ജയസൂര്യ നായകനായ ‘കുഞ്ഞളിയന്*’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പകുതി നന്നായെന്നും രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമാണ് കൂടുതല്* റിപ്പോര്*ട്ടുകളും. എന്നാല്*, നല്ല ഇനിഷ്യല്* കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.

വേറിട്ട പാതയിലൂടെ ജയസൂര്യ സഞ്ചരിക്കുന്നതാണ് അടുത്ത കാലത്തായി കാണാനാകുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്* അവതരിപ്പിക്കാനുള്ള ബോധപൂര്*വമായ ശ്രമം ജയസൂര്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കോക്ടെയില്*, ബ്യൂട്ടിഫുള്* തുടങ്ങിയ സിനിമകളിലൂടെ തന്നിലെ യഥാര്*ത്ഥ നടനെ ഇടയ്ക്കിടെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ജയസൂര്യയെ സൂപ്പര്*സ്റ്റാര്* എന്ന് വിശേഷിപ്പിക്കാന്* സമയമായോ? സംശയം ന്യായമാണ്. സൂപ്പര്*സ്റ്റാറെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില യുവനടന്**മാര്* മറ്റുള്ള വലിയ താരങ്ങളെ അനുകരിച്ചും സ്വയം അനുകരിച്ചും കരിയര്* നശിപ്പിക്കുമ്പോള്* സ്വന്തമായ വഴിതുറന്ന് ജയസൂര്യ മുന്നേറുന്നു.

എന്നാല്*, തന്നെ സൂപ്പര്*താരമെന്ന് വിശേഷിപ്പിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ജയസൂര്യ പറയുന്നത്. “എന്*റെ തല വളരെ ചെറുതാണ്. സൂപ്പര്*താര കിരീടം താങ്ങാനുള്ള ശേഷി ആയിട്ടില്ല. അഭിനയിക്കാനുള്ള എന്*റെ കഴിവിന് വെല്ലുവിളിയുയര്*ത്തുന്ന കഥാപാത്രങ്ങളെ തേടുകയാണ് ഞാന്*” - ഒരു അഭിമുഖത്തില്* ജയസൂര്യ പറയുന്നു.

“കുഞ്ഞളിയന്*റെ കാര്യത്തില്* ഞാന്* സന്തോഷവാനാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരുന്നു സജി സുരേന്ദ്രന്*റെ ലക്*ഷ്യം. ഇന്നത്തെ സമൂഹത്തില്* പണത്തോടുള്ള ആര്*ത്തി വര്*ദ്ധിച്ചുവരുന്നതിനെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രത്തില്* കാണിച്ചിരിക്കുകയാണ്. വള്*ഗര്* തമാശകളോ ദ്വയാര്*ത്ഥ പ്രയോഗങ്ങളോ ചിത്രത്തില്* ഇല്ല. കുടുംബത്തോടൊപ്പം വന്ന് എല്ലാവര്*ക്കും കാണാവുന്ന ചിത്രമാണിത്. കുഞ്ഞളിയനെ പ്രേക്ഷകര്* സ്വീകരിക്കുമെന്നാണ് എന്*റെ വിശ്വാസം” - ജയസൂര്യ.



Keywords:Kunjalliyan, saji surendran, superstar, film news, theatre,comedy,interview,It's too early to call me a superstar,Jayasurya