മമ്മൂട്ടിക്ക്* പ്രിയാമണിയെ നായികയായി വേണ്ട? ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനൊരുങ്ങുന്ന 'താപ്പാന'യില്* പ്രിയാമണിയെ നായികയാക്കാനായിരുന്നു നീക്കം. നായകനായ മമ്മൂട്ടിക്ക്* ഇതത്ര ഇഷ്*ടമായില്ലത്രെ. തനിക്ക്* നായികയായി പ്രിയാമണിയെ വേണ്ട എന്ന്* മമ്മൂട്ടി കട്ടായം പറഞ്ഞുവെന്നാണ്* അണിയറ വാര്*ത്തകള്*. സൂപ്പറിനെ അനുനയിപ്പിച്ച്* പ്രിയാമണിയെത്തന്നെ നായികയാക്കാന്* ജോണി ആന്റണി ആവതു ശ്രമിച്ചു നോക്കിയെന്നും പാപ്പരാസികള്* റിപ്പോര്*ട്ടു ചെയ്യുന്നു. പക്ഷേ സൂപ്പര്* വഴങ്ങിയില്ല. എന്തുതന്നെയായാലും താന്* പ്രിയാമണിയുടെ നായകനാവില്ലെന്ന നിലപാടില്* താരം ഉറച്ചു തന്നെ നിന്നു. പിന്നീട്*, താപ്പാനയിലെ നായികയായി മമ്മൂട്ടിയുടെ കൂടി താല്*പര്യ പ്രകാരം സംവൃത സുനിലിനെ തീരുമാനിച്ചുവെന്നാണ്* ഒടുവില്* പാപ്പരാസികള്* നല്*കുന്ന വിവരം .
രഞ്*ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്* ആന്റ്* ദി സെയിന്റ്*' എന്ന ചിത്രത്തിലാണ്* ഇതിനു മുന്*പ്* മമ്മൂട്ടിയും പ്രിയാമണിയും ഒരുമിച്ചത്*. അതിനു മുന്*പോ അതിനു ശേഷമോ ഒരു ചിത്രത്തിലും ഇവര്* ജോഡി ചേര്*ന്നിട്ടുമില്ല. പ്രാഞ്ചിയേട്ടന്റെ ലൊക്കേഷനില്* വച്ചേ മമ്മൂട്ടിയും പ്രിയാമണിയും തമ്മില്* സ്വരച്ചേര്*ച്ചയില്ലായ്*മ തുടങ്ങിയതാണെന്നും അതാണിപ്പോള്* മമ്മൂട്ടിയുടെ പ്രിയാമണി വിരോധത്തിനു കാരണമെന്നും പറയുന്നു.