5. പേടിക്കണം സൂര്യനെ


സൂര്യനെ ദൈവമായി ആരാധിക്കുന്നതില്* തെറ്റില്ല, പക്ഷേ സൂര്യപ്രകാശം പതിവായി കൊള്ളുന്നത് ചര്*മത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്* മുന്നറിയിപ്പ് നല്*കുന്നു. ചര്*മത്തിനുണ്ടാകുന്ന തൊണ്ണൂറു ശതമാനം തകരാറുകളും സൂരപ്രകാശം സമ്മാനിക്കുന്നതാണ്. സ്*കിന്* കാന്*സറിനുള്ള സാധ്യതകളും ഇതു വര്*ധിപ്പിക്കുന്നു. രാവിലെ പത്തുമണി മുതല്* രണ്ടുമണിവരെയുളള സൂര്യപ്രകാശത്തിനാണ് ഏറ്റവും ശക്തി. വെയിലത്തിറങ്ങുന്നതിനുമുമ്പ് സണ്*സ്*ക്രീന്* ലോഷന്* പതിവായി ഉപയോഗിക്കണം. വലിയ തൊപ്പികളോ ഫുള്* സ്ലീവ് വസ്ത്രങ്ങളോ ധരിക്കുന്നതും സുര്യപ്രകാശത്തില്* നിന്ന് ചര്*മത്തെ സംരക്ഷിക്കും


6. കുറയ്ക്കണം, കുടി

മദ്യത്തിന്റെ അംശം വര്*ധിക്കുന്നത് ശരീരത്തിനൊപ്പം ചര്*മത്തിനും ഹാനികരമാണ്. ശരീരത്തിലെ വെള്ളം മുഴുവന്* ചോര്*ത്തിക്കളയുന്ന പദാര്*ഥമാണ് മദ്യം. വരണ്ട ചര്*മമാകും ഇതിന്റെ ഫലം. രക്തക്കുഴലുകളുടെ വ്യാസം വര്*ധിപ്പിക്കാനും ഇത് വഴിതെളിക്കുന്നു. മദ്യപാനികളുടെ മുഖം സദാ ചുവന്നുതുടുത്തിരിക്കുന്നത് ഇതുകൊണ്ടാണ്. കുടിയെപ്പോലെ ചര്*മത്തിന് ഹാനികരമാണ് പുകവലിയും. സുര്യപ്രകാശത്തിനുശേഷം ചര്*മത്തിന് ഏറ്റവും ദോഷം വരുത്തുന്ന കാര്യമാണിത്. ചര്*മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു എന്നതാണ് പുകവലിയുടെ ഏറ്റവും മാരകദൂഷ്യം. രക്തയോട്ടം കുറയുന്നയോടെ കൊളാജെന്* ഉല്പാദനം കുറയുന്നു. കൊളാജെന്* കുറയുകയെന്നാല്* ചുളിവുകള്* കൂടുകയെന്നതാണ് ഫലം. പുകവലിക്കാരായ ഇരുപതുകാരന്റെ ചര്*മം പോലും ചുക്കിച്ചുളിയുന്നത് ഇതുകൊണ്ടാണ്.

7. കഴുകിക്കളയാം മാലിന്യങ്ങളെ

ഓരോദിവസവും എന്തെന്ത് മാലിന്യങ്ങളെയാണ് ചര്*മം നേരിടുന്നതെന്നറിയാമോ? സിഗരറ്റ് പുക, വാഹനങ്ങളില്* നിന്നുള്ള പുക, പൊടിക്കാറ്റ്. രാവിലെ മുതല്* നഗരത്തിലലയുന്ന ഒരാളുടെ ശരീരത്തില്* വൈകുന്നേരമാകുമ്പോഴേക്കും ഇവയെല്ലാം പൊതിയുമെന്ന കാര്യം ഉറപ്പ്. മൃദുവായ ഒരു സോപ്പുപയോഗിച്ച് മുഖവും ശരീരവും നന്നായി കഴുകുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ചര്*മം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്* ശരീരത്തിലെ മൃതകോശങ്ങളെ കഴുകിക്കഴഞ്ഞ് മോയിസ്ചറൈസര്* ശരീരമാസകലം പുരട്ടിയിട്ടുവേണം ഉറങ്ങാന്* പോകാന്*

8. വെള്ളം കുടിക്കാം, ധാരാളമായി

ശുദ്ധമായ കുടിവെള്ളം പോലെ നിങ്ങളുടെ ചര്*മത്തെ സംരക്ഷിക്കുന്ന വസ്തു വേറെയില്ല. ധാരാളം വെള്ളം കുടിക്കുന്നത് ചര്*മത്തിലെ ഈര്*പ്പം നിലനിര്*ത്താന്* സഹായിക്കുന്നു. അതുവഴി ചുളിവുകളെ ദൂരെനിര്*ത്താന്* കഴിയും. ശരീരത്തിലെ കോശങ്ങള്*ക്ക് വേണ്ട പോഷകങ്ങളെത്തിക്കാനും ടോക്*സിനുകളെ പുറന്തള്ളാനുമൊക്കെ കുടിവെള്ളത്തിനു സാധിക്കു. വെള്ളം രക്തയോട്ടവും വര്*ധിപ്പിക്കും, അതു നിങ്ങളുടെ ചര്*മ്മത്തിന്റെ തിളക്കമേറ്റുകയും ചെയ്യും. ഒരുദിവസം എട്ടു മുതല്* പത്തു ഗഌസ് വെള്ളമെങ്കിലും കുടിച്ചാലേ ഇതൊക്കെ സാധ്യമാകൂ.