ഇന്ത്യന്* ക്രിക്കറ്റ് ലോകത്ത് ഇപ്പോള്* താരം വിരാട് കോ*ഹ്*ലിയാണ്. ത്രിരാഷ്ട്ര പരമ്പരയിലേയും ഏഷ്യാ കപ്പിലെയും സെഞ്ച്വറി പ്രകടനങ്ങള്* കോഹ്*ലിയെ സൂപ്പര്* താരമാക്കിയിരിക്കുന്നു. ത്രിരാഷ്ട്ര പരമ്പരയിലെ പ്രകടനത്തോടെ കോഹ്*ലിക്ക് ഉപനായക സ്ഥാനവും ലഭിച്ചു. കോഹ്*ലി നായകനാകുമോ എന്നാണ് ഇനി അറിയേണ്ടത്.

കോഹ്*ലി നായക സ്ഥാനത്തേക്ക് എത്തുന്നതിന് ഒരു ‘സാമ്യ സാധ്യത’ ചിലര്* ചൂണ്ടിക്കാട്ടുന്നു. ഏഷ്യാ കപ്പില്* കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെയുള്ള മത്സരത്തില്* കോഹ്*ലി 183 റണ്*സ് എടുത്തിരുന്നു. കോഹ്*ലിയുടെ സെഞ്ച്വറി പ്രകടനത്തിന്റെ പിന്**ബലത്തില്* ഇന്ത്യ പാകിസ്ഥാനെതിരെ തകര്*പ്പന്* വിജയം നേടുകയും ചെയ്തു. ഇതുപോലെ മുമ്പ് 183 റണ്*സെടുത്ത് ഇന്ത്യന്* വിജയങ്ങള്* ചുക്കാന്* പിടിച്ചതിന് പിന്നാലെയാണ് ഗാംഗുലിയും ധോണിയും നായകനാകുന്നത്. 1999 ലോകകപ്പില്* ശ്രീലങ്കയ്ക്കെതിരെയാണ് ഗാംഗുലി 183 റണ്*സ് നേടുന്നത്. 2000ത്തില്* ഗാംഗുലി നായകനാകുകയും ചെയ്തു. 2005-ല്* ശ്രീലങ്കയ്ക്കെതിരെ ധോണി 183 റണ്*സ് എടുത്ത് പുറത്താകാതെ നിന്നു. 2007ല്* ധോണി നായകനാകുകയും ചെയ്തു. ഇതേ സ്കോര്* നേടിയ കോഹ്*ലി ഇനി 2014ല്* നായകനാകും എന്നാണ് ആരാധകര്* അല്*പ്പം കാര്യമായി എന്നാല്* സാമ്യതയില്* വിശ്വസിച്ച് പറയുന്നത്.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പന്ത്രണ്ടാമത്തെ ഉയര്*ന്ന വ്യക്തിഗത സ്*കോറാണ് 183 റണ്*സ്. ഏറ്റവും ഉയര്*ന്ന സ്കോര്* നേടിയത് സെവാഗാണ്. 219 റണ്*സാണ് സെവാഗ് നേടിയത്. സെവാഗിന് തൊട്ടുപിന്നില്* 200 റണ്*സുമായി സച്ചിനാണ്.


Keywords:Sewag, Sachin, cricket news, sports news, malayalam cricket news, Ganguly, Dhonni, Kohli super star