- 
	
	
		
		
		
		
			
 മായാമോഹിനി മെഗാഹിറ്റ്!
		
		
				
				
		
			
				
					മായാമോഹിനി മെഗാഹിറ്റ്!

കേരളമാകെ മായാമോഹിനി തരംഗം.  ചിത്രം ബോക്സോഫീസില്‍* കളക്ഷന്‍* റെക്കോര്*ഡുകള്* ഭേദിക്കുകയാണ്. ദിലീപ്  പെണ്**വേഷത്തില്‍* അഭിനയിക്കുന്ന മായാമോഹിനി ജനപ്രിയനായകന്*റെ ഏറ്റവും വലിയ  ഹിറ്റായി മാറുമെന്നാണ് ഇനിഷ്യല്‍* കളക്ഷന്‍* നല്*കുന്ന സൂചന.
ജോസ്  തോമസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ പുതുമയൊന്നും സമ്മാനിക്കുന്നില്ല.  ദിലീപിന്*റെ പെണ്**വേഷവും ബിജുമേനോന്*റെയും ബാബുരാജിന്*റെയും കോമഡി  പ്രകടനങ്ങളുമാണ് മായാമോഹിനിയുടെ ഹൈലൈറ്റ്. ആദ്യപകുതി തിയേറ്ററില്‍*  പൊട്ടിച്ചിരി പടര്*ത്തുന്നു എങ്കില്‍* രണ്ടാം പകുതി തികച്ചും സീരിയസായാണ്  മുന്നേറുന്നത്. അപ്രതീക്ഷിതമായെത്തുന്ന ട്വിസ്റ്റുകള്‍*  ത്രില്ലടിപ്പിക്കുന്നതാണ്.
ഈ  വെക്കേഷന് കുട്ടികളും കുടുംബങ്ങളും മായാമോഹിനി ഏറ്റെടുക്കുകയാണെന്നാണ്  റിപ്പോര്*ട്ടുകള്*. തിയേറ്ററുകളില്‍* തകര്*പ്പന്* പെര്*ഫോമന്*സ്  കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഓര്*ഡിനറിയെയും പിന്തള്ളി മായാമോഹിനി  കുതിക്കുമെന്നാണ് പ്രവചനങ്ങള്‍*.
70 സെന്‍*ററുകളില്*  റിലീസ് ചെയ്ത മായാമോഹിനി ആദ്യ ദിനം കഴിഞ്ഞപ്പോള്‍* കൂടുതല്‍*  കേന്ദ്രങ്ങളിലെത്തി. ആദ്യദിവസത്തെ കളക്ഷന്‍* 90 ലക്ഷം രൂപയാണ്. 
“വളരെ  സിമ്പിളായ ഒരു കഥ പറയാനാണ് ഞങ്ങള്‍* ശ്രമിച്ചത്. ജനപ്രിയനായകന്*  പ്രണയിക്കുന്നതും കോമഡി കാണിക്കുന്നതും ഡാന്‍*സ് ചെയ്യുന്നതും  ശത്രുക്കള്‍*ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതുമെല്ലാം അദ്ദേഹത്തെ  ഇഷ്ടപ്പെടുന്നവര്‍*ക്കായി ഒരുക്കിയിട്ടുണ്ട്” - സംവിധായകന്* ജോസ് തോമസ്  പറഞ്ഞു.
കളര്‍* ഫാക്ടറിയുടെ ബാനറില്‍* മധു വാര്യരും പി സുകുമാറും ചേര്*ന്നാണ് മായാമോഹിനി നിര്*മ്മിച്ചിരിക്കുന്നത്.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks