലെത്തി. ഇതു കരാര്* ലംഘനമാണെന്നാരോപിച്ച് പെണ്*കുട്ടി നൃത്ത മത്സരത്തില്* നിന്ന് പിന്*വാങ്ങി. ഈ ഒഴിവിലേയ്ക്ക് ചാനലിലെ മറ്റൊരു ജനപ്രിയ സീരിയല്* ആയ അമ്മക്കിളിയിലെ ബാലതാരം എത്തി. ഈ പെണ്*കുട്ടിയെ ആറു റൗണ്ടു വരെ എത്തിയ്ക്കാമെന്ന വാഗ്ദാനം നല്*കിയായിരുന്നുവത്രേ കൊണ്ടുവന്നത്.

    എന്നാല്* പെണ്*കുട്ടിയുടെ നൃത്തം തീരെ പോരെന്ന് നവ്യയ്ക്കും അരവിന്ദിനും ആദ്യ പ്രകടനത്തിലൂടെ മനസ്സിലായി. എന്നാല്* പെണ്*കുട്ടിയെ ആറു റൗണ്ടു വരെ എത്തിയ്ക്കണമെന്ന് ചാനല്* അധികൃതര്*ക്ക് നിര്*ബന്ധമുണ്ടായിരുന്നത്രേ. ഏതായാലും ചാനല്* പറയുന്നപോലെ മാര്*ക്കിട്ടാല്* നൃത്തം കാണുന്ന പ്രേക്ഷകര്*ക്ക് തങ്ങളെ കുറിച്ച് മോശം അഭിപ്രായമുണ്ടാവുമെന്നായിരുന്നു നവ്യയുടേയും അരവിന്ദിന്റേയും അഭിപ്രായം. അതിന്റെ ഫലമായി മൂന്നാം റൗണ്ടില്* പുതുതായി വന്ന സീരിയല്* പെണ്*കുട്ടിയും ഔട്ടായി.
    ഇത് കണ്ട പെണ്*കുട്ടിയുടെ മുത്തശ്ശി വിധികര്*ത്താക്കള്*ക്ക്* നേരെ തെറിയഭിഷേകം നടത്തിയ ശേഷമാണ് സ്ഥലം വിട്ടതെന്ന് വാരിക പറയുന്നു. റിയല്* ആയ തെറി കേട്ട സ്റ്റുഡിയോയില്* ഉണ്ടായിരുന്ന മറ്റു പ്രേക്ഷകരും ഞെട്ടിയത്രേ. ഏതായാലും നവ്യയ്ക്ക് റിയാലിറ്റി ഷോയുടെ അപകടം ഇപ്പോള്* ബോധ്യമായിക്കഴിഞ്ഞു എന്നാണ് അണിയറ സംസാരം.



    Keywords: Realityshow,dance dance, Navya nair, Aravind,judges, studio, seriel actors,asianet
    Last edited by sherlyk; 12-31-2011 at 07:51 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •