ടീം ഇന്ത്യക്കും നായകന്* ധോണിക്കും പ്രാര്*ഥിക്കാന്* ഒരോ കാരണങ്ങളുണ്ട്. ത്രിരാഷ്ട്ര പരമ്പരയില്* ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക പരാജയപ്പെടാനായിരുന്നു ടീം ഇന്ത്യ പ്രാര്*ഥിച്ചിരുന്നത്. എന്നാല്* ഏഷ്യാ കപ്പിലെത്തുമ്പോള്* ശ്രീലങ്ക ജയിക്കാനുള്ള പ്രാര്*ഥനയിലാണ് ടീം ഇന്ത്യ. ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്* ശ്രീലങ്ക ജയിച്ചാല്* മാത്രമേ ടീം ഇന്ത്യക്ക് ഫൈനലില്* എത്താനാകൂ. വീണ്ടും ഒരു അട്ടിമറി നടത്താനായാല്* ബംഗ്ലാദേശ് ഫൈനലില്* കടക്കും.

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്* പരാജയപ്പെട്ടതാണ് ഇന്ത്യക്ക് ശ്രീലങ്കയുടെ വിജയം പ്രധാനമാകാന്* കാരണം. ശ്രീലങ്കയോടും ബംഗദേശ് ജയിച്ചാല്* ഇന്ത്യയ്ക്കും ബംഗദേശിനും എട്ട് പോയിന്റു വീതമാവും. രണ്ട് ടീമുകള്* പോയിന്റു നിലയില്* തുല്യത പാലിച്ചാല്* ആ ടീമുകള്* തമ്മില്* ഏറ്റുമുട്ടിയപ്പോഴുള്ള വിജയിയാവും ഫൈനലിലെത്തുക. രണ്ടു ജയത്തിനൊപ്പം ഒരു ബോണസ് പോയിന്റുമുള്ള പാകിസ്ഥാന്* നേരത്തെ ഫൈനല്* ഉറപ്പിച്ചുകഴിഞ്ഞു.

അതേസമയം ഇന്ന് ജയിച്ചാലും ജയിച്ചില്ലേലും ശ്രീലങ്കയ്ക്ക് നാട്ടിലേക്ക് മടങ്ങാം. എന്നാല്* കഴിഞ്ഞ മത്സരങ്ങളിലെ പരാജയങ്ങള്* മറക്കാന്* ശ്രീലങ്കയ്ക്ക് ഇന്ന് ജയം കൂടിയേ തീരൂ. മാത്രവുമല്ല ലോകത്തെ വന്*കിട ടീമായ ശ്രീലങ്ക താരതമ്യേന ദുര്*ബലരായ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടാല്* ഉണ്ടാകുന്ന വിമര്*ശനങ്ങള്* ഏറെയായിരിക്കുമെന്നു നായകന്* ജയവര്*ധനെയ്ക്ക് ശരിക്കുമറിയാം.



Keywords:Indian team, Captain Donny,cricket news, sports news,Gutsy Bangladesh ,Asia Cup final , India's march , Lankan victory