പിറവം: അനൂപ് ജേക്കബിന് തകര്*പ്പന്* വിജയം!

പിറവം നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്* യു ഡി എഫ് സ്ഥാനാര്*ഥി അനൂപ് ജേക്കബ് വന്* ഭൂരിപക്ഷത്തോടെ വിജയിച്ചു. 12071 വോട്ടുകളുടെ ഭൂരിപക്ഷത്തില്* ആണ് അദ്ദേഹം എല്* ഡി എഫ് സ്ഥാനാര്*ഥിയായ എം ജെ ജേക്കബിനെ പരാജയപ്പെടുത്തിയത്.


82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം ജെ ജേക്കബ് 70686 വോട്ടുകള്* നേടിയപ്പോള്* ബി ജെ പി സ്ഥാനാര്*ഥി 3241 വോട്ടുകള്* നേടി.

മുന്* മന്ത്രി ടി എം ജേക്കബിന്റെ മകന്* കൂടിയായ അനൂപ് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ മേല്*ക്കൈ നിലനിര്*ത്തി. ടി എം ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്* ഉപതെരഞ്ഞെടുപ്പ് നടന്നത്.