-
ബജാജിന്റെ ചെറുകാര്* -ആര്**ഇ 60 സവിശേഷതകള്*

സെഡാനുകളും എസ്*യുവികളും ആഡംബര കാറുകളും നിരത്ത് വാ*ഴുന്ന കാലത്ത് മറ്റൊരു കുഞ്ഞന്* കൂടി നിരത്തുകളിലേക്ക്. ഇക്കുറി ബജാജാണ് ഇന്ത്യാക്കാരനെ വിസ്*മയിപ്പിക്കാന്* പോകുന്നത് ആര്**ഇ 60 എന്ന ചെറുകാറിലൂടെ. നാനോയുടെ ചുവടു പിടിച്ചാണ് ബജാജ് ആര്**ഇ 60 അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലൊരു വാഹനം എന്ന സാധാരണക്കാരന്റെ സ്വപ്*നത്തെ സാക്ഷാത്*ക്കരിക്കാന്* ആര്**ഇ 60യ്*ക്ക് കഴിയുമെങ്കിലും ഒരു ഓട്ടോയില്* കവിഞ്ഞ സൌകര്യം ഒന്നും ഈ ചെറുകാറില്* പ്രതീക്ഷിക്കരുത് എന്ന് ആദ്യമേ തന്നെ പറയട്ടെ. ഒരു യാത്രാ*വാഹനം എന്നതിലുപരി സ്വകാര്യ വാഹനം എന്ന നിലയില്* ഇതിനെ ഉപയോഗിക്കാം എന്ന് കരുതുന്നവര്*ക്ക് ആര്**ഇ 60 ഒഴിവാക്കുന്നതാണ് നല്ലത്. ബജാജ് ഓട്ടോകള്*ക്ക് പകരമുള്ള യാത്രാവാഹനം എന്ന നിലയിലാണ് ഇതിനെ മാര്*ക്കറ്റ് ചെയ്യാന്* ഉദ്ദേശിക്കുന്നതും.

ആര്**ഇ 60 സവിശേഷതകള്*
നിലവിലെ സ്വകാര്യ വാഹനങ്ങളില്* പ്രതീക്ഷിക്കുന്ന ഒന്നും ഈ ഹാച്ച്*ബാക്ക് മോഡലില്* പ്രതീക്ഷിക്കരുത്. കാറിന്റെ പരമാവധി വേഗം 70 കിലോമീറ്ററാണ്. ഈ നിരയിലുള്ള ടാറ്റ നാനോ 105 കി.മി വേഗതയാണ് വാഗ്*ദാനം ചെയ്യുന്നത്. ഇന്ധനക്ഷമതയാണ് ആര്**ഇ 60 ഏറ്റവും വലിയ സവിശേഷത. നഗരങ്ങളില്* ഒരു ലിറ്ററിന് 24 കിലോമീറ്ററും ഹൈവേകളില്* 35കിലോമീറ്ററുമാണ് ബജാജ് വാഗ്*ദാനം ചെയ്യുന്നത് പക്ഷേ അതില്* ബജാജ് ഉറപ്പുപറയാന്* ഇതുവരെ തയ്യാറായിട്ടില്ല. നിലവിലെ മോഡലുകള്* പെട്രോളിലാണെങ്കിലും ഭാവിയില്* സി*എന്**ജി മോഡലുകള്* ഇറക്കാനും ബജാജിന് പദ്ധതിയുണ്ട്. 200 സിസി ഫോര്* വാള്*വ് ഡിടി*എസ്*ഐ എഞ്ചിനാണ് ആര്**ഇ 60 ശക്*തികേന്ദ്രം. 20 ബി*എച്ച്*പി പവര്* വരെ ഈ എഞ്ചിന്* ഉത്*പാദിപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പവര്* ടു വെയ്*റ്റ് അനുപാതം 0419 ആണ്. വാഹനത്തിന്റെ ആകെ ഭാരം 400 കിലോ.
ഇനി വാഹനത്തിനകത്തേയ്*ക്ക് കയറാം. 2+2 ,1+3 വേരിയന്റുകളാണ് നിലവില്* അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഡ്രൈവിംഗ് സുഖം ആര്**ഇ 60-ല്* പ്രതീക്ഷിക്കേണ്ട. പവര്* സ്റ്റിയറിംഗ്, പവര്* വിന്**ഡോ, സെ*ന്**ട്രല്* ലോക്കിംഗ്, സ്റ്റിയറിംഗ് അഡ്*ജസ്റ്റ്*മെന്റ്, മ്യൂസിക്ക് സിസ്റ്റം, എസി എന്നിവ പാടെ ഒഴിവാക്കിയിരിക്കുന്നു. നാല് ഗിയര്* മാനുവലാണ് വാഹനം. സസ്*പെന്*ഷനും പ്ലസ് പോയിന്റ് നല്*കാന്* കഴിയില്ല. ടാക്കോ മീറ്റര്*, സെനോണ്* ഹെഡ്*ലാമ്പ്, ട്രിപ്പ് മീറ്റര്*, എന്നിവയ്*ക്കൊന്നുംആര്**ഇ 60 യ്*ക്ക് സ്ഥാനമേയില്ല. ബ്രേക്കിംഗ് സംവിധാനം മുന്*വശത്ത് ഡിസ്*ക്കും പിന്**വശത്ത് ഡ്രം ബ്രേക്കുമാണ്. പിന്**സീറ്റുകള്* മടക്കിവെയ്*ക്കാന്* കഴിയും. അത്യാവശ്യം ലഗേജ് സ്*പെയ്*സ് ഇതിലൂടെ ലഭിക്കും.
സുരക്ഷ
സുരക്ഷയുടെ കാര്യത്തില്* വലിയ ശ്രദ്ധയൊന്നും ബജാജ് കൊടുത്തിട്ടില്ല, പരമാവധി ലഭ്യമാക്കിയിരിക്കുന്നത് സീറ്റ് ബെല്*റ്റുകള്* മാത്രമാണ്. എയര്**ബാഗ്, പാര്*ക്കിംഗ് സെന്*സറുകള്*, ഫോഗ് ലാമ്പ് , ട്രാക്ഷന്* കണ്**ട്രോള്* EBD, ABS, മുതലായവ പൂര്*ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. മാനുവലായി പ്രവര്*ത്തിക്കുന്ന വൈപ്പറാണ് ആര്**ഇ 60-ല്*. സ്വകാര്യ ഉപയോഗങ്ങള്*ക്ക് ആര്**ഇ 60 തിരഞ്ഞെടുക്കുന്നവര്* ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.
രൂപകല്*പന
ഡിസൈനിന്റെ കാര്യത്തില്* ബജാജ് ഒരു ലുബ്*ദും കാണിച്ചിട്ടില്ല. സൈഫൈ-മൂവികളിലെ ഫ്യൂച്ചറിസ്റ്റിക്ക് കാറുകളുമായി താരതമ്യം ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്*. മനോഹരമായ ബമ്പറും, വലിയ ഹെഡ്*ലൈറ്റുകളും, കൂടുതല്* ആകര്*ഷകമാണ് എന്നിരുന്നാലും പിന്**ഭാഗത്ത് നിന്ന് നോക്കുമ്പോള്* ബജാജിന്റെ പെട്രോള്* ഓട്ടോയുമായി ഒരു സാമ്യം തോന്നിയാല്* അതില്* അതിശയിക്കേണ്ടതുമില്ല.
ചെറുകാര്* എന്ന് വിളിക്കാമെങ്കിലും ആകെക്കൂടി നോക്കിയാല്* നാല് വീലുള്ള ഒരു ഓട്ടോറിക്ഷ തന്നെയാണ് ആര്**ഇ 60. നാനോയുടെ പ്രതിയോഗി എന്നതാണ് വിപണിയില്* Re60 യെ ശ്രദ്ധേയമാക്കുന്നത്. ഇനി എല്ലാവരും ആകാം*ഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് ആര്**ഇ 60യുടെ വില. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ലെങ്കിലും 2+2 വേരിയന്റിന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും 1+3 യ്*ക്ക് ഒരു ലക്ഷത്തി നാല്*പ്പതിനായിരം രൂപയുമാണ് (മുംബൈ) ആര്**ഇ 60യ്*ക്ക് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വാഹന നിരൂപകര്* വ്യക്തമാക്കുന്നത്.
എന്തായാലും ഇന്ത്യന്* നിരത്തുകളില്* ബജാജ് വീണ്ടും ചരിത്രം കുറിക്കുമോ എന്ന് കാത്തിരുന്ന് കാണാം. പ്രത്യേകിച്ചും ഇതേ ഗണത്തില്* ഉള്*പ്പെടുന്ന ചില വാഹനങ്ങള്* ഇതിനകം നിരത്തില്* ഉള്ളപ്പോള്*.
Keywords:Autorickshaw,Nano Car,Bajaj motor car company, vehicles news, business news , today news, indian business news, Bajaj's small car RE60
Last edited by sherlyk; 01-05-2012 at 07:13 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks