ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്* ഡവലപ്പറായ ഇന്*സ്റ്റഗ്രാമിനെ ഫേസ്ബുക്ക് സ്വന്തമാക്കി. ഒരു ബില്യണ്* ഡോളര്* നല്*കിയാലെന്താ, ഭാവിയില്* ഏറ്റവും വലിയ എതിരാളി എന്ന് സ്വപ്നത്തില്* പോലും ഭയന്നിരുന്ന ഇന്*സ്റ്റഗ്രാമിനെ വിഴുങ്ങാനായില്ലേ. എന്തായാലും ഇനി സമീപകാലത്തൊന്നും ഫേസ്ബുക്കിന്*റെ പ്രതാപത്തിന് ഒരു ഭീഷണിയുണ്ടാകില്ല.

ടാബുകളില്* നിന്നും സ്മാര്*ട്ട് ഫോണുകളില്* നിന്നും ഫോട്ടോ ഷെയര്* ചെയ്യാന്* കഴിയുന്ന ഇന്*സ്റ്റഗ്രാം, ഫേസ്ബുക്ക് തരംഗത്തെ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആന്*ഡ്രോയിഡ് ഒ എസ് ഉള്ള ഫോണുകളിലും ഇന്*സ്റ്റഗ്രാം ആധിപത്യം നേടിയപ്പോള്* തന്നെ ഫേസ്ബുക്ക് ഇതിനെ നോട്ടമിട്ടിരുന്നു എന്നുവേണം കരുതാന്*.

വളരെ നാളുകളായി നീണ്ട ആലോചനകള്*ക്കൊടുവിലാണ് ഇന്*സ്റ്റഗ്രാമിനെ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടുവര്*ഷം മുമ്പ് തുടങ്ങിയ ഇന്*സ്റ്റഗ്രാമിനെ സ്വതന്ത്രമായി നിലനിര്*ത്തുമെന്ന് ഫേസ്ബുക്ക് മേധാവികള്* അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ഉപഭോക്താക്കള്*ക്ക് ഇന്*സ്റ്റഗ്രാമില്* തുടരാവുന്നതാണ്.

മൈക്ക് ക്രീഗര്*, കെവിന്* സിസ്ട്രോം എന്നീ ചെറുപ്പക്കാരാണ് ഇന്*സ്റ്റഗ്രാമിന്*റെ ഉടമകള്*. ഇപ്പോള്* തന്നെ മൂന്നുകോടിയോളം പേര്* ഇന്*സ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.


Facebook offices more photos


Keywords; Business news,Mike Kreegar, Kevin Sistrom,Android O S phone, photo sharing,Facebook Buying Instagram, $1 Billion