- 
	
	
		
		
		
		
			 രഞ്ജിത്തിന്റെ ‘ലീല’ ആന്‍* അഗസ്റ്റിന്* രഞ്ജിത്തിന്റെ ‘ലീല’ ആന്‍* അഗസ്റ്റിന്*
			
				
					 
 ‘പാലേരിമാണിക്യം ഒരു  പാതിരാക്കൊലപാതകത്തിന്*റെ കഥ’യ്ക്കു ശേഷം സാഹിത്യത്തില്‍* നിന്ന് ഒരു   സിനിമയുണ്ടാക്കുകയാണ് രഞ്ജിത്. ആര്* ഉണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍*  എഴുതിയ ‘ലീല’ എന്ന കഥയാണ്  സിനിമയ്ക്കാധാരം. ലീല എന്ന പേരില്‍*ത്തന്നെ  ഒരുക്കുന്ന സിനിമയുടെ വിശേഷങ്ങള്‍* നേരത്തെ റിപ്പോര്*ട്ട് ചെയ്തിരുന്നു.   ആന്‍* അഗസ്റ്റിന്* ഈ ചിത്രത്തിലെ കേന്ദ്ര സ്ത്രീ കഥാപാത്രത്തെ  അവതരിപ്പിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്*ത്ത.  ഫെബ്രുവരിയില്‍*  ചിത്രീകരണം ആരംഭിക്കും.
 
 മം*മ്ത  മോഹന്‍*ദാസ് ആയിരിക്കും രഞ്ജിത്തിന്റെ ലീലയായി വെള്ളിത്തിരയിലെത്തുക  എന്നായിരുന്നു മുമ്പ്  റിപ്പോര്*ട്ടുകളുണ്ടായിരുന്നത്. എന്നാല്‍* വിവാഹം  കഴിഞ്ഞ് അധിക നാള്* ആകും മുന്നേ അഭിനയത്തിന്റെ തിരക്കുകളില്‍*   മുഴുകേണ്ടെന്ന തീരുമാനമെടുത്തതിനെ തുടര്‍*ന്ന് മം*മ്ത ചിത്രത്തില്‍* നിന്ന്  പിന്**മാറുകയായിരുന്നു. ബാല്യകാല സുഹൃത്തും  വ്യവസായിയുമായ പ്രജിത്തുമായി  കഴിഞ്ഞ ഡിസംബറിലാണ് മം*മ്ത വിവാഹിതയായത്.
 
 മംമ്ത  പിന്**മാറിയതിനെ തുടര്‍*ന്നാണ് ഇപ്പോള്‍* ആന്‍* അഗസ്റ്റിന് അവസരം  ലഭിച്ചിരിക്കുന്നത്. ഏറെ വെല്ലുവിളികള്‍*  നിറഞ്ഞ കഥാപാത്രമാണ് ലീല.  എല്‍**സമ്മ എന്ന ആണ്*കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍* അഭിനയ   ലോകത്തിലെത്തുന്നത്. അര്*ജുനന്* സാക്ഷി, ത്രീ കിംഗ്സ് എന്നിവയാണ് മറ്റ്  ചിത്രങ്ങള്‍*.
 
 ‘കുട്ടിയപ്പന്*റെ  ആഗ്രഹം വിചിത്രമായിരുന്നു. ഒരു പെണ്ണിനെ നഗ്നയാക്കി കൊമ്പനാനയുടെ ഇരു  കൊമ്പുകള്‍*ക്കുമിടയില്*  തുമ്പിക്കൈയോട് ചേര്*ത്തുനിര്*ത്തി  ഭോഗിക്കണമെന്നായിരുന്നു അത്. ഏറെ അലച്ചിലുകള്‍*ക്ക് ശേഷം അയാള്‍*ക്ക് ഒരു   പെണ്*കുട്ടിയെ കിട്ടി. സ്വന്തം അച്ഛനില്‍* നിന്ന് അപമാനം ഏറ്റുവാങ്ങിയ ഒരു  പാവം പെണ്*കുട്ടി - ലീല. അവളെ കുട്ടിയപ്പന്*  നഗ്നയാക്കി. ആനയുടെ  കൊമ്പുകള്‍*ക്കിടയിലേക്ക് ചേര്*ത്തുനിര്*ത്തി. അയാളും നഗ്നനായി.  തുടര്‍*ന്ന്...ഉണ്ണി ആര്* എഴുതിയ  ‘ലീല’ എന്ന കഥയുടെ ക്ലൈമാക്സ് ഏതാണ്ട്  ഇങ്ങനെയാണ്.
 
 കുട്ടിയപ്പന്*  എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തിരക്കഥാകൃത്തും  സംവിധായകനും രഞ്ജിത്തിന്റെ  ശിഷ്യനുമായ ശങ്കര്‍* രാമകൃഷ്ണനാണ്. പൃഥ്വിരാജ്  അതിഥി വേഷത്തിലെത്തുന്നു. തിലകനും നെടുമുടി വേണുവും നാടക  കലാകാരന്**മാരും  സിനിമയില്‍* അണിനിരക്കും. സംവിധായകന്* ശ്യാമപ്രസാദാണ് ‘ലീല’യ്ക്ക് സംഗീതം  നല്*കുന്നത് എന്ന  പ്രത്യേകത കൂടിയുണ്ട്.
 
 തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവയാണ് പ്രധാന ലൊക്കേഷനുകള്‍*. വേണുവാണ് ഛായാഗ്രഹണം.  നിര്*മ്മാണം കാപിറ്റോള്‍* തിയേറ്റര്‍*.
 
 
 Keywords:Prithviraj, thilakan, Nedumudi Venu, Leela, shyamaprasad, Ranjith,capitol theatre,arjunan Sakshi, Three Kings, Sankar Ramakrishnan,mamta mohandas, Ann Augagastin as Ranjith's Leela
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks