9. ഒഴിവാക്കാം, കറുത്തപാടുകള്*

ഗര്*ഭിണികളുടെയും ഗര്*ഭനിരോധനഗുളികള്* കഴിക്കുന്ന സ്ത്രീകളുടെയും മുഖത്ത് കറുത്ത പാടുകള്* പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. മെലാസ്മ എന്നാണിതിനു പേര്. ചര്*മത്തിന് സ്വാഭാവികനിറം നല്*കുന്ന മെലാനിന്* കൂടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. പ്രസവത്തിനുശേഷവും ഗര്*ഭനിരോധനഗുളികള്* കഴിക്കുന്നത് നിര്*ത്തുമ്പോഴും മെലാസ്മയും ഇല്ലാതാകേണ്ടതാണ്. എന്നാല്* ചിലരിലെങ്കിലും അതു പിന്നെയും കണ്ടുവരാറുണ്ട്. അത്തരക്കാര്* നിര്*ബന്ധമായും ഒരു സ്*കിന്* ഡോക്ടറെ കണ്ട് ചികിത്സ തേടണം

10. തണുപ്പിലും വേനലിലും പ്രത്യേകശ്രദ്ധ

തണുത്ത കാലാവസ്ഥയും ശീതക്കാറ്റും ചര്*മത്തോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചര്*മമാകെ വലിഞ്ഞുപിടിക്കാനും മൊരി വര്*ധിപ്പിക്കാനും തണുപ്പ് കാരണമാകുന്നു. പകല്* മുഴുവന്* മോയിസ്ചറൈസര്* തേയ്ക്കാന്* പ്രത്യേകമോര്*ക്കണം. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്.
കടുത്ത വേനലിലും ചര്*മത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. പുറത്തിറങ്ങുന്നുണ്ടെങ്കില്* സണ്*സ്*ക്രീന്* ലോഷന്* നിര്*ബന്ധമായും പുരട്ടണം. രണ്ടുമണിക്കൂര്* കൂടുമ്പോള്* ലോഷന്* വീണ്ടും പുരട്ടാന്* മറക്കരുത്.

11. കാപ്പിയും ചായയും വേണോ?

കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീന്* ശരീരത്തിലെ ജലാംശമാകെ വലിച്ചെടുക്കുന്ന വസ്തുവാണ്. ദിവസവും കൂടുതല്* ചായയോ കാപ്പിയോ കുടിക്കുന്നയാളാണ് നിങ്ങളെങ്കില്* ചര്*മം വരണ്ടുണങ്ങുമെന്ന കാര്യത്തില്* സംശയമില്ല. ചായക്കപ്പുപേക്ഷിച്ച് പച്ചവെള്ളം കുടിക്കുന്നതാകും ചര്*മത്തിന് കൂടുതല്* ഗുണകരം.

12. ഭക്ഷണക്രമം പാലിക്കുക

ചര്*മത്തെ പട്ടുപോലെ എന്നും നിലനിര്*ത്താന്* ഈ പത്തു കാര്യങ്ങള്* കൃത്യമായി പാലിച്ചാല്* മതി. അതിനൊപ്പം ചിട്ടയായ ഭക്ഷണക്രമം കൂടി നിലനിര്*ത്തിയാല്* കാര്യങ്ങള്* ഏറെ എളുപ്പമാകും. വിറ്റാമിന്* എ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഓറഞ്ചിലും കാരറ്റിലും മുട്ടയിലും ഇലക്കറികളിലൂമൊക്കെ വിറ്റാമിന്* എ ഇഷ്ടംപോലെയുണ്ട്. ചര്*മത്തിലെ ചുളിവുകളെ ദുരെനിര്*ത്താന്* വിറ്റാമിന്* എ സഹായിക്കും. പപ്പായ, നാരങ്ങ, കിവിപ്പഴം എന്നിവയിലടങ്ങിയിട്ടുള്ള വിറ്റാമിന്* സി, ഒലിവെണ്ണ, അണ്ടിപ്പരിപ്പ് എന്നിവയിലുളള വിറ്റാമിന്* ഇ എന്നിവയും ചര്*മത്തിന് ഗുണം ചെയ്യുന്നവയാണ്. നമ്മുടെ നാടന്* മീന്* ഇനങ്ങളായ അയലയും മത്തിയും ധാരാളം കഴിക്കുന്നതും ചര്*മത്തിനു നല്ലതുതന്നെ. ഇവയില്* ധാരാളമായി ഒമേഗ 3എസ്, ഒമേഗ 6എസ് ഫാറ്റി ആസിഡുകള്* അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാരണം. ചര്*മത്തില്* അദ്ഭുതകരമായ പ്രവര്*ത്തനങ്ങള്* നടത്താന്* കഴിവുള്ള വസ്തുവാണ് ഗ്രീന്* ടീ അഥവാ പ്രകൃതിദത്തമായ തേയില. ആന്റിഓക്*സിഡന്റുകളുടെ ഭണ്ഡാരമായാണ് ഗ്രീന്* ടീ അറിയപ്പെടുന്നത്. ശരീരത്തിലെ നീര്*ക്കെട്ട് അകറ്റാനും ചര്*മത്തെ സൂര്യാഘാതത്തില്* നിന്നു സംരക്ഷിക്കാനുമൊക്കെ ഗ്രീന്* ടീയ്ക്ക് സാധിക്കും. ഇപ്പോഴിറങ്ങുന്ന മിക്ക സൗന്ധര്യവര്*ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് ഗ്രീന്* ടീ. അതുകൊണ്ടു തന്നെ ഗ്രീന്* ടീ ദൈനംദിന ഡയറ്റിലുള്*പ്പെടുത്തിയാല്* ഏറെ ഗുണകരമാകും.