Results 1 to 9 of 9

Thread: മരണം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default മരണം

    വരുമെന്നുറപ്പ് ഭീതി ജനിപ്പിക്കുന്നു
    തടയാന്* മാര്*ഗമൊന്നുമില്ല
    ഒളിക്കാന്* ഇല്ല ഒരു മാര്*ഗവും
    ഒളിച്ചാല്* അവിടെയെത്തും അവന്*..
    വലിച്ചിറക്കീടും നിര്*ദാക്ഷിണ്യം..
    നിഷ്ടൂരം ഇവന്* നിഷ്ടൂരര്*ക്ക്
    ക്രൂരന്* ഇവന്* ക്രൂരര്*ക്ക്...
    നന്മ ചെയ്യുന്നവര്* ആസ്വദിക്കുന്നു അവനെ
    അവന്* നല്*കുന്നു സായൂജ്യം
    അവന്* നല്*കുന്നു സ്വര്*ഗ്ഗ സന്ദേശം
    അവന്* ആശ്വസിപ്പിക്കുന്നു ഈ ലോക നഷ്ടങ്ങള്*ക്ക്
    അവന്* നല്*കുന്നു സുന്ദരമായ അനശ്വെര ജീവിതം..
    തിന്മ ചെയ്യുന്നവര്* ഭയാനകമായി കാണുന്നു അവനെ
    അവന്* നല്*കുന്നു നരക സന്ദേശം
    അവന്* താക്കീത് നല്*കുന്നു ഈ ലോക സുഖങ്ങള്*ക്ക്
    അവന്* നല്*കുന്നു ഭീകരമായ അനശ്വര ജീവിതം...
    അവനാണ് മരണം..അവന്* എത്തും ഒരുനാള്*
    ഏവരെയും തേടി..എല്ലാ ശരീരവും..
    ഒരു നാള്* രുചിക്കുക തന്നെ ചെയ്യും..മരണം




  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    താന്താങ്ങളുടെ ജീവിതത്തിനു നാം കരുതിവച്ച
    ആത്മാവിനെ അത് കവരും
    ശരീരം ജഡങ്ങള്* ആയി പിന്നീടു...
    മണ്ണായി പുഴുക്കളായി ചാരമായി.....
    നീണ്ട നീല കൈകള്* നീട്ടി അസ്ഥികള്*ക്കിടയില്* നിന്ന്
    ആതമാവിനെ മരണം വേര്*പെടുത്തി
    മരണം നഷ്ടപെടലാണ് നഷ്ട്ടപെടുത്തലാണ്
    കരയുന്നത് , ജല്പനങ്ങള്* ഉരുവിടുന്നത് എല്ലാം പാഴാണ്
    പോയവര്* തിരികെ വരില്ലെന്ന സത്യം അറിയാം
    അവര്* തന്ന ഓര്*മകളെ നഷ്ട്ടപ്പെടുത്താതിരിക്കാം
    പാടിയ ഗാനങ്ങളേയും നല്*കിയ സ്വപ്നങ്ങളെയും പുണരാം
    ഇടക്കെങ്കിലും അവര്*ക്കായ് കുറച്ചു നിമിഷങ്ങള്* നല്*കാം


  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    അമ്മയ്ക്ക്

    തന്*മടിയിലെടുത്തു വളര്*ത്തിയ, സ്നേഹത്തിന്* പാലാല്* ഊട്ടിയ,
    ആദ്യമായി അമ്മേയെന്നു വിളിച്ച, തനിക്ക് തണലാകാനാശിച്ച,
    തന്റെ തന്* ചോരയോടുന്ന, തന്റെ കര്*മ്മങ്ങള്* ചെയ്യേണ്ടുന്ന,
    തന്*പൊന്നോമനപ്പുത്രന്റെ വേര്*പാടില്*പ്പരം വേദന എന്തുണ്ട്!

    സഹോദരന്

    കൂടെക്കളിക്കുവാന്*, ഇടയ്ക്കിടയ്ക്കടികൂടുവാന്*, പിണങ്ങാന്* പിന്നെ ഇണങ്ങാന്*
    തന്* മനസ്സ് തുറക്കുവാന്*, തോളത്ത് തലചായ്ക്കുവാന്*, കെട്ടിപ്പിടിച്ചുറങ്ങാന്*,
    എന്നും കൂട്ടായിരിക്കാന്*, സന്*മാര്*ഗ്ഗം കാണിക്കാന്*, അതിനായി ചൊടിക്കാന്*,
    തന്നിലുമുയരാന്*, തനിക്ക് പകരമാകാന്*; പ്രാണനെ* പിരിഞ്ഞാലും അവനോടാകുമോ!

    ഭാര്യയ്ക്ക്

    കരം ഗ്രഹിച്ച് മനസ്സില്* സ്വീകരിച്ച് തന്നെ സ്നേഹത്താല്* മൂടിയ,
    തന്റെ ആശകള്*, സ്വപ്നങ്ങള്*, ദുഃഖങ്ങള്* എല്ലാം തന്റേതുപോലാക്കിയ,
    സുഹൃത്തും പിതാവും മകനും എല്ലാമായ് തന്* ജീവിതം സഫലമാക്കിയ,
    തന്* പ്രാണനാഥന്റെ വേര്*പാട് താങ്ങുവാന്* കഴിയുമോ!

    മകന്

    താങ്ങായും തണലായും, ഉപദേശമായും അനുഗ്രഹമായും
    മാര്*ഗ്ഗമായും കരുത്തായും വിദ്യയായും സഹായമായും,
    അറിവായും ധനമായും സര്*വ്വോപരി സംരക്ഷണമായും
    ആ പിതാവ് തരേണ്ടുന്ന സന്തോഷമാകാന്* മറ്റെന്തിനു കഴിയും!
    Last edited by Vahaa11; 02-07-2012 at 07:24 AM.

  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default മരണം കവിത

    ഉച്ചയാകുന്നു,
    ഉച്ചിയില്* എരിയുന്നു സൂര്യനും.
    മച്ചിന്റെ സുഷിരങ്ങളെറിയുന്നു
    പിച്ചകപ്പൂക്കളത്രയും തറയില്*.
    കണി വെള്ളരിക്കായ തൂങ്ങുന്നോരുത്തരം
    കണ്ണീര് കയ്പായ് രുചിക്കുന്നിതധരങ്ങള്*!

    നിഴലുകള്* മാത്രമിഴയുന്ന മിഴികളുടെ
    തിമിര ദ്രൃഷ്ടികളിലെന്നും ജ്വലിക്കുന്നു
    തീരാ നഷ്ടങ്ങള്* തന്* മഞ്ജു വദനങ്ങള്*!!
    മുത്തശ്ശി മാവ് പന്തലിട്ട മുറ്റത്തീ തണലില്*
    പിച്ച വെച്ചോടുന്നു മക്കളും, ഒരു പിടി-
    ച്ചോറുമായ് ഓടിത്തളരുന്നെന്* പകുതിയും..
    മനസ്സിലിന്നെത്രമേല്* കൃത്യമായ് തെളിയുന്നു
    പൊയ്പോയ പ്രമദ കാലത്തിന്റെ ചിത്രങ്ങള്*!!

    നീര്*മുടിത്തുന്പിലെ തുളസിയും, നെറ്റിയില്*
    നീട്ടിക്കുറിയിട്ട ചന്ദനവുമതിന്* സുഗന്ധവും..
    കസവ് ചേലാങ്കിത പങ്കജലോചന
    കനവായ് മറഞ്ഞൊരീ നാലുകെട്ടും-മമ
    നോവായ് നിറം മങ്ങി, ഭിത്തിയില്* ചിതലേറ്റ
    നിഴലായ് തൂങ്ങുമെന്നച്ചനുമമ്മയും..
    ചന്ദനപ്പുകയില്* ഉടുത്തൊരുങ്ങിയന്നു-
    മച്ചകം വാണ ശീപോതിയും ഇന്നു
    തച്ചന്റെ സ്മൃതിയായ്* ചമഞ്ഞു നില്പൂ...
    ഒച്ചയനക്കങ്ങളാമോദ സന്താപ -
    മൊക്കെയും വിരജിച്ച നടുമുറ്റവും...

    ഓര്*മ്മകള്* മായാത്ത ഓര്*മ്മകള്* മാത്രമായ്
    പതുക്കെപ്പറഞ്ഞും കരഞ്ഞും ചിരിച്ചും
    പാദസ്വനത്തിനായ് കാത്തിരിപ്പൂ, പടിപ്പുര
    തള്ളിത്തുറക്കാതെ വരുവാനുണ്ടൊരാള്* മാത്രം.

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    മരണമേ നീ ഏതോ ഉപജാപത്തിന്*
    വേദനതന്* ലിഖിത സത്യം, നീ
    പതിയിരിക്കുന്നു സമയത്തിന്* അണുക്കളില്*
    പോലും അടിയറവു പറയാതെ വയ്യ
    ഏതു മഹാശക്തിതന്* ജീവനും
    ഒരു ഗ്രഹപ്പിഴപോല്* കെടുതിയായ്
    ജീവിതാനന്ദത്തിന്* നിദ്രാഭംഗമായി ശോകഗീതമായി
    ജീവന്*റെ മുകുളങ്ങളെയും ശിഖരങ്ങളെയും
    വിലയ്ക്കെടുക്കുന്നു വേദനതന്* വൈരമുത്തുകളാല്*…

    ആഗതമാം അവസാന ശത്രുവിന്* മുന്നില്*
    ആധുനികതതന്* അര്*ത്ഥശൂന്യമാം
    രക്ഷാകവചങ്ങളാല്* നിസഹായരായി
    പ്രതിഷേധത്തിന്* സ്വരമില്ലാതെ മൂകരായി നമ്മള്*
    പൂര്*ത്തികരിക്കാത്ത സ്വപ്നങ്ങളും മോഹങ്ങളുമായി
    മരണവീഥിയില്*, ഇനി മണ്ണിലേക്ക് മടക്കയാത്ര
    ഉണരാത്ത ഗാഡനിദ്രയ്ക്കായി...
    സമര്*പ്പിക്കുന്നു ചിലര്* പൊരുതിയും പോരുതാതെയും
    തോല്*ക്കുന്നു ചിലര്* നിന്നിലേക്ക്*..

    നിന്* വിജയമുറപ്പിക്കുവാന്* നീ അപഹരിച്ച
    ജീവനില്* കുത്തിനോക്കാറുണ്ടോ നീ ...?
    ആയുസിന്* പ്രാണരേഖയെ വലിച്ചും വലിച്ചു നീട്ടാതെയും
    ചേദിച്ചു നീ തളരുമ്പോള്* നിന്* കര്*ത്തവ്യം മനുഷ്യ-
    ജന്മങ്ങള്*ക്കും പ്രകൃതിതിതന്* ശക്തികള്*ക്കും
    പകര്*ന്നു നല്*കി വിശ്രമിക്കാറുണ്ടോ നീ..?
    മാനിക്കാതെ വയ്യ നിന്നോടെനിക്കു പ്രിയമില്ലെങ്കിലും
    നിന്* ദൗത്യം പൂര്*ത്തികരിക്കും നിക്ഷ്പക്ഷതതന്*
    കൂട്ടുകാരനായി അന്നുമിന്നും നീ മാത്രം...!!

    എന്തു നേടി ഞാന്* അടങ്ങാത്ത ആസക്തിയും
    കപട മുഖവും സ്നേഹം വാര്*ന്നു
    പോയ മനസും മാത്രമോ.. ?
    ഈ മൃതഭാഷതന്* ഇടനാഴിയില്*
    കാലചക്രത്തിന്* ശ്മാശനമൂകതയില്* പരിപൂര്*ണ്ണ
    പരാജയമാവത്തൊരു ജീവിതം മാത്രം മതിയെനിക്ക്
    നരകിക്കാതെ ഞാന്* പോലുമറിയാതെയെന്നെ
    കോണ്ടുപോയീടേണം നിന്* ദിഗ് വിജയത്തില്*
    എന്* വിജയങ്ങള്* ശൂന്യമാം പരാജയങ്ങള്* മാത്രം …!!



  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഇലകളുടെ മരണം

    കൂട്ടക്കരച്ചിലില്ലാതെഅനുശോചനങ്ങളില്ലാതെഒരു യാത്രാമൊഴി പോലും പറയാതെമഞ്ഞയുടെ നിസംഗതയില്*
    നിശബ്ദമായികാറ്റിന്റെ ഒരു കൊച്ചു സ്പര്*ശത്തില്* അടര്*ന്ന്*വായുവില്* ഒഴുകി
    പരന്ന്*ആരുമറിയാതിവെടെത്രയൊ മരണത്തിന്*കനമില്ലാ വീഴ്ചകള്*

  7. #7
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ആ പശുക്കുട്ടിയുടെ മരണം

    ആ പശുക്കുട്ടി ചത്തു
    ഞാന്* കണ്ടുകൊണ്ടുനിന്നു
    അതിന്റെ മരണമോ
    മരണത്തിലവസാനിച്ച ജീവിതമോ
    എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല.
    അവയെക്കുറിച്ചാലോചിക്കാന്* ഞാന്*
    മെനക്കെടുന്നുമില്ല,
    ഞാന്* കണ്ടു എന്നുളളതുമാത്രമാണ്
    എനിക്കതുമായുള്ള ബന്ധം.
    'മരണം', 'ജീവിതം' എന്നിത്യാദി സമസ്യകളെ
    'സമസ്യകള്*, സമീപനങ്ങള്*' എന്ന വലിയ തലക്കെട്ടോടുകൂടി
    ഞാന്* സമീപിച്ചിട്ടുണ്ട്.
    അതൊക്കെ ഒരുതരം കേമത്തമാണല്ലോ!
    എല്ലാ പ്രശ്നങ്ങളിലും ഞാനിങ്ങനെയാണ്.
    ഏതിന്റെയും കേവലസ്വഭാവങ്ങളെക്കുറിച്ച്
    ഉറക്കെ ചിന്തിക്കാന്* ഞാന്* സദാ സന്നദ്ധനാണ്.
    എന്നാല്* ഒന്നിനെ അതിന്റെ പ്രത്യേകതയില്* ശ്രദ്ധിക്കാന്*
    എനിക്കു നേരമില്ല.
    മേശപ്പുറത്തു കശക്കിയെറിഞ്ഞ ചീട്ടുകള്*
    അവയിലെ പുള്ളികള്*
    എന്നതില്*ക്കവിഞ്ഞ താത്പര്യമൊന്നിനോടുമെനിക്കു തോന്നാറില്ല.
    പശുക്കുട്ടിയുടെ മരണത്തെക്കുറിച്ചു പറയാന്* തുടങ്ങി
    ആത്മാവിഷ്കാരത്തിലെത്തി - ക്ഷമിക്കണം. ആ പശുക്കുട്ടി ചത്തു.
    സ്വന്തം കുറ്റിയില്*ക്കുരുങ്ങി
    സ്വന്തം കഴുത്തിറുകി
    സ്വന്തം മലമൂത്രങ്ങളില്* കുഴഞ്ഞ്
    സ്വന്തം കുളമ്പുകള്*കൊണ്ട് സ്വന്തം മലം ചവിട്ടിയരച്ച്
    സ്വന്തമായ കണ്ണുകള്* തുറിച്ച്
    സ്വന്തമായ ജീവിതത്തിനുനേരെ സ്വന്തം നാവു നീട്ടി
    സ്വന്തമായ മരണത്തില്* ചത്തു.
    വിശപ്പ് എന്ന അമൂര്*ത്താശയമായിരിക്കണം
    രോഗം എന്ന അമൂര്*ത്താശയമായിരിക്കണം
    പരാധീനത എന്ന അമൂര്*ത്താശയമായിരിക്കണം
    ഇത്തരമൊരു സംഭവത്തിനു വഴിതെളിച്ചത്.
    ഹാ! എത്ര മനോഹരമായ ആശയങ്ങള്*!
    'ഏഷ്യയിലെ കന്നുകാലി മരണം' എന്ന വിഷയത്തെ
    പുസസ്കരിച്ചു ഗവേഷണം നടത്തുന്നവര്*ക്ക്
    ശരിക്കും പ്രയോജനപ്പെടുത്താം.
    ഏതായാലും ആ പശുക്കുട്ടി ചത്തു.
    എത്ര കാലമായെന്നറിയില്ല
    ഞാന്* കാണാന്* തുടങ്ങിയതുമുതല്*
    ആ പശുക്കുട്ടി അതേ കുറ്റിയില്*
    അതേ കയറില്* കുരുങ്ങി നില്ക്കുകയായിരുന്നു.
    ആ കയറിന് കുറേക്കൂടി നീളമുണ്ടായിരുന്നതായി തോന്നുന്നു.
    പലപ്പോഴും കുറ്റി പറിച്ചെറിയുന്നതിന്നും
    കയറുപൊട്ടിക്കുന്നതിന്നും അതു ശ്രമിക്കുമായിരുന്നു.
    ഓരോ ശ്രമത്തിലും കയറു കുറ്റിയില്* ചുറ്റിച്ചുറ്റി
    കുറ്റിയും കയറും തമ്മിലുള്ള അകലം തുലോം കുറഞ്ഞ്
    കുറ്റിയില്* ചുറ്റിയ കയര്* കഴുത്തില്* കൂടുതലിറുകി.
    കണ്ണുവെട്ടത്തില്* കണ്ട കച്ചിത്തുറുവുകള്* നോക്കി
    കാട്ടുപയറുകള്* പടരുന്ന മലഞ്ചെരുവുകള്* നോക്കി
    നിലംപുള്ളടിയും കറുകയും വളരുന്ന വയല്*വരമ്പുകള്* നോക്കി,
    ഒന്നിലും തന്റെ നാവു നീട്ടിപ്പിടിക്കാനാവാതെ
    ആ പശുക്കുട്ടി അമറുന്നതു ഞാന്* കേട്ടിട്ടുണ്ട്.
    അതുകേട്ട കച്ചിത്തുറുവുകള്* കുലുങ്ങിച്ചിരിച്ചു.
    മലഞ്ചെരിവുകള്* മുഖം തിരിച്ചു.
    നിലംപുള്ളടിയും കറുകയും കണ്ണീര്* പൊഴിച്ചു.
    എനിക്കൊന്നും തോന്നിയില്ല.
    തവിടുകലക്കിയ കാടിവെള്ളം കുടിക്കാന്*
    കുന്നിന്* ചെരിവുകള്* കുതിച്ചുകയറാന്*
    കാട്ടുപയറുകള്* കടിച്ചു വയറുനിറയ്ക്കാന്*
    പച്ചമരങ്ങളുടെ തണലില്* കിടന്നയവിറക്കാന്*
    അന്തിചായുമ്പോള്* കുടമണികള്* കിലുക്കി കൂടണയാന്*,
    ആ പശുക്കുട്ടിയും കൊതിച്ചുകാണും.
    അത്രവലിയ കൊതികള്* വച്ചുപുലര്*ത്താനുള്ള ശേഷി
    ആ പശുക്കുട്ടിക്കുണ്ടായിരുന്നോ? എന്തോ!
    ആ പശുക്കുട്ടി ചത്തു.
    മുറുകുന്ന കയറിന്റെ അറ്റം ചവച്ചും
    കുറ്റിയിലെ മുഴകള്* നക്കിയും
    സ്വന്തം രോമങ്ങള്* നക്കിയും
    വിളര്*ത്ത പകലുകളിലും വിറങ്ങലിച്ച രാത്രികളിലും അമറിയും
    കറങ്ങിമാറുന്ന ഋതുക്കളില്*
    വെയിലും മഴയും മഞ്ഞും സഹിച്ചും
    കൊഴിഞ്ഞുവീഴുന്ന രോമങ്ങളില്* ദയനീയമായി നോക്കിയും
    കാറ്റില്* പറന്നുവരുന്ന കരിയിലകളും
    കച്ചിത്തുരുമ്പുകളും മാത്രം തിന്നും
    ഉച്ചിയില്* വീണൊലിച്ചിറങ്ങുന്ന മഴത്തുള്ളികള്* മാത്രം നുണഞ്ഞും
    ആ പശുക്കുട്ടിയെന്നും അവിടെയുണ്ടായിരുന്നു.
    എന്റെ ഉദാസീന നിമിഷങ്ങളില്*
    വെറുംകണ്ണോടെ ഞാനതിനെ കണ്ടുപോന്നു.
    ആ പശുക്കുട്ടി ചത്തു.
    അതിന്റെ ജീവിതകാലത്ത്
    അതൊന്നിനെക്കുറിച്ചും ആലോചിച്ചിരിക്കാനിടയില്ല.
    സ്വന്തം ജീവിതത്തെക്കുറിച്ചുപോലും.
    എല്ലാം അനുഭവിക്കുകയായിരുന്നു.
    അതുകൊണ്ടു മരണവും വെറുമൊരനുഭവം മാത്രമായിരിക്കണം
    ഭൂതവും ഭാവിയും അലോരസപ്പെടുത്താത്ത അനുഭവം.
    എന്നാല്* മരണത്തലൂടെ പ്രകൃതിയിലെ എല്ലാ ദൃശ്യങ്ങളിലേക്കും
    തന്റെ കണ്ണുപായിക്കാന്*
    ആ പശുക്കുട്ടിക്കു സാധിച്ചിരിക്കുന്നു.
    എത്തിപ്പിടിക്കാന്* കഴിഞ്ഞിട്ടില്ലാത്ത
    എല്ലാ കച്ചിത്തുറുകളിലും തന്റെ നാവു ചുറ്റിപ്പടരാന്*
    അതിനു കഴിഞ്ഞിരിക്കുന്നു.
    മരിച്ച ആ പശുക്കുട്ടിയുടെ തുറിച്ച കണ്ണുകളില്*
    ലോകത്തിന്റെ എല്ലാ കുന്നുകളും കുലപര്*വ്വതങ്ങളും
    വയലുകളും വന്*കടലുകളും ഇളകിമറിഞ്ഞു
    കുരുങ്ങിക്കിടക്കുന്നു.
    പിളര്*ന്ന വായില്*നിന്നൊഴുകിവീണ നുരയിലും പതയിലും
    ചിറകുകുഴഞ്ഞ ഈച്ചയെപ്പോലെ ഈ ഭൂമി പിടയുന്നു
    വരണ്ട ശ്വാസനാളത്തില്*നിന്ന് തെറിച്ചുപോയ ജീവന്*
    കൊല്ലിയാനെപ്പോലെ എവിടെയാണ്?
    ഏതുമരത്തിലാണ് ചെന്നൊളിച്ചത്?
    നിങ്ങളെന്തിനാണു വന്നത്?
    ആ പശുക്കുട്ടിയുടെ ശവം പൊക്കിയെടുത്ത്
    ഘോഷയാത്ര നടത്താനോ?
    നിങ്ങളുടെ തീന്*മേശകളിലെ വിഭവങ്ങള്*ക്ക്
    വിശുദ്ധി ചേര്*ക്കാനോ?
    ആ പശുക്കുട്ടിയുടെ ശവക്കുഴിക്കുമേല്*
    നിങ്ങളുടെ പ്രതിമ സ്ഥാപിക്കാനോ?
    നില്ക്കണേ!
    സ്വന്തം മലത്തില്* സ്വന്തം കുളമ്പുകള്*കൊണ്ട്
    അതു കുറിച്ചുവച്ചിരിക്കുന്ന ആ മരണപത്രംകൂടി വായിക്കുക
    "എന്റെ ശവമെങ്കിലുമെനിക്കെന്റേതായിരിക്കണം"
    അതെ, അതെ
    ഇതൊക്കെ പറയാനും ചോദിക്കാനും ഞാനാരുമല്ല
    ആ പശുക്കുട്ടിയുടെ മരണവും
    അമൂര്*ത്തമായ ഒരാശയമായിത്തീര്*ന്നുകഴിഞ്ഞിരുന്നതിനാല്*
    എനിക്കധികം ക്ലേശിക്കേണ്ടിവന്നില്ല
    ആ പശുക്കുട്ടി ചത്തു-
    കേവലമായ മരണം

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •