Results 1 to 9 of 9

Thread: മരണം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default മരിച്ചവന്*റെ കണ്ണീര്

    മരിച്ചവന്*റെ കണ്ണീര് കണ്ടിട്ടുണ്ടോ ?
    മരിച്ചവനു കണ്ണീരോ ?
    ഉത്തരം മറുചോദ്യമാവും

    ചോദ്യചിഹ്നത്തിന്*റെ
    അരിവാള്*മുന
    കഴുത്തോട് ചേര്*ത്ത് പറയട്ടെ :

    തന്നെയോര്*ത്തല്ല ,
    തനിക്ക് ശവപ്പെട്ടി
    പണിയേണ്ടി വന്നവനെയോര്*ത്ത്
    അവന്*റെ ഏകാന്തതയോര്*ത്ത്

    അവന്*റെ അന്നത്തില്*
    മരണത്തിന്*റെ കയ്പ്പുണ്ട്
    കാതിലത്രയും
    നിലച്ച ഹൃദയത്തിന്*റെ മുഴക്കമുണ്ട്
    നിശ്വാസം നിറയെയും
    മടുപ്പിക്കുന്ന ഗന്ധമുണ്ട്
    നിഴലുകള്*ക്ക് പോലും
    രക്തച്ഛവിയുണ്ട്

    ഒരുപാട് മരണങ്ങളുടെയും
    സ്വന്തം ജീവിതത്തിന്*റെയും
    ഇടയിലെ തുരുത്തില്*
    അയാള്* ഏകനാണ്

    ഏകാന്തതയുടെ നൂറുവര്*ഷങ്ങള്*
    മതിയായെന്നു വരില്ല
    സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
    പാതിജീവനായിരുന്നവള്*ക്ക് ,
    സ്വന്തം ചോരയ്ക്ക്
    ശവപ്പെട്ടി പണിയേണ്ടി വന്നവന്*റെ
    വേദന മറന്നു കിട്ടാന്*

    എങ്കിലും ശവപ്പെട്ടി വില്*ക്കുന്നവന്
    മരണമില്ലാതെ ജീവിതമില്ലല്ലോ !

    മരിച്ചവന്* കരയാതെന്തു ചെയ്യും



  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ഭൂമിയിൽ
    അവസാനം
    മരിക്കുന്ന മനുഷ്യനെ
    അടക്കുവാൻ
    ആരുമുണ്ടാവില്ല.

    അപ്പോൾ
    ഭൂമി കുഴിയും
    ആകാശം
    മൂടിയും ആകും

    ഭൂമി ഒരാൾക്കുള്ള
    ശവപ്പെട്ടി
    മാത്രം...

    പ്രപഞ്ചത്തെ
    പിന്നീടെപ്പോഴൊ
    ആരൊക്കെയൊ
    എവിടെയൊക്കെയൊ
    ഇരുന്ന് കുഴിച്ചു കുഴിച്ചു
    നോക്കുമ്പോൾ
    ഭൂമിയും കാഴ്ച്ചയിൽ
    പെടാതിരിക്കില്ല;
    ഉള്ളിൽ ദഹിക്കാത്ത
    കുറച്ചസ്ഥികളുമായ്

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •