-
മമ്മൂട്ടിയുടെ പരാജയഭീതി, ‘ശിക്കാരി’ ഉടന്‍* !
മറ്റു ഭാഷകളില്‍* അഭിനയിക്കുമ്പോള്‍* ആ ഭാഷയുടെയും സംസ്കാരത്തിന്*റെയും സത്ത ഉള്*ക്കൊണ്ട് പ്രകടനം നടത്തുന്നയാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്*റെ അംബേദ്*കര്*, ദളപതി, ധര്*ത്തീപുത്ര, മക്കള്‍* ആട്ചി തുടങ്ങിയ ഇതരഭാഷാ സിനിമകളിലെ അഭിനയപ്രകടനം ആ ഭാഷയിലെ ഉന്നതര്‍* തന്നെ പ്രകീര്*ത്തിച്ചിട്ടുള്ളതാണ്. അദ്ദേഹം ആദ്യമായി ഒരു കന്നഡ ചിത്രത്തില്‍* അഭിനയിച്ചു. ‘ശിക്കാരി’ എന്ന് പടത്തിന് പേര്. കഴിഞ്ഞ വര്*ഷം പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാല്‍* ചിത്രം റിലീസായില്ല. ഇപ്പോള്‍* ആ പടത്തേക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല, മമ്മൂട്ടി പോലും.
കന്നഡത്തിലും മലയാളത്തിലുമായി ചിത്രീകരിച്ച ഈ സിനിമയുടെ സംവിധായകന്* അഭയ് സിന്**ഹയായിരുന്നു. മമ്മൂട്ടിക്ക് ചിത്രത്തില്‍* ഇരട്ടവേഷമാണ്. ഇത്രയും മികച്ച പ്രൊജക്ടാണെങ്കില്‍* എന്തുകൊണ്ട് റിലീസാകുന്നില്ല? ചോദ്യം ന്യായമാണ്. അതിന് കാരണം മമ്മൂട്ടിയുടെ പരാജയഭീതിയാണെന്നാണ് സിനിമാലോകത്തെ സംസാരം.
ആഗസ്റ്റ് 15, ഡബിള്‍*സ്, ദി ട്രെയിന്‍*, 1993 ബോംബെ മാര്‍*ച്ച് 12, വെനീസിലെ വ്യാപാരി എന്നിങ്ങനെ തുടര്‍*ച്ചയായി മമ്മൂട്ടിയുടെ അഞ്ചു ചിത്രങ്ങളാണ് 2011ല്‍* തകര്*ന്നടിഞ്ഞത്. ‘ശിക്കാരി’ 2011ല്‍* റിലീസ് ചെയ്തിരുന്നെങ്കില്‍* അതും പരാജയപ്പെടുമായിരുന്നു എന്ന ഭീതികാരണം ചിത്രത്തിന്*റെ റിലീസ് നീട്ടിവച്ചുവെന്നാണ് സിനിമാലോകത്ത് പ്രചരിക്കുന്നത്.
വെനീസിലെ വ്യാപാരി വിജയിച്ചിരുന്നുവെങ്കില്‍* അതിന് ശേഷം ശിക്കാരി പുറത്തിറങ്ങുമായിരുന്നു എന്നാണ് സൂചന. എന്നാല്‍* ആ ചിത്രവും പരാജയപ്പെട്ടതോടെ ഇനി അടുത്ത ഹിറ്റ് എന്നുണ്ടാകുമോ അതിന് ശേഷം ശിക്കാരി പുറത്തുവരുമെന്നാണ് അറിയുന്നത്.
തീര്*ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്‍* കരുണനാണ് മമ്മൂട്ടി ശിക്കാരിയില്‍* അവതരിപ്പിക്കുന്ന ഒരു കഥാപാത്രം. ഇയാള്‍* സ്വാതന്ത്ര്യസമര സേനാനികൂടിയാണ്. 1946ല്‍* നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്*റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്‍* എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.
പുലിവേട്ടക്കാരന്‍* കരുണന്*റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്*റെ അമ്മാവനായി ഇന്നസെന്*റ് വേഷമിടുന്നു. മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്*ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. പൂനം ബജ്*വയാണ് നായിക.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks