-
മോഹന്*ലാലിനെ ബോളിവുഡ് അപമാനിക്കുന്നു?
മോഹന്*ലാല്* എത്ര പ്രതിഫലം വാങ്ങണം? അത് തീരുമാനിക്കുന്നത് തീര്*ച്ചയായും അദ്ദേഹം തന്നെയാണ്. മലയാളത്തില്* ഒരു കോടി മുതല്* ഒന്നരക്കോടി രൂപ വരെ ലാല്* പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാല്* ചില ചിത്രങ്ങളില്* സൌജന്യമായും അഭിനയിക്കുന്നുണ്ട്. അത് ലാലിന്*റെ മാത്രം നിശ്ചയമാണ്.
എന്നാല്* മോഹന്*ലാലിന്*റെ മൂല്യം നിര്*ണയിക്കാന്* ചില ബോളിവുഡ് നിര്*മ്മാതാക്കള്* ഇറങ്ങിപ്പുറപ്പെട്ടാലോ? മോഹന്*ലാലിന് ഹിന്ദിയില്* വലിയ മാര്*ക്കറ്റില്ലെന്നും അതുകൊണ്ട് അദ്ദേഹം പ്രതിഫലം കുറയ്ക്കണമെന്നുമാണ് ‘തേസ്’ എന്ന ചിത്രത്തിന്*റെ നിര്*മ്മാതാവ് രത്തന്* ജെയിന്* ആവശ്യപ്പെടുന്നത്. തേസിലെ അഭിനയത്തിന് ഒരുകോടി രൂപ പ്രതിഫലം നല്*കാന്* രത്തന്* ജെയിന്* തയ്യാറല്ലത്രെ.
മോഹന്*ലാല്* അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല തേസില്* അദ്ദേഹത്തെ ഉള്*പ്പെടുത്തിയത്. സുഹൃത്ത് പ്രിയദര്*ശന്*റെ സ്നേഹപൂര്*വമുള്ള നിര്*ബന്ധം കാരണമാണ് ലാല്* തേസില്* അഭിനയിക്കാന്* തയ്യാറായത്. ചിത്രം പൂര്*ത്തിയായപ്പോള്* മോഹന്*ലാലിന്*റെ മാര്*ക്കറ്റ് വാല്യുവിനെക്കുറിച്ച് ചോദ്യങ്ങളുയര്*ത്തി ആവശ്യപ്പെട്ട പ്രതിഫലം നല്*കാതിരിക്കാന്* നിര്*മ്മാതാവ് ശ്രമിക്കുകയാണെന്നാണ് ബോളിവുഡ് റിപ്പോര്*ട്ടുകള്*.
എന്നാല്* പ്രിയദര്*ശന്* ഇക്കാര്യത്തിന് നിര്*മ്മാതാവുമായി ഇടഞ്ഞു എന്നും അറിയുന്നു. മോഹന്*ലാലിന് പ്രതിഫലമായി ഒരുകോടി രൂപതന്നെ നല്*കണമെന്ന് പ്രിയന്* ആവശ്യപ്പെട്ടു. എന്നാല്* ഇതുവരെയും രത്തന്* ജെയിന്* അതിന് തയ്യാറായിട്ടില്ല എന്നാണ് അറിയുന്നത്.
ഈ വിവാദത്തില്* മോഹന്*ലാല്* പ്രതികരിച്ചിട്ടില്ല. മലയാളത്തില്* ഒട്ടേറെ നിര്*മ്മാതാക്കളും സംവിധായകരും മോഹന്*ലാലിന്*റെ ഡേറ്റിനായി കാത്തുനില്*ക്കുമ്പോഴാണ് ഹിന്ദിയില്* അതിഥിവേഷത്തിലഭിനയിക്കുകയും അതിന്*റെ പ്രതിഫലം മാന്യമായി ലഭിക്കാതിരിക്കുകയും ചെയ്യുന്നത്. മലയാളത്തിലെ മഹാനടന്*റെ താരമൂല്യം ബോളിവുഡ് നിര്*മ്മാതാക്കള്* ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നതാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks