ഹൃദയാഘാതങ്ങള്* അനുദിനം വര്*ധിച്ചുവരുന്ന ബ്രിട്ടനില്* ജീവപ്രതീക്ഷയേകുന്ന അത്ഭുത ഗുളിക ഇന്നുമുതല്* വിപണിയിലെത്തും. വെറും 1.40 പൗണ്ട് വിലയുള്ള ഇവാബ്രാഡിന്* ഗുളിക കഴിച്ചാല്* ഹൃദ്രോഗത്തിലൂടെ മരിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുമെന്നാണ് ഡോക്ടര്*മാരുടെ അഭിപ്രായം. എന്* എച്ച് എസിനും ഇത് സഹായകമാകും. ഹൃദയരോഗങ്ങള്* മൂലമുള്ള ആശുപത്രി പ്രവേശനം നാലിലൊന്നായി കുറയ്ക്കാന്* കഴിയുമെന്ന് എന്* എച്ച് എസ് അധികൃതരും പ്രതീക്ഷിക്കുന്നു. പ്രോക്കോറാലന്* എന്ന ബ്രാന്*ഡ് നാമത്തിലും ഈ ഗുളിക അറിയപ്പെടുന്നുണ്ട്. രോഗികള്*ക്കും ഡോക്ടര്*മാര്*ക്കും അസാധാരണമായ വാര്*ത്തയാണിതെന്ന ഗുളികയുടെ ട്രയലുകളില്* പങ്കെടുത്ത ഒരു വിദഗ്ധന്* അഭിപ്രായപ്പെട്ടത്. വര്*ഷങ്ങളായി യു കെയിലെ അന്*ജൈന രോഗികളില്* ഉപയോഗിച്ചുവരുന്ന ഇതിന് സമാനമായ മരുന്നിന് ദോഷഫലങ്ങളില്ലെന്നാണ് വിലയിരുത്തല്*. ഹൃദ്രോഗമുള്ളവരെ ചികിത്സിക്കാന്* യൂറോപ്യന്* മെഡിസിന്*സ് ഏജന്*സി അംഗീകാരം നല്*കിയതോടയാണ് ഇന്നുമുതല്* ഇത് വിപണിയിലെത്തിക്കുന്നത്. രാജ്യത്തെ 900,000 പേര്* ഹൃദ്രോഗികളാണെന്നാണ് കണക്ക്. ശരീരമെമ്പാടും രക്തം പമ്പ് ചെയ്യാനുള്ള ശക്തി ഹൃദയത്തിന് നഷ്ടമാകുകയും ഇത് ക്ഷീണത്തിനും ശ്വാസംമുട്ടലിനും വഴിതെളിക്കുകയുമാണ് ആദ്യമുണ്ടാകുക. ഹൃദയമിടിപ്പ് നിരക്ക് കൂടുകയും മറ്റു പ്രശ്*നങ്ങള്* വ്യക്തമാകുകയും ചെയ്യുന്നതോടെ രോഗം മൂര്*ച്ഛിച്ചതായി പറയാം. എന്* എച്ച് എസ് ആശുപത്രികളില്* ഉപയോഗിക്കുന്നതിന് ഇ എം എ അംഗീകാരം ലഭിക്കണമെന്നതിനാല്* മരുന്ന് വിപണിയിലെത്തിക്കാന്* വൈകുകയായിരുന്നു. ഗുളികയ്ക്ക് ദോഷഫലങ്ങളൊന്നുമില്ലെങ്കിലും പ്രൈമറി കെയര്* ട്രസ്റ്റുകളുടെയോ സ്*പെഷ്യലിസ്റ്റ് കാര്*ഡിയോളജിസ്റ്റുകളുടെയോ നിര്*ദേശപ്രകാരമെ ഗുളിക കഴിക്കാന്* പാടുള്ളൂ എന്ന് നിര്*ദേശിച്ചിട്ടുണ്ട്. ഹൃദ്രോഗം മൂലമുള്ള മരണം 39 ശതമാനം പ്രോക്കോറാലന്* കുറയ്ക്കുമെന്നാണ് കണക്കുകള്* ചൂണ്ടിക്കാണിക്കുന്നത്. അതായത് പ്രതിവര്*ഷം 39,000 പേരെ രക്ഷിക്കാന്* കഴിയും. ഹൃദയമിടിപ്പിന്റെ വേഗം സാവധാനം കുറച്ചുകൊണ്ട് പ്രവര്*ത്തിക്കുന്ന ഗുളിക യു കെ ഉള്*പ്പെടെ 37 രാജ്യങ്ങളില്* പരീക്ഷണത്തിന വിധേയമാക്കിയിട്ടുണ്ട്. മറ്റു ഗുളികകള്*ക്ക് വിപരീതമായി രക്തസമ്മര്*ദ്ദനില കുറയ്ക്കാതെയാണ് അത് ഹൃദയമിടിപ്പ കുറയ്ക്കുന്നത്