-
വനിതാ ഓട്ടോ ഡ്രൈവര്‍*മാര്‍* 'മധുരപ്പതിനെട്ട
കോഴിക്കോട് നഗരത്തിലെ തിരക്കില്‍* ചീറിപ്പായുന്ന വാഹനങ്ങള്‍*ക്കിടയിലൂടെ അവരുടെ
ഓട്ടോ ഓടിത്തുടങ്ങിയിട്ട് 18 വര്*ഷം. അയ്യായിരത്തില്‍*പ്പരം പുരുഷ ഓട്ടോ
ഡ്രൈവര്‍*മാര്‍*ക്കിടയില്* പതിനാറ് വനിതാ ഡ്രൈവര്‍*മാരാണ് ആണിനോളം പോരുന്ന
തന്റേടവും ധൈര്യവുമായി നഗരത്തില്‍* കറങ്ങുന്നത്. ആദ്യമൊക്കെ ഒരു പാട് യാതനകള്‍*
ജോലിയ്ക്കിടയില്‍* ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍* എല്ലാവരും സന്തോഷത്തിലാണ്.
ലോണെടുത്തും പലിശയ്ക്ക് കടംവാങ്ങിയും വിലപിടിപ്പുള്ള പലതും
വിറ്റുപെറുക്കിയുമാണ് പലരും ഓട്ടോ സ്വന്തമാക്കിയത്. എല്ലാവരും സ്ഥിര വരുമാനം
ആഗ്രഹിക്കുന്നവരാണ്. സ്വന്തം കാലില്‍* ജീവിക്കണമെന്ന് ഉറച്ച ആഗ്രഹമുള്ളവര്‍*.
പണമാണ് എല്ലാവരുടെയും പ്രശ്*നവും. കുടുംബിനികളും അല്ലാത്തവരും
ഇക്കുട്ടത്തിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്*ക്കുന്നവരാകുമ്പോള്* ഒരു
കുടുംബത്തില്‍* ഭാര്യയും ഭര്*ത്താവും ജോലിചെയ്യുമ്പോള്‍* അല്ലലില്ലാതെ
ജീവിക്കാമെന്ന് ഡ്രൈവര്‍* പുഷ്പലത പറയുന്നു. പതിനെട്ടു വര്*ഷമായി
പെണ്*കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചിട്ട്. ഓരോ വര്*ഷവും ഇവര്‍*ക്കിടയില്*
പുരോഗതി ആവോളമുണ്ട്. എല്ലാ ഡ്രൈവര്‍*മാരും കുട്ടികളെ രാവിലെയും വൈകിട്ടും
സ്*കൂളില്* കൊണ്ടുവിടുന്നതും തിരിച്ചു വീട്ടില്‍* കൊണ്ടെത്തിക്കുന്നതും
തികച്ചും ആത്മാര്*ഥതയോടെയാണ്. സ്ത്രീകളായതിനാല്‍* പുരുഷന്മാരേക്കാളും
വാത്സല്യവും കരുതലും കുട്ടികളോടുണ്ടാകുമെന്നതും പ്രത്യേകതയാണ്. കുട്ടികളുടെ
ഓട്ടോആന്റിമാരെ മാതാപിതാക്കള്‍*ക്കും വളരെയധികം വിശ്വാസമാണ്.
ഈ ഒരു ജോലി മാത്രമല്ല ഡ്രൈവര്‍* പണിയിലുള്ളത്. കുട്ടികളുടെ ബഹളം കഴിഞ്ഞാല്‍*
മിഠായിത്തെരുവിലും, റെയില്‍*വേ സ്റ്റേഷനിലും മാനാഞ്ചിറയിലും പാളയത്തുമൊക്കെയായി
ഒരു ജെറ്റ് വിമാനത്തിന്റെ വേഗത്തില്‍* പെണ്*കരുത്തുകള്‍* പായുന്നതും കാണാം.
യാത്രക്കാരോട് സൗമ്യമായി പെരുമാറുന്നതും, കൃത്യമായി പണം വാങ്ങുന്നതും വനിതാ
ഡ്രൈവര്‍*മാരാണെന്ന് നഗരത്തിലൊന്ന് അന്വേഷിച്ചാല്‍* ആരും പറയും. മുമ്പൊക്കെ
വനിതാ ഡ്രൈവര്‍*മാര്‍*ക്ക് യാത്രക്കാരില്‍* നിന്ന് പല രീതിയിലുള്ള ദുരനുഭവങ്ങള്‍*
നേരിടേണ്ടി വന്നിട്ടുമുണ്ട്. ചില ആളുകള്‍* ഓട്ടം പോകണമെന്ന് പറഞ്ഞ് റൂട്ട്
തെറ്റിച്ച് കഷ്ടപ്പെടുത്തുന്നതും സ്ഥിരം പല്ലവിയായിരുന്നു. കൂടാതെ
പലയിടങ്ങളിലായി ഓട്ടം പോകുകയും പണം കൊടുക്കാതെ സ്ത്രീകള്‍*ക്കു നേരേ
ആക്രോശിക്കുന്നതും പതിവായിരുന്നെന്നും ഡ്രൈവര്‍*മാര്‍* ഒന്നടങ്കം പറയുന്നു.
പക്ഷേ, ഇന്ന് സ്ഥിതി മാറി, സ്ത്രീകള്‍*ക്കും പുരുഷനെപ്പോലെ ഓട്ടോ ഓടിക്കാന്‍*
സാധിക്കുമെന്ന് ഈ പെണ്*പുലികള്‍* തെളിയിച്ചു കഴിഞ്ഞു. റൂട്ട് തെറ്റിച്ച്
യാത്രക്കാര്‍* പറഞ്ഞുകൊടുത്താല്‍* ഇവര്‍* വീഴില്ല. നഗരത്തിന്റെ മുക്കും മൂലയും
വനിതാ ഡ്രൈവര്‍*മാര്‍*ക്ക് ഹൃദിസ്ഥമാണ്. രാത്രിയായാലും പകലായാലും ഇവര്‍*ക്ക് ഈ
നഗരത്തെ വിശ്വാസമാണ്. എത്ര രാത്രിയായാലും ഈ നാട്ടുകാര്‍* ഇവരെ ചതിക്കില്ല
എന്നുള്ള വിശ്വാസവുമുണ്ട്.
പുരുഷ സഹപ്രവര്*ത്തകരും ഇവര്‍*ക്ക് നല്ല പിന്തുണയുമായി രംഗത്തുണ്ട്. വാഹനത്തിന്
എന്തെങ്കിലും തകരാറു സംഭവിച്ചാലും തങ്ങള്‍*ക്ക് എന്തെങ്കിലും പ്രശ്*നങ്ങള്‍*
ഉണ്ടായാലും സഹപ്രവര്*ത്തകര്* ഒറ്റക്കെട്ടായി നില്*ക്കാറുണ്ടെന്നും ഡ്രൈവര്‍*
പുഷ്പലത പറഞ്ഞു.
''ഞങ്ങളെ കോഴിക്കോട് നഗരവും നാട്ടുകാരും പോലീസുദ്യോഗസ്ഥരും രണ്ട് കൈയും
നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഞങ്ങള്‍*ക്കു വേണ്ട എല്ലാ പിന്തുണയും ബന്ധപ്പെട്ട
അധികാരികളുടെ അടുത്തുനിന്ന് ലഭിക്കുന്നുണ്ട്''-ഡ്രൈവര്‍* പുഷ്പലത
കൂട്ടിച്ചേര്*ത്തു.
ഞങ്ങളുടെ കൂട്ടത്തിലേക്ക് ഇനിയും സഹോദരിമാര്‍* കടന്നുവരണമെന്നാണ്
പെണ്*പടയാളികളുടെ ആഗ്രഹം. ഒരിക്കല്‍* നൊമ്പരത്തിപ്പൂക്കളായിരുന്ന ഇവര്‍*
ഇപ്പോള്‍* കണ്ണീരിനോട് വിട പറഞ്ഞിരിക്കുന്നു. സങ്കടങ്ങള്‍*ക്ക് ഗുഡ് ബൈ പറഞ്ഞു
കൊണ്ട് വീണ്ടും തിരക്കുപിടിച്ച യാത്രയിലേക്കിറങ്ങുന്നു. പുതിയ പ്രതീക്ഷകളോടെ...
Tags: auto drivers, lady auto drivers, Kozhikode auto drivers , vehicle
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks