സിനിമയെ സത്യസന്ധമായി അവലോകനം ചെയ്യുന്ന ചാനലുകള്*ക്കും വെബ്*സൈറ്റുകള്*ക്കുമെതിരെ ആരാധകരും സിനിമയുടെ അണിയറക്കാരും രംഗത്തെത്തുന്ന മോശം പ്രവണതയ്ക്കും പുതിയ റിലീസുകളോടെ ആക്കമേറുകയാണ്. ലാല്*ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാലയിലൂടെ ആരംഭിച്ച പ്രവണത കാസനോവയിലൂടെ ശക്തിപ്രാപിയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്* കാണാന്* കഴിയുന്നത്.

സ്വകാര്യ ചാനല്* സംപ്രേക്ഷണം ചെയ്ത സിനിമാ അവലോകന പരിപാടിയില്* പറഞ്ഞ അഭിപ്രായം രസിയ്ക്കാത്ത സ്പാനിഷ് മസാലയിലെ നടന്* ചാനലിനെതിരെ ഭീഷണി മുഴക്കിയത്രേ. സിനിമ പ്രതീക്ഷിച്ചത്ര ന്നായില്ല എന്ന ഭാഗം നീക്കം ചെയ്യണമെന്നും അത് പുനസംപ്രേക്ഷണം ചെയ്യരുതെന്നും പറഞ്ഞ് നടന്റെ ആളുകളും നടന്* തന്നെയും പലവട്ടം ചാനലുമായി ബന്ധപ്പെട്ടുവെന്നാണ് അറിയുന്നത്.

എന്നിട്ടും പരിപാടി വീണ്ടും സംപ്രേക്ഷണം ചെയ്തപ്പോഴാണ് ഇത് ഞങ്ങള്* സംഘടനാപരമായി നേരിടുമെന്നും വേണ്ടിവന്നാല്* ചാനല്* ബഹിഷ്*കരിച്ചുകളയുമെന്നും ഭീഷണിയുണ്ടായതായി പറയപ്പെടുന്നു. സിനിമ മോശമാണെങ്കില്* കൂടി അക്കാര്യം പറയരുതെന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കാസനോവയെ മൃദുവായെങ്കിലും വിമര്*ശിച്ച ഇന്ത്യാവിഷന്* ചാനലിനെതിരെ ലാല്* ആരാധകര്* നടത്തുന്ന
പ്രചാരണങ്ങളും ഇതിന് സമാനമാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. തങ്ങള്*ക്ക് രസിയ്ക്കാത്ത കാര്യങ്ങള്* കേള്*ക്കുമ്പോള്* പ്രകോപിതരായ ആരാധകര്* നടത്തുന്ന ഈ ആക്രമണം മലയാള സിനിമയ്ക്ക് ആത്യന്തികമായി ഗുണം ചെയ്യില്ലെന്ന കാര്യമുറപ്പാണ്