- 
	
	
		
		
		
		
			
 ആരാധകര്‍*ക്ക് കുരുമുളക് സ്പ്രേ പ്രയോഗം
		
		
				
					
					
				
				
					
				
		
			
				
					
വാഹനാപകടത്തില്‍* പരുക്കേറ്റ  ജഗതി ശ്രീകുമാറിനെ കാണാന്‍* നടന്* മമ്മൂട്ടിയെത്തിയത് ആശുപത്രിയില്‍* സിനിമാ  സ്റ്റൈല്‍* രംഗങ്ങള്‍*ക്കിടയാക്കി. ആരാധകരുടെ പ്രകടനം അതിരുകടന്നതോടെ  മമ്മൂട്ടി പൊട്ടിത്തെറിക്കുകയും ചെയ്തു. ഒടുവില്‍* കുരുമുളക് സ്പ്രേ  പ്രയോഗിച്ച് ആരാധകരെ തുരത്തിയോടിച്ച ശേഷമാണ് മമ്മൂട്ടിയ്ക്ക് ആശുപത്രിക്ക്   പുറത്തുകടക്കാനായത്. 
ജഗതിയെ  പ്രവേശിപ്പിച്ച വിവരം അറിഞ്ഞതോടെ മിംസ് ആശുപത്രിയിലേക്ക് സിനിമാ  പ്രേമികള്‍* ഒഴുകുകയായിരുന്നു. നിരവധി താരങ്ങളും അണിയറപ്രവര്*ത്തകരും കഴിഞ്ഞ  ദിവസങ്ങളില്‍* ആശുപത്രിയില്‍* എത്തുകയും ചെയ്തു. കൊച്ചിയിലെ ‘കിംഗ് ആന്റ്  കമ്മിഷണര്‍*‘ സിനിമയുടെ ജോലികള്‍*ക്കിടെയാണ് മമ്മൂട്ടി ആശുപത്രിയില്‍*  ഓടിയെത്തിയത്. നിര്*മാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു. 
മമ്മൂട്ടി  എത്തുന്നതറിഞ്ഞ് ആശുപത്രി പരിസരം ആരാധകരുടെ പൂരപ്പറമ്പായി  മാറുകയായിരുന്നു. മമ്മൂട്ടിയെ ഒരു നോക്ക് കാണാന്‍* ആളുകള്‍* ഇടിച്ചുകയറാന്‍*  ശ്രമിച്ചത് സംഘര്*ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്‍*ന്നാണ് കുരുമുളക് സ്പ്രേ  പ്രയോഗം വേണ്ടിവന്നത്.
Keywords:Fans, Mims Hospital,King and Commissioner,Pepper spray,Anto Joseph,Mammotty Visits Jagathy Srikumar in Hospital 
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks