-
കണ്ണുരുട്ടിയാല്* മാഷ് അകത്താകും
സ്കൂളിലെത്തിയാല്* അധ്യാപകര്* കുട്ടികളെ പഠിപ്പിച്ച് സ്ഥലം വിട്ടേക്കുക. കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കാനൊ വഴക്ക് പറയാനൊ നില്*ക്കണ്ട. പണിപോയേക്കും. സ്കൂളില്* വിദ്യാര്*ഥികളെ ശിക്ഷിക്കുന്ന അധ്യാപകര്*ക്കെതിരെ കേസെടുക്കാനാണ് കുട്ടികളുടെ അവകാശങ്ങള്* സംരക്ഷിക്കാനുള്ള ദേശീയ കമ്മിഷന്റെ (എന്* സി പി സി ആര്*)ശുപാര്*ശ. ശുപാര്*ശകളടങ്ങിയ റിപ്പോര്*ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്.
വിദ്യാര്*ഥികളെ വടികൊണ്ട് ശിക്ഷിക്കുന്നവര്*ക്കെതിരെ മാത്രമല്ല കുട്ടികളോട് ദേഷ്യപ്പെട്ടാലും അധ്യാപകര്*ക്കെതിരെ നടപടിയുണ്ടാകും. കുടുംബപശ്ചാത്തലം പറഞ്ഞു പരിഹസിക്കുന്നതും മാര്*ക്ക്* കുറഞ്ഞതിന്* അധിക്ഷേപിക്കുന്നതുമൊക്കെ മാനസിക പീഡനങ്ങളായി കണക്കാക്കണമെന്നും ശുപാര്*ശയില്* പറയുന്നു. രാജ്യത്തെ 99% കുട്ടികളും സ്കൂളില്* ഏതെങ്കിലും വിധത്തില്* പീഡിപ്പിക്കപ്പെടുന്നെന്നാണു കണക്കെന്ന് കമ്മിഷന്* ചൂണ്ടിക്കാണിക്കുന്നു.
വിദ്യാര്*ഥികള്*ക്കെതിരായ പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്* നടപടിയെടുക്കാന്* സ്*കൂളുകളില്* പ്രത്യേക നിരീക്ഷണ സെല്* ഏര്*പ്പെടുത്തണം.വിദ്യാര്*ഥികള്*, പി ടി എ അംഗങ്ങള്*, അധ്യാപകര്*, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്*, സന്നദ്ധസംഘടനകള്* തുടങ്ങിയവരെ ഉള്*പ്പെടുത്തിയാണ് സെല്* രൂപികരിക്കേണ്ടത്. കുട്ടികളുടെ പരാതി കേള്*ക്കുകയാണ് സെല്ലിന്റെ ചുമതല. കുറ്റക്കാരായ അധ്യാപകര്*ക്കെതിരെ ഇന്ത്യന്* ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകള്* പ്രകാരം കേസെടുക്കാണമെന്നും ശുപാര്*ശയില്* പറയുന്നു.
അനുസരണയില്ലാത്ത കുട്ടികളെ കൈകാര്യം ചെയ്യാന്* അധ്യാപകര്*ക്ക് പ്രത്യേക പരിശീലനം നല്*കണം. ആവശ്യമെങ്കില്* കൗണ്*സലര്*മാരെ വെക്കണം. അധ്യാപനം ശരിയല്ലെങ്കില്* അത് തുറന്നുപറയാന്* കുട്ടികള്*ക്ക് അവസരം നല്*കണമെന്നും ശുപാര്*ശയില്* പറയുന്നു.
തങ്ങള്* കുട്ടികളെ ശാരീരികമായോ മാനസികമായോ വിവേചനപരമായ ചെയ്*തികളിലൂടെയോ പീഡിപ്പിക്കില്ലെന്നു പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ സ്കൂളുകളിലെയും അധ്യാപകര്* ഇനി സ്കൂള്* മാനേജ്മെന്റിനും ജില്ലാ വിദ്യാഭ്യാസ ഓഫിസര്*ക്കും എഴുതിക്കൊടുക്കണം. ഇതിന് വിവരീതമായി പ്രവര്*ത്തിക്കുന്ന സ്കൂളുകളുടെ അംഗീകാരം വരെ നഷ്ടപ്പെടാം.
Keywords:students,school, teachers,training, management, education officer,teaching,NCPCR,PTA,private school, government school
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks